നിർമല പറഞ്ഞു, മൽഹോത്ര കേട്ടു; എല്ലാർക്കും കിട്ടില്ല പലിശയാശ്വാസം; എത്ര കുറയും നിങ്ങളുടെ വായ്പ?

Mail This Article
കേന്ദ്ര ബജറ്റിൽ ആദായ നികുതിയിൽ ഇളവ് ലഭിച്ചതിനു പിന്നാലെ ബാങ്ക് വായ്പയുടെ പലിശഭാരത്തിലും ആശ്വാസം. റിസർവ് ബാങ്ക് റീപ്പോ നിരക്ക് കാൽ ശതമാനം (0.25%) കുറച്ചതോടെ, ബാങ്ക് വായ്പകളുടെ പലിശ നിരക്കും കുറയാൻ വഴിയൊരുങ്ങി. വായ്പകളുടെ പ്രതിമാസ തിരിച്ചടവ് (ഇഎംഐ) കുറയുമെന്നത് നിരവധി കുടുംബങ്ങൾക്ക് നേട്ടമാകും. ഉപഭോക്തൃവിപണിക്ക് കരുത്തുപകർന്ന്, ജിഡിപി വളർച്ചയെ വീണ്ടും ഉഷാറാക്കുക ലക്ഷ്യമിട്ടാണ് ഇക്കഴിഞ്ഞ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആദായനികുതിയിൽ ആനുകൂല്യങ്ങൾ നൽകിയത്. പലിശഭാരം കുറച്ച്, ഇക്കാര്യത്തിൽ കേന്ദ്രത്തിന് ശക്തമായ പിന്തുണ നൽകുന്നതു കൂടിയായി റീപ്പോനിരക്ക് കുറച്ച റിസർവ് ബാങ്കിന്റെ തീരുമാനം. ഡിസംബറിൽ റിസർവ് ബാങ്കിന്റെ ഗവർണർ സ്ഥാനത്തുനിന്ന് വിരമിച്ച ശക്തികാന്ത ദാസിന്റെ പകരക്കാരൻ സഞ്ജയ് മൽഹോത്രയുടെയും കഴിഞ്ഞ മാസം ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തുനിന്ന് പടിയിറങ്ങിയ ഡോ.മൈക്കൽ പാത്രയുടെയും പിൻഗാമി എം.രാജേശ്വർ റാവുവിന്റെയും ആദ്യ എംപിസി യോഗമായിരുന്നു ഇത്. പലിശഭാരം വെട്ടിക്കുറച്ച് തുടക്കം ഗംഭീരമാക്കാൻ ഇരുവർക്കും കഴിഞ്ഞു. രാജ്യത്ത് സ്വകാര്യ ഉപഭോഗം കൂടാനും സാമ്പത്തിക വളർച്ച മെച്ചപ്പെടാനും റിസർവ് ബാങ്ക് പലിശനിരക്ക് കുറയ്ക്കണമെന്ന് ധനമന്ത്രി നിർമല സീതാരാമനും വാണിജ്യമന്ത്രി പീയുഷ് ഗോയലും പരസ്യമായി ആവശ്യപ്പെട്ടിരുന്നെങ്കിലും,