Activate your premium subscription today
കോഴിക്കോട് ∙ ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷൻ നൽകുന്നത് ബാധ്യത വരുത്തിവയ്ക്കുമെന്ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ആവർത്തിച്ചുകൊണ്ടിരിക്കുമ്പോഴും പെൻഷൻ ഫണ്ടിലെ വൻ നേട്ടങ്ങൾ നിരത്തി വാർഷിക റിപ്പോർട്ട്.
എടിഎം വഴി ഇനി പിഎഫ് തുകയും പിന്‍വലിച്ചാലോ...വളരെ ലളിതമായ പ്രക്രിയയിലൂടെ നമ്മുടെ പിഫ് തുക അടുത്തുള്ള എടിഎം വഴി ലഭിക്കും. ഇത്തരം സേവനങ്ങള്‍ നല്‍കുന്നതിനായി തൊഴില്‍ മന്ത്രാലയം ഐ.ടി സംവിധാനങ്ങള്‍ പരിഷ്ക്കരിക്കുകയാണ്. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരുനീക്കം.
ന്യൂഡൽഹി ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ നിന്നുള്ള പണം എടിഎം വഴി പിൻവലിക്കാനുള്ള സംവിധാനം അടുത്ത വർഷം നിലവിൽ വരുമെന്നു തൊഴിൽമന്ത്രാലയം സെക്രട്ടറി സുമിത ദാവ്റ പറഞ്ഞു. ഇതിനായി ഇപിഎഫിന്റെ ഐടി സംവിധാനങ്ങളിൽ മാറ്റം വരുത്തുകയാണെന്ന് അറിയിച്ചു. ഇപിഎഫ്ഒ നൽകുന്ന പ്രത്യേക കാർഡ് ഉപയോഗിച്ചാണ് എടിഎമ്മിൽനിന്നു പണം പിൻവലിക്കാൻ കഴിയുക.
രാജ്യത്തെ ഏഴേമുക്കാൽ ലക്ഷത്തിലേറെ സ്ഥാപനങ്ങളിൽനിന്നായി ഏഴരക്കോടിയിലേറെ ജീവനക്കാരുടെ സമ്പാദ്യവും 80 ലക്ഷത്തിലേറെപ്പേരുടെ പെൻഷനും കൈകാര്യം ചെയ്യുന്ന എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അതു സ്ഥാപിതമായതിന്റെ ലക്ഷ്യം പോലും മറക്കുന്നത് അത്യന്തം നിർഭാഗ്യകരമാണ്.
കോഴിക്കോട് ∙ ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പിഎഫ് പെൻഷൻ നൽകുന്ന നടപടികൾ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) താൽക്കാലികമായി നിർത്തിവച്ചതോടെ പെൻഷൻ വിതരണം വീണ്ടും വൈകുമെന്നുറപ്പായി. പെൻഷനിൽ വൻ കുറവു വരുത്തുന്ന പ്രോ–റേറ്റ (ആനുപാതിക) വ്യവസ്ഥ ഉയർന്ന പെൻഷൻ പദ്ധതിയിലും നടപ്പാക്കിയതിനെതിരെ രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധമാണ് നടപടി നിർത്തിവയ്ക്കാൻ കാരണമെന്നു സൂചനയുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. പിഎഫ് ഓഫിസുകളിലെ ഉദ്യോഗസ്ഥർക്കും ഇക്കാര്യത്തിൽ വ്യക്തതയില്ല.
തിരുവനന്തപുരം ∙ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ടിൽ (പിഎഫ്) ലയിപ്പിച്ച ക്ഷാമബത്തയുടെ (ഡിഎ) കുടിശിക കാലാവധി കഴിഞ്ഞിട്ടും പിൻവലിക്കുന്നതിനു സർക്കാർ വിലക്ക് ഏർപ്പെടുത്തി. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്തു വർധിപ്പിച്ച 4 ഗഡു ക്ഷാമബത്ത കുടിശികയ്ക്കാണു വിലക്ക്. സർക്കാർ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനാൽ ഇനി ഒരു ഉത്തരവിറക്കുന്നതു വരെ കുടിശിക പിൻവലിക്കാൻ അനുവദിക്കരുതെന്ന് ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, അക്കൗണ്ടന്റ് ജനറലിനു കത്ത് നൽകി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാത്ത സർക്കാർ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് (പിഎഫ്) വായ്പാ അപേക്ഷ നിരസിക്കുന്നതായി ആരോപണം. കോൺഗ്രസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ഈ വിഷയത്തിൽ പ്രതിഷേധിച്ചു. പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.
ജീവനക്കാരുടെ ശമ്പളത്തിൽനിന്നു നിശ്ചിത തുക ഈടാക്കാനും വിരമിച്ചശേഷം മാസം തോറും തുക തിരികെ നൽകാനും ലക്ഷ്യമിടുന്ന ആന്വിറ്റി പദ്ധതിയായ ജീവാനന്ദവുമായി സംസ്ഥാന സർക്കാർ. സംസ്ഥാന ഇൻഷുറൻസ് വകുപ്പ് മുഖേന ആന്വിറ്റി പദ്ധതി നടപ്പാക്കുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഘടനയും മറ്റു നടപടികളും നിശ്ചയിക്കാൻ ഈ രംഗത്തെ വിദഗ്ധനെ (ആക്ച്വറി) നിയമിക്കുന്നതിനു കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചു.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇപിഎഫ് ഒരു റിട്ടയർമെന്റ് സേവിങ് സ്കീം ആയി കരുതുന്ന ഒന്നാണ്. എന്നാൽ ചില തൊഴിലുടമകൾ ജീവനക്കാരുടെ പിഎഫ്, ശമ്പളത്തിൽ നിന്ന് കിഴിച്ചിട്ടും ശരിയായ രീതിയിൽ തങ്ങളുടെ വിഹിതവും ചേർത്ത് അടക്കാതിരിക്കും. വർഷങ്ങൾ കഴിയുമ്പോഴായിരിക്കും ജീവനക്കാർ ഇതരിച്ചറിയുന്നത്. അങ്ങനെ
കോഴിക്കോട് ∙ ഇന്നലെ പിപിഒ ലഭിച്ചവരിൽ 2017നു മുൻപു വിരമിച്ചവരുടെ പെൻഷനിൽ വലിയ നഷ്ടം വരുന്നില്ല. അവസാന 60 മാസ ശരാശരിയും 2014 സെപ്റ്റംബറിനു മുൻപുള്ള ഉയർന്ന ശമ്പളവും തമ്മിൽ വലിയ വ്യത്യാസമുണ്ടാകില്ല എന്നതാണു കാരണം. അതേസമയം, 2020നു ശേഷം വിരമിച്ചവരിൽ പലർക്കും 20 ശതമാനത്തിനു മുകളിൽ നഷ്ടമുണ്ട്. വിരമിക്കുന്ന വർഷം മുന്നോട്ടു പോകുന്തോറും നഷ്ടം കൂടിവരികയാണു ചെയ്യുക.
Results 1-10 of 104