Activate your premium subscription today
Friday, Mar 21, 2025
റീ പർച്ചേസ് അഗ്രിമെന്റ് എന്നതിന്റെ ചുരുക്കപേരാണ് റിപോ നിരക്ക്. ആർബിഐ രാജ്യത്തെ ബാങ്കുകൾക്ക് കടമായി കൊടുക്കുന്നതിന്റെ പലിശയാണിത്. റിപോ നിരക്ക് വർധിച്ചാൽ ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന വായ്പകളുടെ നിരക്കും വർധിക്കും.
ന്യൂഡൽഹി ∙ 5 വർഷത്തിനിടെ ആദ്യമായി ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ ഏപ്രിലിൽ കുറച്ചേക്കും. റിസർവ് ബാങ്ക് റീപ്പോ നിരക്ക് 0.25% കുറച്ചതിനു പിന്നാലെയാണിത്. റീപ്പോയിൽ വരുന്ന കുറവ് സ്ഥിരനിക്ഷേപങ്ങളുടെയും ലഘുസമ്പാദ്യ പദ്ധതികളുടെയും നിരക്കിൽ പ്രതിഫലിക്കാറുണ്ട്. എന്നാൽ, ഒരു വർഷമായി ഇതു മാറ്റമില്ലാതെ തുടരുകയാണ്. 3 മാസത്തിലൊരിക്കലാണു പലിശ പുതുക്കുന്നത്. ഇനി മാറ്റം വരുന്നത് ഏപ്രിൽ 1 മുതലാണ്.
കേന്ദ്ര ബജറ്റിൽ ആദായ നികുതിയിൽ ഇളവ് ലഭിച്ചതിനു പിന്നാലെ ബാങ്ക് വായ്പയുടെ പലിശഭാരത്തിലും ആശ്വാസം. റിസർവ് ബാങ്ക് റീപ്പോ നിരക്ക് കാൽ ശതമാനം (0.25%) കുറച്ചതോടെ, ബാങ്ക് വായ്പകളുടെ പലിശ നിരക്കും കുറയാൻ വഴിയൊരുങ്ങി. വായ്പകളുടെ പ്രതിമാസ തിരിച്ചടവ് (ഇഎംഐ) കുറയുമെന്നത് നിരവധി കുടുംബങ്ങൾക്ക് നേട്ടമാകും. ഉപഭോക്തൃവിപണിക്ക് കരുത്തുപകർന്ന്, ജിഡിപി വളർച്ചയെ വീണ്ടും ഉഷാറാക്കുക ലക്ഷ്യമിട്ടാണ് ഇക്കഴിഞ്ഞ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആദായനികുതിയിൽ ആനുകൂല്യങ്ങൾ നൽകിയത്. പലിശഭാരം കുറച്ച്, ഇക്കാര്യത്തിൽ കേന്ദ്രത്തിന് ശക്തമായ പിന്തുണ നൽകുന്നതു കൂടിയായി റീപ്പോനിരക്ക് കുറച്ച റിസർവ് ബാങ്കിന്റെ തീരുമാനം. ഡിസംബറിൽ റിസർവ് ബാങ്കിന്റെ ഗവർണർ സ്ഥാനത്തുനിന്ന് വിരമിച്ച ശക്തികാന്ത ദാസിന്റെ പകരക്കാരൻ സഞ്ജയ് മൽഹോത്രയുടെയും കഴിഞ്ഞ മാസം ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തുനിന്ന് പടിയിറങ്ങിയ ഡോ.മൈക്കൽ പാത്രയുടെയും പിൻഗാമി എം.രാജേശ്വർ റാവുവിന്റെയും ആദ്യ എംപിസി യോഗമായിരുന്നു ഇത്. പലിശഭാരം വെട്ടിക്കുറച്ച് തുടക്കം ഗംഭീരമാക്കാൻ ഇരുവർക്കും കഴിഞ്ഞു. രാജ്യത്ത് സ്വകാര്യ ഉപഭോഗം കൂടാനും സാമ്പത്തിക വളർച്ച മെച്ചപ്പെടാനും റിസർവ് ബാങ്ക് പലിശനിരക്ക് കുറയ്ക്കണമെന്ന് ധനമന്ത്രി നിർമല സീതാരാമനും വാണിജ്യമന്ത്രി പീയുഷ് ഗോയലും പരസ്യമായി ആവശ്യപ്പെട്ടിരുന്നെങ്കിലും,
രാജ്യത്ത് വർധിക്കുന്ന സൈബർ തട്ടിപ്പുകൾക്ക് തടയിടാനായി ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും (NBFC) പുതിയ ഇന്റർനെറ്റ് ഡൊമെയ്ൻ അവതരിപ്പിക്കാൻ റിസർവ് ബാങ്ക്.
