Activate your premium subscription today
കേരളത്തിൽ സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. നിലവിൽ രാജ്യാന്തര സ്വർണവില 2,560 നിലവാരത്തിലേക്ക് കൂപ്പുകുത്തിയത് കേരളത്തിലും വിലയിടിയാൻ വഴിവച്ചു. ഈമാസം ഇതുവരെ പവന് 4,000 രൂപയിലധികവും ഗ്രാമിന് 500 രൂപയിലധികവുമാണ് കുറഞ്ഞത്.
കേരളത്തിൽ ഇടിവിന്റെ ട്രെൻഡിന് ചെറിയ ബ്രേക്കിട്ട് ഇന്ന് സ്വർണവില. വില കുറഞ്ഞിട്ടും കേരളത്തിൽ വേറിട്ട ട്രെൻഡാണ് ദൃശ്യമാകുന്നതെന്ന് ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ ഉൾപ്പെടെയുള്ള പ്രമുഖർ 'മനോരമ ഓൺലൈനിനോട്' വ്യക്തമാക്കിയിരുന്നു
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെയാണ് രാജ്യാന്തരവിലയും അതിന്റെ ചുവടുപിടിച്ച് കേരളത്തിലെ വിലയും കൂപ്പുകുത്തിത്തുടങ്ങിയത്. ഔൺസിന് കഴിഞ്ഞ മാസാവസാനം 2,790 ഡോളർ എന്ന റെക്കോര്ഡ് തൊട്ട രാജ്യാന്തരവില ഇന്നുള്ളത് 2,560 ഡോളറിൽ.
ഒക്ടോബർ 31ന് പവന് വാങ്ങൽവില 64,000 രൂപയ്ക്കും ഗ്രാമിന് 8,000 രൂപയ്ക്കും മുകളിലായിരുന്നു. കേരളത്തിൽ 18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,810 രൂപയായി. രാജ്യാന്തര വിപണിയിലെ വിലത്തകർച്ചയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വീഴ്ച.
സ്വർണവില ആഭ്യന്തര, രാജ്യാന്തരതലത്തിൽ ഇനിയും ഇടിയുമെന്ന വിലയിരുത്തൽ ശക്തമാണ്. 2,603 ഡോളർ എന്ന വൈകാരിക നിലവാരം (സൈക്കോളജിക്കൽ ലെവൽ) ഭേദിച്ച് വില താഴേക്കിറങ്ങിയാൽ അതു ചെന്നുനിൽക്കുക 2,534 ഡോളർ വരെയായിരിക്കാം എന്ന് ചില നിരീക്ഷകർ വാദിക്കുന്നുണ്ട്.
യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ ഡോളറിന്റെ മൂല്യം കുതിക്കുന്നതാണ് സ്വർണവിലയെ വീഴ്ത്തുന്നത്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് നീങ്ങിയിരുന്നില്ലെങ്കിൽ സംസ്ഥാനത്ത് സ്വർണവില ഇതിലും കുറയുമായിരുന്നു.
ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ മുൻനിര കേന്ദ്രബാങ്കുകൾ കരുതൽശേഖരത്തിലേക്ക് വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്ന ട്രെൻഡ് ശക്തമായതിനാൽ സ്വർണവില വർധിക്കാനുള്ള സാധ്യത ഏറെയാണെന്നും നിരീക്ഷകർ പറയുന്നു.
ഇന്നലെ പ്രഖ്യാപിച്ച പണനയത്തിൽ അടിസ്ഥാന പലിശനിരക്ക് യുഎസ് ഫെഡറൽ റിസർവ് കാൽ ശതമാനം (0.25%) കുറച്ചു. ഇത് ഏറെക്കുറേ പ്രതീക്ഷിച്ചിരുന്നതുമാണ്. എന്നാൽ, യുഎസ് ഫെഡറൽ റിസർവ് നയംമാറ്റം പ്രഖ്യാപിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കിയത്.
കടകവിരുദ്ധമായി കേരളത്തിൽ വില ഇന്ന് അൽപം ഉയർന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഇടിഞ്ഞ് ഇന്ന് രാവിലെ എക്കാലത്തെയും താഴ്ചയായ 84.23 ആയതാണ് കാരണം. രൂപ ദുർബലമായാൽ ഇറക്കുമതിച്ചെലവ് കൂടും.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം താൽകാലികമായി മാത്രമാകും രാജ്യാന്തര സ്വർണവിലയെ സ്വാധീനിക്കുകയെന്നാണ് വിലയിരുത്തലുകൾ. രാജ്യാന്തര വില ഔൺസിന് 2025ൽ 3,000 ഡോളർ എന്ന മാന്ത്രികസംഖ്യ ഭേദിക്കുക തന്നെ ചെയ്യുമെന്നാണ് നിരീക്ഷകവാദങ്ങൾ.
Results 1-10 of 114