Activate your premium subscription today
അബുദാബി ∙ ദി യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പിൽ 29080 പേർക്ക് സമ്മാനം. 10 കോടി ദിർഹത്തിന്റെ ഒന്നാം സമ്മാനത്തിനും 10 ലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനത്തിനുമുള്ള കാത്തിരിപ്പ് തുടരുന്നു.
ദുബായ് ∙ കോടിക്കണക്കിന് രൂപ സ്വന്തമാക്കാൻ അതിഭാഗ്യാവനായി ആരുമില്ലായിരുന്നു; എന്നാൽ ഭാഗ്യവാന്മാർ ആയിരക്കണക്കിന് പേർ.
യുഎഇയുടെ ആദ്യത്തേതും നിയന്ത്രിതവുമായ ലോട്ടറിയാണ് ദി യുഎഇ ലോട്ടറി. 100 ദശലക്ഷം സമ്മാനത്തുകയുളള യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് ഡിസംബർ 14 ന് നടക്കും.
ലണ്ടൻ ∙ ചൊവ്വാഴ്ച നടന്ന യൂറോ മില്യൻസ് ലോട്ടറി നറുക്കെടുപ്പിൽ യുകെയിൽ വിറ്റു പോയ ടിക്കറ്റിന് 177 മില്യൻ പൗണ്ട് സമ്മാനം ലഭിച്ചതായി യുകെ നാഷനൽ ലോട്ടറി അധികൃതർ അറിയിച്ചു.
ദുബായ് ∙ യുഎഇയുടെ ആദ്യത്തേതും നിയന്ത്രിതവുമായ ലോട്ടറി ദ് യുഎഇ ലോട്ടറി ഔദ്യോഗികമായി ആരംഭിച്ചു. 100 ദശലക്ഷം ദിർഹത്തിന്റെ 'ലക്കി ഡേ' ഗ്രാൻഡ് പ്രൈസ് ആണ് ഏറ്റവും വലിയ ആകർഷണം.
ചെങ്ങന്നൂർ ∙ ലോട്ടറി വിൽപനക്കാരൻ പാമ്പുകടിയേറ്റു മരിച്ചു. ഞാഞ്ഞൂക്കാട് പട്ടന്റയ്യത്ത് സുദർശനനാണു (53) കഴിഞ്ഞദിവസം ഉച്ചയ്ക്കു വീട്ടുമുറ്റത്തുനിന്നു പാമ്പുകടിയേറ്റത്. വീട്ടുകാർ ഉടൻ മാവേലിക്കര ഗവ.ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തു. മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേയാണു മരിച്ചത്. ഭാര്യ: സുലോചന. മക്കൾ: ആദർശ്, അർച്ചന.
തട്ടിലായിരുന്നു ഒരുകാലത്തു സൂസൻ രാജ് തിളങ്ങി നിന്നിരുന്നത്. അരങ്ങിലെ വെളിച്ചത്തിൽ അതിസുന്ദരി. ചുറ്റും ആരാധകരും നാടകപ്രേമികളും കലാസ്വാദകരും. 37 നീണ്ട വർഷങ്ങൾ കടന്നുപോയി. ഇന്നും സൂസൻ തട്ടിൽ തന്നെ. ലോട്ടറി തട്ടിൽ ടിക്കറ്റു വിറ്റ് നിത്യവൃത്തിക്കു വഴി തേടുന്നു. കുറച്ചുകാലം ഹരിതകർമ സേനാംഗമായിരുന്നു.
വയനാട് ∙ ഓണം ബംപർ ജേതാവ് അൽത്താഫ് കൽപറ്റയിലെ എസ്ബിഐ ബാങ്കിലെത്തി. നാട്ടുകാരും ബാങ്ക് അധികൃതരും ആവേശത്തോടെയാണ് അൽത്താഫിനെ വരവേറ്റത്. ദൈവത്തിന്റെ അനുഗ്രഹമെന്ന് അൽത്താഫ് പറഞ്ഞു. കേരളത്തെ വിശ്വാസമാണ്, അതിനാലാണ് ഇവിടുത്തെ ബാങ്കിൽ വന്നതെന്നും അൽത്താഫ് പറഞ്ഞു. ലോട്ടറി ടിക്കറ്റ് ബാങ്കിനു കൈമാറി, അക്കൗണ്ട് തുടങ്ങിയ ശേഷമാണ് മടങ്ങിയത്. മറ്റ് നടപടിക്രമങ്ങൾ വരുംദിവസങ്ങളിൽ നടക്കും.
കേരളത്തിലെ ഏറ്റവും ഉയർന്ന തുകയുള്ള ലോട്ടറിയായ തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് കഴിഞ്ഞു. ലോട്ടറികൾ ഇപ്പോൾ തുടങ്ങിയ സംഭവങ്ങളൊന്നുമല്ല. 187 ബിസി കാലഘട്ടത്തിൽ ഹാൻ ഭരണകൂടത്തിന്റെ അധീനതയിലായിരുന്ന ചൈനയിൽ ലോട്ടറിയുണ്ടായിരുന്നു. ചൈനയിലെ വന്മതിൽ കെട്ടാനുള്ള ധനസമാഹരണാർഥമാണ് ഈ ലോട്ടറി തുടങ്ങിയതെന്ന്
ബത്തേരി∙ 15 വർഷമായി അൽത്താഫ് ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും 50 രൂപ പോലും ഇതുവരെ അടിച്ചിട്ടില്ല. എന്നാൽ അടിച്ചപ്പോൾ കിട്ടിയത് 25 കോടി രൂപയും. ഇത്തവണത്തെ ഓണംബംപർ അടിച്ചത് കർണാടക മൈസൂരു പാണ്ഡ്യപുര സ്വദേശിയായ അൽത്താഫിനാണ്. സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടെങ്കിലും മുൻപ് ഒരിക്കൽ പോലും അടിച്ചിട്ടില്ലെന്ന് അൽത്താഫ് പറഞ്ഞു. ടിക്കറ്റെടുത്ത് പണം കളയുന്നതിൽ ഭാര്യയും ബന്ധുക്കളും വഴക്കു പറയാറുണ്ടായിരുന്നു. ഓരോ തവണയും ടിക്കറ്റ് അടിക്കുമെന്നു വിശ്വസിക്കുമെങ്കിലും അടിക്കാറില്ല. എന്നാൽ ടിക്കറ്റ് എടുക്കുന്നതു തുടർന്നു. വാടക വീട്ടിലാണ് അൽത്താഫും ഭാര്യയും രണ്ടു മക്കളും താമസിക്കുന്നത്. സ്വന്തമായി വീട് വാങ്ങണമെന്നും മകളുടെ വിവാഹം ഭംഗിയായി നടത്തണമെന്നുമാണ് അൽത്താഫിന്റെ വലിയ ആഗ്രഹം.
Results 1-10 of 489