Activate your premium subscription today
സ്വർണത്തിന്റെ കുതിപ്പ് മുതലാക്കാൻ ചൈന. ചൈനയുടെ കേന്ദ്ര ബാങ്കും, സാധാരണക്കാരായ ചൈനക്കാരും സ്വർണം വാങ്ങി കൂട്ടാൻ കഴിഞ്ഞ രണ്ടു വർഷങ്ങളായി കൂടുതൽ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ കണക്കുകൾ നോക്കുമ്പോൾ ചൈനീസ് കേന്ദ്ര ബാങ്കാണ് മറ്റ് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളേക്കാൾ സ്വർണം വാങ്ങി
ഏഷ്യയിലെ അതിസമ്പന്നരായ വനിതകളുടെ പട്ടികയുമായി 2022ലെ ബ്ലൂംബെർഗ് റിപ്പോർട്ട് പുറത്തുവന്നപ്പോൾ, അഞ്ചു വർഷത്തോളം മുന്നിൽനിന്ന ചൈനയുടെ റിയൽ എസ്റ്റേറ്റ് രാജ്ഞി യാങ് ഹുയാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വലിയ ഞെട്ടലോടെയാണ് ലോകം കണ്ടത്. എന്നാൽ ആ ഞെട്ടൽ ഒരു തുടക്കം മാത്രമായിരുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയുടെ തകർച്ച സംബന്ധിച്ച ചർച്ചകൾ അങ്ങിങ്ങായി നടക്കുന്നുണ്ടായിരുന്നെങ്കിലും അതിന്റെ വ്യാപ്തി ലോകം അറിയാൻ പ്രധാന കാരണങ്ങളിലൊന്നായത് യാങ് ഹുയാന്റെ ഈ ‘സ്ഥാനമാറ്റം’ ആയിരുന്നു. ചൈനയുടെ സാമ്പത്തിക മേഖലയെ താങ്ങി നിർത്തുന്ന പ്രധാന തൂണുകളിൽ ഒന്നാണ് റിയൽ എസ്റ്റേറ്റ് മേഖല. ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകളിൽ ഒന്നായ കൺട്രി ഗാർഡൻ ഹോൾഡിങ്സിന്റെ മേധാവിയാണ് യാങ് ഹുയാൻ. സമ്പന്നപ്പട്ടികയിൽ ഇന്ത്യയുടെ സാവിത്രി ജിൻഡാൽ പിന്നിലാക്കിയ റിയൽ എസ്റ്റേറ്റ് മേധാവിയായിരുന്നു 2022ൽ ചർച്ചകളിൽ നിറഞ്ഞതെങ്കിൽ ഇന്ന് അവരുടെ കമ്പനിയായ കൺട്രി ഗാർഡനാണ് ചർച്ചകളിലാകെ. 2023 ഓഗസ്റ്റിൽ പുറത്തു വന്ന റിപ്പോർട്ടു പ്രകാരം ചരിത്രത്തിലെ ഏക്കാലത്തെയും വലിയ നഷ്ടത്തിലേക്കാണ്, ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരിയായിരുന്ന വ്യക്തിയുടെ നേതൃത്വത്തിലുള്ള കമ്പനി കൂപ്പുകുത്തിയത്.