പ്രത്യക്ഷ നികുതി ഇളവുകളിലൂടെ കേന്ദ്ര സർക്കാർ ഒരു വിഭാഗം ജനങ്ങളുടെ കൈയ്യിൽ മാത്രമാണ് കൂടുതൽ പണം നൽകിയത് എങ്കിൽ, മോണിറ്ററി പോളിസി തീരുമാനത്തിലൂടെ ഇന്ന് കേന്ദ്ര ബാങ്ക് എല്ലാ വിഭാഗം ജനങ്ങളുടെ കൈയ്യിലും പണ ലഭ്യത വർധിപ്പിച്ചു. നീണ്ട നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് റീപ്പോ നിരക്ക് 25 ബേസിസ് പോയിന്റ്
റിസർവ് ബാങ്ക് റീപ്പോനിരക്ക് കുറച്ചത് ബാങ്ക് വായ്പാ ഇടപാടുകാർക്ക് നേട്ടമാണെങ്കിലും സ്ഥിരനിക്ഷേപം (എഫ്ഡി) വഴി നേട്ടം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടിയാണ്. പ്രധാനമായും വിശ്രമജീവിതം നയിക്കുന്ന, മുതിർന്ന പൗരന്മാരാണ് എഫ്ഡിയെ വൻതോതിൽ ആശ്രയിക്കുന്നത്. റീപ്പോ കുറഞ്ഞതിനാൽ എഫ്ഡിയുടെ പലിശനിരക്കും വൈകാതെ ബാങ്കുകൾ കുറയ്ക്കും. അവർ ഇനി എന്താണ് ചെയ്യേണ്ടത്?
പ്രതീക്ഷകൾ ശരിവച്ച് റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് 0.25% വെട്ടിക്കുറച്ചു. ഇതോടെ റീപ്പോനിരക്ക് ദശാബ്ദത്തിലെ തന്നെ ഉയരമായ 6.50 ശതമാനത്തിൽനിന്ന് 6.25 ശതമാനമായി. ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയുമെന്നതു ജനങ്ങൾക്കു വൻ ആശ്വാസമാകും. കേന്ദ്ര ബജറ്റിൽ ആദായനികുതിഭാരം കുറച്ചതിനു തൊട്ടുപിന്നാലെയാണ് വായ്പകളുടെ പലിശഭാരവും കുറയുകയെന്നത് വൻ നേട്ടമാണ്. വായ്പകളുടെ പ്രതിമാസ തിരിച്ചടവ് (ഇഎംഐ) കുറയുമെന്നതിനാൽ വായ്പാ ഇടപാടുകാർക്ക് ഓരോ മാസവും കൂടുതൽ തുക വരുമാനത്തിൽ മിച്ചം പിടിക്കാം. ഈ തുക മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുമാകും.
സമ്പദ് വ്യവസ്ഥയിൽ, പ്രത്യേകിച്ച്, ബാങ്കുകളുടെ കൈയ്യിൽ പണം ആവശ്യത്തിന് ഇല്ല എന്ന് പത്തു ദിവസം മുമ്പാണ് കേന്ദ്ര ബാങ്ക് പറഞ്ഞത്. ഈ പ്രതിസന്ധി തരണം ചെയ്യുവാൻ കേന്ദ്ര ബാങ്ക് വിപണിയിൽ നേരിട്ട് ഇടപെടുകയും (OMO) ചെയ്തു. 1.5 ലക്ഷം കോടി രൂപയാണ് ഇത് വഴി പല ഘട്ടങ്ങളിലായും പലവിധ വഴികളിലൂടെയും വിപണിയിൽ എത്തുക.
