Activate your premium subscription today
Friday, Apr 18, 2025
വാഷിങ്ടൺ ∙ ഹാർവാർഡ് സർവകലാശാലയെ നികുതിയിൽ നിന്ന് ഇളവു ചെയ്തുകൊണ്ടുള്ള പദവി എടുത്തുമാറ്റി രാഷ്ട്രീയ സ്ഥാപനമായി നികുതി ചുമത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സർവകലാശാലയിൽ ജൂത വിരോധം അവസാനിപ്പിക്കണമെന്നും ആക്ടിവിസം പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം മുന്നോട്ടുവച്ച നിർദേശങ്ങൾ ഹാർവാർഡ് നിരസിച്ചിരുന്നു.
ബെയ്ജിങ്∙ അമേരിക്കൻ വ്യോമയാന കമ്പനിയായ ബോയിങ്ങിൽ നിന്ന് ജെറ്റുകൾ വാങ്ങുന്നതു നിർത്താൻ രാജ്യത്തെ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ട് ചൈന. അമേരിക്കയുമായുള്ള വ്യാപാര യുദ്ധം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ചൈനയുടെ പുതിയ തീരുമാനം. യുഎസ് കമ്പനികളിൽ നിന്ന് വിമാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ഭാഗങ്ങളും വാങ്ങുന്നത് ചൈനീസ് വിമാനക്കമ്പനികൾ നിർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ലണ്ടൻ ∙ പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കു മാറാത്ത കപ്പലുകൾക്ക് കാർബൺ നികുതി ചുമത്താനുള്ള യുഎൻ മാരിടൈം സംഘടനയുടെ (ഐഎംഒ) തീരുമാനത്തെ ഇന്ത്യ ഉൾപ്പെടെ 63 രാജ്യങ്ങൾ അനുകൂലിച്ചു. മലിനീകരണത്തിന് കാർബൺ നികുതി ചുമത്താൻ ആഗോള തലത്തിലുള്ള നീക്കം ആദ്യമായാണ്. ആദ്യഘട്ടമായി കപ്പലുകൾക്ക് 2028 മുതൽ നികുതി ചുമത്താനാണു നീക്കം.
കൊച്ചി: അപ്രതീക്ഷിത ചികിത്സാ ചെലവുകള്‍ നിങ്ങളുടെ സമ്പാദ്യത്തെ തീര്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ അവയ്ക്കെതിരെയുള്ള അനിവാര്യ പരിരക്ഷയായി ആരോഗ്യ ഇന്‍ഷുറന്‍സ് പ്രയോജനപ്പെടുത്തണം. സാമ്പത്തിക ബുദ്ധിമുട്ട് ബാധിക്കാതെ ഗുണമേന്മയുള്ള പരിചരണം നേടാന്‍ ഇതു സഹായിക്കും. ആരോഗ്യത്തില്‍ നിക്ഷേപിക്കുന്നതിലൂടെ
വാഷിങ്ടൻ∙ യുഎസിനെതിരായ ആസൂത്രിതമായ പ്രതിരോധ നടപടികൾ പിൻവലിച്ചില്ലെങ്കിൽ ചൈനീസ് ഉൽപന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന. യുഎസിനെതിരെ ചുമത്തിയ 34 ശതമാനം തീരുവ ചൈന പിന്‍വലിച്ചില്ലെങ്കില്‍
എമ്പുരാന് വിവാദത്തെ തുടര്‍ന്നാണോ അല്ലയോ എന്നറിയില്ല അതിന്റെ സംവിധായകനും നിര്‍മാതാവിനും ഇന്‍കംടാക്സ് വകുപ്പിന്റെ നോട്ടീസ് ലഭിച്ചായി വാര്‍ത്തകള്‍ കണ്ടു. ഇനി എംപുരാന് കണ്ടവര്‍ക്കും നോട്ടീസ് ലഭിക്കുമോ എന്ന് പലരും ട്രോളുന്നതും കണ്ടു. സിനിമ കണ്ടാലും ഇല്ലെങ്കിലും ഇടത്തരക്കാരായ ശമ്പളവരുമാനക്കാര്‍
ഗൂഗിൾ, മെറ്റ തുടങ്ങിയ വിദേശ ടെക് കമ്പനികൾ നൽകുന്ന ഓൺലൈൻ പരസ്യ സേവനങ്ങൾക്ക് ഇന്ത്യ 'ഗൂഗിൾ ടാക്സ്' എന്നറിയപ്പെടുന്ന 6% ഇക്വലൈസേഷൻ ലെവി പിൻവലിക്കാൻ ഒരുങ്ങുന്നു.ഡിജിറ്റൽ പരസ്യങ്ങൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള 6% നികുതി ഇന്ത്യ പിൻവലിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര
പകരം തീരുവ അമേരിക്കയ്ക്ക് ബൂമറാങ് ആയേക്കും. അവിടെ വിലകൾ കയറാനും അതുവഴി ഉപഭോഗം കുറയാനും ഇടയാക്കും. മുൻപ് ഇതുപോലെ യുഎസ് തീരുവ ഉയർത്തിയപ്പോഴാണ് 1930കളിലെ സാമ്പത്തിക മാന്ദ്യം (ഗ്രേറ്റ് ഡിപ്രഷൻ) ഉണ്ടായത്. അധിക തീരുവയിൽ നിന്നു കിട്ടുന്ന വരുമാനം അമേരിക്കയിൽ ആദായനികുതി നിരക്കുകൾ കുറയ്ക്കാനാണെന്നും കരുതപ്പെടുന്നുണ്ട്.
27% പകരം തീരുവ യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിക്ക് ആഘാതമാവുമ്പോൾ തന്നെ ചില ഉൽപന്നങ്ങൾക്ക് അവസരവും തുറക്കുന്നു. ഇന്ത്യയോടു മത്സരിക്കുന്ന മറ്റു രാജ്യങ്ങൾക്ക് ചുങ്കം ഇതിലും കൂടുതലാണെന്നതാണു കാരണം.
ഇന്ത്യൻ സമുദ്രോൽപന്നങ്ങൾക്ക് അമേരിക്ക ഇറക്കുമതിച്ചുങ്കം കൂട്ടുന്നതു കയറ്റുമതി രംഗത്തു പ്രതിസന്ധിയാകും. അമേരിക്കയിലേക്കു മാത്രം 400 കോടി ഡോളറിന്റെ (34000 കോടി രൂപ) കയറ്റുമതിയാണുള്ളത്. അമേരിക്ക ഉൾപ്പെടെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള സമുദ്രോൽപന്നങ്ങൾക്ക് 30% ഇറക്കുമതിച്ചുങ്കം ഇന്ത്യ ഏർപ്പെടുത്തിയിട്ടുണ്ട്.
Results 1-10 of 126
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.