കൊച്ചി∙ ചൈനീസ് റിയൽ എസ്റ്റേറ്റ് കമ്പനി എവർഗ്രാൻഡെയുടെ തകർച്ച മറ്റ് കമ്പനികളിലേക്കും പടരുന്നു. ഡോളർ നോട്ടുകളുടേയും കടപ്പത്രങ്ങളുടേയും പലിശ അടയ്ക്കാൻ എവർഗ്രാൻഡെയ്ക്കു കഴിയാതിരുന്നതിനെ തുടർന്ന് ലോകമാകെ നിക്ഷേപകർ ചൈനീസ് റിയൽ എസ്റ്റേറ്റ് കമ്പനികളിലെ ഓഹരി–കടപ്പത്ര നിക്ഷേപങ്ങൾ വിറ്റൊഴിവാക്കുകയാണ്. അതോടെ
കൊടുങ്കാറ്റിനു തയാറെടുക്കാൻ ചൈനീസ് സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നിർദേശം നൽകിത്തുടങ്ങി. ബാധ്യതകൾ കുന്നുകൂടിയ റിയൽ എസ്റ്റേറ്റ് കമ്പനി എവർഗ്രാൻഡെ പൊളിയാൻ പോകുന്നതിന്റെ തുടക്കമാണിതെന്നു നിരീക്ഷകർ കരുതുന്നു. ലക്കും ലഗാനുമില്ലാതെ വായ്പയെടുക്കുന്ന കമ്പനികൾക്കും അവയ്ക്ക് വായ്പയും നിക്ഷേപവും
കഴിഞ്ഞാഴ്ച എവര്‍ഗ്രാന്‍ഡെയുടെ വായ്പകള്‍ തിരച്ചടയ്ക്കാനുള്ള ശേഷി സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതു മുതല്‍ നിക്ഷേപകര്‍ ആശങ്കയിലാണ്. 2008 ല്‍ ആഗോള സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച ലേമാന്റെ തകര്‍ച്ച പോലെയാകുമോ ഇത് എന്ന ഭയത്തിലാണ് നിക്ഷേപക സമൂഹം. ഫോര്‍ച്യൂണ്‍ ഗ്ലോബര്‍ 500
മനോരമ ലേഖകൻ കൊച്ചി∙ ചൈനയിൽ വിപണനം നടത്തിയ ബോണ്ടിന്റെ വാർഷിക പലിശ പ്രശ്നം തങ്ങൾ ‘പരിഹരിച്ചു’ എന്ന് എവർഗ്രാൻഡെ ചെയർമാൻ ഷു ജിയായിൻ പ്രഖ്യാപിച്ചതോടെ അവരുടെ ഓഹരി വിലയിൽ 32% വർധന. എന്നാൽ വിദേശരാജ്യങ്ങളിൽ വിപണനം ചെയ്ത ബോണ്ടിന്റെ വാർഷിക പലിശ എന്നു നൽകുമെന്ന് അറിയിച്ചിട്ടുമില്ല. പ്രശ്നം പരിഹരിച്ചു
തകർച്ചയുടെ വക്കത്തു നിന്ന ചൈനീസ് റിയൽ എസ്റ്റേറ്റ് കമ്പനി എവർഗ്രാൻഡെയ്ക്ക് താൽക്കാലിക ആശ്വാസം. ചൈനയിൽ വിപണനം ചെയ്ത ബോണ്ടിന്റെ വാർഷിക പലിശ തുകയായ 23.2 കോടി യുവാൻ (260 കോടി രൂപ) ഇന്ന് അടയ്ക്കുമെന്ന് കമ്പനി ആസ്ഥാനത്തു നിന്ന് അറിയിച്ചു. എന്നാൽ വിദേശത്തു വിപണനം ചെയ്ത ബോണ്ടിന്റെ വാർഷിക പലിശയായ 8.3 കോടി ഡോളർ (635 കോടി രൂപ) ഇന്നു നൽകുമോ...
ചൈനയിലെ വമ്പൻ റിയൽ എസ്റ്റേറ്റ് കമ്പനിയായ എവർഗ്രാൻഡെ 2 ബോണ്ടുകളുടെ പലിശയിനത്തിൽ 12 കോടി ഡോളർ (900 കോടി രൂപ) നൽകാനുള്ള അവസാന ദിനമാണു നാളെ. നൽകാൻ കഴിഞ്ഞില്ലെങ്കിൽ ചൈനീസ് ബാങ്കിങ് മേഖലയ്ക്കാകെ കനത്ത അടിയായേക്കും. ലോകമാകെ ധനകാര്യവിപണികളെ അതു തകർച്ചയിലേക്കു നയിച്ചേക്കുമെന്നാണ് ആശങ്ക. കോവിഡ് മഹാമാരി
Results 1-8