റീപ്പോ നിരക്കിലെ മാറ്റം: ലഘുസമ്പാദ്യ പദ്ധതി പലിശ കുറച്ചേക്കും

Mail This Article
ന്യൂഡൽഹി ∙ 5 വർഷത്തിനിടെ ആദ്യമായി ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ ഏപ്രിലിൽ കുറച്ചേക്കും. റിസർവ് ബാങ്ക് റീപ്പോ നിരക്ക് 0.25% കുറച്ചതിനു പിന്നാലെയാണിത്. റീപ്പോയിൽ വരുന്ന കുറവ് സ്ഥിരനിക്ഷേപങ്ങളുടെയും ലഘുസമ്പാദ്യ പദ്ധതികളുടെയും നിരക്കിൽ പ്രതിഫലിക്കാറുണ്ട്. എന്നാൽ, ഒരു വർഷമായി ഇതു മാറ്റമില്ലാതെ തുടരുകയാണ്. 3 മാസത്തിലൊരിക്കലാണു പലിശ പുതുക്കുന്നത്. ഇനി മാറ്റം വരുന്നത് ഏപ്രിൽ 1 മുതലാണ്.
മഹിള സമ്മാൻ സ്കീമിന്റെ പലിശയിൽ ഇനി മാറ്റമുണ്ടാകാൻ സാധ്യതയില്ല. സ്കീം ഒരു വർഷത്തേക്കാണു പ്രഖ്യാപിച്ചിരുന്നത്. മാർച്ച് 31നു ശേഷം ഇതു നീട്ടുമോയെന്നു വ്യക്തമാക്കിയിട്ടില്ല. അതുവരെ ചേരാം. കഴിഞ്ഞ ഏപ്രിലിൽ ഈ സ്കീമിൽ നിക്ഷേപിച്ചവർക്ക് വരുന്ന മാർച്ച് 31നു ശേഷം പണം തിരിച്ചുനൽകിത്തുടങ്ങും.
ലഘുസമ്പാദ്യപദ്ധതികളുടെ നിരക്കുകൾ ഇങ്ങനെ:
∙ സേവിങ്സ് ഡിപ്പോസിറ്റ്: 4%
∙ ടേം ഡിപ്പോസിറ്റ് (1 വർഷം): 6.9%
∙ ടേം ഡിപ്പോസിറ്റ് (2 വർഷം): 7%
∙ ടേം ഡിപ്പോസിറ്റ് (3 വർഷം): 7.1%
∙ ടേം ഡിപ്പോസിറ്റ് (5 വർഷം): 7.5%
∙ 5 വർഷ റിക്കറിങ് ഡിപ്പോസിറ്റ്: 6.7%
∙ പബ്ലിക് പ്രോവിഡന്റ് ഫണ്ട്: 7.1%
∙ മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതി: 8.2%
∙ പ്രതിമാസ വരുമാന പദ്ധതി: 7.4%,
∙ നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ്: 7.7%
∙ കിസാൻ വികാസ് പത്ര: 7.5% (115 മാസം)
∙ സുകന്യ സമൃദ്ധി പദ്ധതി: 8.2%