Activate your premium subscription today
തിരുവനന്തപുരം∙ അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത സംബന്ധിച്ച് കേന്ദ്രനിര്‍ദേശങ്ങള്‍ കേരളം അംഗീകരിക്കില്ല. ആര്‍ബിഐയുമായി ചേര്‍ന്നുള്ള ത്രികക്ഷി കരാര്‍ വേണ്ടെന്നും ആദ്യഘട്ടത്തില്‍ സിംഗിള്‍ ലൈനുമായി മുന്നോട്ടുപോകാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നിര്‍മാണ
കരുനാഗപ്പള്ളി ∙ പുതിയകാവ് – ചക്കുവള്ളി റോഡിൽ ചിറ്റുമൂല റെയിൽവേ മേൽപാല നിർമാണത്തിന് കിഫ്ബിയുടെ അന്തിമ അനുമതി ലഭിച്ചതായി സി.ആർ.മഹേഷ് എംഎൽഎ അറിയിച്ചു. റെയിൽവേ ബ്രിജ് ആൻഡ് ഡവലപ്മെന്റ് കോർപറേഷൻ ഈയാഴ്ച തന്നെ ടെൻഡർ നടപടികൾ സ്വീകരിക്കുമെന്നും സി.ആർ.മഹേഷ് എംഎൽഎ പറഞ്ഞു. ചിറ്റുമൂല റെയിൽവേ മേൽപാലത്തിന്റെ
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാനും വിവിധ പദ്ധതികളുടെ വിവരങ്ങൾ അറിയിക്കാനും പൊതുജന സമ്പർക്ക വകുപ്പും (പിആർഡി) ഒട്ടേറെ പിആർ ഏജൻസികളും നിലവിലിരിക്കെ, 10.47 കോടി രൂപ ചെലവഴിച്ച് പുതിയ സംവിധാനം ഏർപ്പെടുത്തുന്നു.
തിരുവനന്തപുരം ∙ അങ്കമാലി– എരുമേലി ശബരിപാത സംബന്ധിച്ചു കേരളം മുന്നോട്ടു വച്ച വ്യവസ്ഥകൾ ഒഴിവാക്കണമെന്നു റെയിൽവേ. ശബരി പദ്ധതിക്കു പണം കണ്ടെത്തണമെങ്കിൽ കിഫ്ബി വായ്പ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പകുതി ചെലവു വഹിക്കാൻ കേരളം വച്ചിരുന്ന ഉപാധി.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനും അതിന്റെ പേരിൽ ഒട്ടേറെ വിവാദങ്ങൾക്കും വഴിമരുന്നിട്ട കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്, അഥവാ കിഫ്ബിക്ക് ഇന്നു വയസ്സ് 25. കിഫ്ബി എന്ന പേര് കേൾക്കാൻ തുടങ്ങിയിട്ട് 8 വർഷമേ ആയിട്ടുള്ളൂവെങ്കിലും ഇൗ സ്ഥാപനം
ദമാം ∙ പ്രവാസികൾക്ക് കെഎസ്എഫ്ഇ വഴി കൂടുതൽ നിക്ഷേപം നടത്താവുന്നതാണെന്ന് സൗദിയിൽ സന്ദർശനത്തിനെത്തിയ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
കൊട്ടാരക്കര ∙ മന്ത്രിയുടെ മണ്ഡലത്തിലെ ആദ്യ കിഫ്ബി റോഡും തകർന്നടിഞ്ഞു തുടങ്ങി. പണി പാതിവഴിയിൽ ഉപേക്ഷിച്ചു കരാറുകാരൻ മുങ്ങിയ നെടുവത്തൂർ പ്ലാമൂട് - കിഴക്കേത്തെരുവ് റോഡിനാണ് ഈ സ്ഥിതി. പണി ഉപേക്ഷിച്ച കരാറുകാരനെ മാറ്റി പകരം കരാർ നൽകാൻ പോലും മൂന്ന് വർഷത്തിനിടെ കഴിഞ്ഞില്ല. ഗതാഗത തിരക്കേറിയ കൊല്ലം - പുനലൂർ
പത്തനംതിട്ട∙ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് പാർട്ടിയുടെ താക്കീത്. കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് ആയ കെ.കെ.ശ്രീധരനാണ് താക്കീത്. മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് ഇടപെട്ട് കിഫ്ബി റോഡ് നിർമാണത്തിൽ ഓടയുടെ ഗതി മാറ്റിച്ചെന്ന് ശ്രീധരൻ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് ഓടയുടെ നിർമാണത്തിന്റെ ഗതി ജോർജ് ജോസഫ് മാറ്റുന്നതായി ശ്രീധരൻ ആരോപിച്ചത്.
കൊച്ചി∙ മസാല ബോണ്ട് കേസിലെ ഇ.ഡി സമൻസ് ചോദ്യംചെയ്ത് കിഫ്ബിയും മുൻ ധനമന്ത്രി തോമസ് ഐസക്കും സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി മുൻപാകെ വാദം പൂർത്തിയായി. ജസ്റ്റിസ് ടി.ആർ. രവി ഹർജികൾ വിധി പറയാൻ മാറ്റി. വിദേശത്ത് മസാല ബോണ്ട് ഇറക്കിയതിൽ ‘ഫെമ’ നിയമ ലംഘനമുണ്ടോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്. ഇതിൽ തെളിവെടുപ്പിനായാണു കിഫ്ബി അധികൃതർക്കും ഐസക്കിനും സമൻസ് അയച്ചത്.
കൊച്ചി ∙ മസാല ബോണ്ട് വിഷയത്തിൽ മൂന്നു വർഷമായി രേഖകൾ ഇ.ഡി പരിശോധിക്കുകയാണെന്നും എന്നാൽ നിയമാധികാരമില്ലാതെയാണു സമൻസ് അയയ്ക്കുന്നതെന്നും കിഫ്ബി ഹൈക്കോടതിയിൽ അറിയിച്ചു. ഇ.ഡി സമൻസുകൾ ചോദ്യം ചെയ്ത് കിഫ്ബി നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്.
Results 1-10 of 289