ന്യൂഡൽഹി∙ തുടർച്ചയായി പതിനൊന്നാം തവണയും പലിശനിരക്ക് കുറയ്ക്കാതെ റിസർവ് ബാങ്ക്. 6.5% എന്ന റീപ്പോ നിരക്ക് ഇക്കുറിയും മാറ്റാത്തതിനാൽ 2 മാസത്തേക്കു കൂടി ഭവന,വാഹന,വ്യക്തിഗത വായ്പകളുടെ പലിശ നിലവിലെ നിരക്കിൽ തുടരും. കനത്ത സാമ്പത്തിക വളർച്ചാ ഇടിവിനെത്തുടർന്ന് റിസർവ് ബാങ്ക് പലിശ കുറയ്ക്കണമെന്ന് കേന്ദ്ര
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് കൂടി സന്നിഹിതനായ ചടങ്ങിൽ വച്ചാണ് കഴിഞ്ഞമാസം കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ പരസ്യമായി ആ ആവശ്യം ഉന്നയിച്ചത് - ‘‘റിസർവ് ബാങ്ക് പലിശനിരക്ക് കുറച്ചേ പറ്റൂ’’. മന്ത്രിക്കുള്ള മറുപടി ഡിസംബറിൽ പറഞ്ഞോളാമെന്നാണ് ചടങ്ങിൽ പിന്നീട് സംസാരിച്ച ശക്തികാന്ത ദാസ് പ്രതികരിച്ചത്. 2023 ഫെബ്രുവരി മുതൽ അടിസ്ഥാന പലിശനിരക്ക് (റീപ്പോ നിരക്ക്) ദശാബ്ദത്തിലെ തന്നെ ഉയർന്നനിരക്കായ 6.50 ശതമാനത്തിൽ തുടരുകയാണ്. ഇതുമൂലം ബാങ്ക് വായ്പകളുടെ പലിശനിരക്കും ജനങ്ങളുടെ വായ്പാത്തിരിച്ചടവ് ഭാരവും കൂടിനിൽക്കുന്ന പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ ആവശ്യം. പലിശ ഇങ്ങനെ കുറയ്ക്കാതെ നിർത്തുന്നതുകൊണ്ട് പണപ്പെരുപ്പം കുറയില്ലെന്നും പ്രയോജനമില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ബാങ്ക് വായ്പകളുടെ പലിശ കുറയേണ്ടത് അനിവാര്യമാണെന്ന് പരോക്ഷമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും വ്യക്തമാക്കിയിരുന്നു. ഈ മാസം ചേർന്ന റിസർവ് ബാങ്കിന്റെ പണനയ നിർണയ സമിതിയുടെ (എംപിസി) യോഗശേഷം മന്ത്രിക്കുള്ള മറുപടി തന്നെയാണ് ശക്തികാന്ത ദാസ് ആദ്യം പറഞ്ഞതും. റിസർവ് ബാങ്കിലും എംപിസിയിലും ചട്ടപ്രകാരം നിക്ഷിപ്തമായ ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കിയ ശക്തികാന്ത ദാസ്, റീപ്പോ നിലനിർത്തിയ നടപടി പ്രായോഗികവും ഉചിതവും യുക്തിപൂർണവുമാണെന്നും പറഞ്ഞു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് തന്നെയാണ് റിസർവ് ബാങ്ക് പ്രധാന പരിഗണന കൊടുക്കുന്നതെന്ന് ഉറപ്പിച്ചു പറയുക കൂടിയാണ് ദാസ് ചെയ്തത്.
കേന്ദ്ര ബാങ്കിന്റെ നിയമപരമായ ഉത്തരവാദിത്തം ഊന്നിപ്പറഞ്ഞുകൊണ്ട് ഗവർണർ ശക്തികാന്ത ദാസ് ഇന്ന് പ്രഖ്യാപിച്ചു, റിപോ നിരക്കിൽ മാറ്റമില്ല. ഈ തീരുമാനം ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും വിവേകപൂർണവും യുക്തിസഹവും പ്രായോഗികവും സമയോചിതവും ആണെന്നുകൂടെ പറഞ്ഞുകൊണ്ടാണ് ഗവർണർ ഇന്ന് മോനിറ്ററി കമ്മിറ്റി തീരുമാനങ്ങൾ
Results 1-10 of 133
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.