ശമ്പളത്തിൽ നിന്നു പിഎഫ് തുക എടുത്തിട്ടും അടയ്ക്കുന്നില്ലേ, എന്തു ചെയ്യാം?
Mail This Article
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇപിഎഫ് ഒരു റിട്ടയർമെന്റ് സേവിങ് സ്‌കീം ആയി കരുതുന്ന ഒന്നാണ്. എന്നാൽ ചില തൊഴിലുടമകൾ ജീവനക്കാരുടെ പിഎഫ്, ശമ്പളത്തിൽ നിന്ന് കിഴിച്ചിട്ടും ശരിയായ രീതിയിൽ തങ്ങളുടെ വിഹിതവും ചേർത്ത് അടക്കാതിരിക്കും. വർഷങ്ങൾ കഴിയുമ്പോഴായിരിക്കും ജീവനക്കാർ ഇതരിച്ചറിയുന്നത്. അങ്ങനെ സംഭവിക്കാതിരിക്കാൻ ഇടയ്ക്ക് ഇപിഎഫ് ബാലൻസ് പരിശോധിക്കുന്നത് നന്നായിരിക്കും.
ഇനി അങ്ങനെ സംഭവിച്ചാൽ, ആദ്യം അത് കമ്പനിയിൽ റിപ്പോർട്ട് ചെയ്യുക. ഇനി കമ്പനി അടച്ചിട്ടും ഇപിഎഫിൽ വരാത്തതാണെങ്കിൽ ഇപിഎഫ്ഒ –ൽ പരാതി നൽകാം. എന്നാൽ തൊഴിലുടമ നിങ്ങളുടെ ഇപിഎഫ് വെട്ടി കുറയ്ക്കുകയോ, അടക്കാതിരിക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്. തൊഴിലുടമ പിഎഫ് തുക നിക്ഷേപിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ഇപിഎഫ് പരാതി പോർട്ടൽ വഴി ഇപിഎഫ്ഒയിൽ പരാതി നൽകാം. നിങ്ങളുടെ ഇപിഎഫ് അക്കൗണ്ട് നമ്പർ, യുഎഎൻ, വ്യക്തിഗത വിശദാംശങ്ങൾ എന്നിവയും നൽകണം.
1952-ലെ ഇപിഎഫ് നിയമം അനുസരിച്ച്, ഇപിഎഫ് പേയ്‌മെന്റുകൾക്കായി തൊഴിലുടമയ്ക്ക് ഒരു ജീവനക്കാരന്റെ വേതനം കുറയ്ക്കാനാവില്ല. തൊഴിലുടമ ഇപിഎഫിലേക്ക് ശമ്പളത്തിൽ നിന്ന് വെട്ടികുറക്കുകയും അടയ്ക്കാതിരിക്കുകയും ചെയ്‌താൽ ജീവനക്കാരന് നിയമ പരിരക്ഷ ലഭിക്കും. മാത്രമല്ല, തൊഴിലുടമയുടെ സംഭാവനകളിൽ എന്തെങ്കിലും കാലതാമസം ഉണ്ടായാൽ, നിശ്ചിത തീയതി മുതൽ ജീവനക്കാർക്ക് മുഴുവൻ പലിശയും ലഭിക്കും.