Activate your premium subscription today
നിർമല സീതാരാമൻ കഴിഞ്ഞമാസം അവതരിപ്പിച്ച ബജറ്റിലെ നികുതി നിർദേശമാണ് ഓഹരി ബൈബാക്ക് വീണ്ടും സജീവമാകാൻ വഴിവച്ചതെന്നാണ് വിലയിരുത്തൽ. ഈ മാസത്തെ സമാഹരണം കഴിഞ്ഞ 14 മാസത്തെ ഏറ്റവും ഉയർന്നതാണ്.
വസ്തുവിന്റെ മൂലധനനേട്ട നികുതിയിലെ (ലോങ് ടേം ക്യാപ്പിറ്റൽ ഗെയിൻസ്) പരിഷ്കാരം ഭൂരിഭാഗം സന്ദർഭങ്ങളിലും ഉടമയ്ക്ക് ഗുണകരമെന്നു പറഞ്ഞ കേന്ദ്രസർക്കാർ ഒടുവിൽ ‘യു ടേൺ’ എടുത്തു. കടുത്ത പ്രതിഷേധത്തിനു പിന്നാലെ ബജറ്റ് നിർദേശം തിരുത്തി. ഭേദഗതി വരുത്തിയ ധനബില്ലും ലോക്സഭ പാസാക്കി. മൂലധനനേട്ടനികുതി സംബന്ധിച്ച ബജറ്റിലെ സുപ്രധാന മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ദീർഘകാല മൂലധനനേട്ടം നിർണയിക്കുമ്പോഴുള്ള നാണ്യപ്പെരുപ്പ സൂചികയെ അടിസ്ഥാനമാക്കിയുള്ള വില പുനർനിർണയിക്കാനുള്ള സൗകര്യം നിർത്തലാക്കിയതായിരുന്നു. പെട്ടെന്നുള്ള ഈ മാറ്റത്തിൽ പൊതുജനങ്ങൾക്കുള്ള അതൃപ്തി പരിഗണിച്ചാണ് ഇപ്പോഴത്തെ ഭേദഗതി. ഇതനുസരിച്ച് വാങ്ങിയ വില
ബജറ്റിലെ നികുതി നിർദേശങ്ങളെ തുടർന്നു സ്വർണ വിലയിൽ ഗണ്യമായ വിലയിടിവാണുണ്ടായത്. ഓഹരികൾക്കും വലിയ തോതിലാണു വിലയിടിവ് അനുഭവപ്പെട്ടത്. ഈ സാഹചര്യത്തിൽ നിക്ഷേപകർക്കു മുന്നിൽ ഇപ്പോൾ ഉയരുന്ന ചോദ്യം ഇതാണ്; നിക്ഷേപത്തിന് ഏറ്റവും പറ്റിയ മാർഗമേത്? സ്വർണമോ ഓഹരിയോ? ഉത്തരം അറിയാൻ അനുബന്ധമായി ചില കാര്യങ്ങൾ കൂടി അറിയേണ്ടതുണ്ട്. സ്വർണത്തിനു വില ഇടിയാൻ കാരണമായത് ഇറക്കുമതിച്ചുങ്കം കുറച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ്. 15 ശതമാനമായിരുന്ന തീരുവ ആറു ശതമാനമായാണു കുറച്ചിരിക്കുന്നത്. അതായത് 40% ഇളവ്. വനിതയായ ധനമന്ത്രി വനിതകൾക്ക് അണിയാൻ കുറഞ്ഞ വിലയ്ക്കു സ്വർണം ലഭ്യമായിക്കൊള്ളട്ടെ എന്നു കരുതിയൊന്നുമല്ല ഇത്ര വലിയ തോതിൽ തീരുവ കുറച്ചത്.
കേന്ദ്ര ബജറ്റില് പരിഗണിക്കുന്നതിന് കേരളം ഏറെ ആവശ്യങ്ങൾ മുന്നോട്ടുവച്ചിരുന്നു. എന്നാൽ ‘പരിഗണനകൾ’ എല്ലാം ഇത്തവണ പോയത് ആന്ധ്ര പ്രദേശിലേക്കും ബിഹാറിലേക്കും ഒഡീഷയിലേക്കുമെല്ലാം ആയിരുന്നു. കേന്ദ്ര അവഗണനയ്ക്കെതിരെ ഡൽഹിയിലെത്തി പ്രതിഷേധിച്ച ചരിത്രവുമുണ്ട് കേരളത്തിന്. എന്നിട്ടും അവഗണന മാത്രം ബാക്കി. ഈ സാഹചര്യത്തിൽ കേരളത്തിന് എന്തുചെയ്യാനാകും? കേന്ദ്രത്തിന്റെ സഹായമില്ലാതെ എങ്ങനെ അധിക വരുമാനം കണ്ടെത്താനാകും? സ്വകാര്യനിക്ഷേപം, പ്രത്യേക സാമ്പത്തികമേഖല, അധികവരുമാന സ്രോതസ്സുകൾ എന്നിവയിലെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കാനാണ്
റെയിൽവേ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും രാജ്യത്തുതന്നെ മുൻനിരയിലുള്ള സംസ്ഥാനമാണ് കേരളം. എന്നിട്ടും, കേരളത്തിന്റെ താൽപര്യങ്ങൾ ഇത്തവണയും കേന്ദ്ര ബജറ്റിൽ സംരക്ഷിക്കപ്പെട്ടില്ല. പാത ഇരട്ടിപ്പിക്കലല്ലാതെ കാര്യമായ പുതിയ പദ്ധതികളൊന്നും കേരളത്തിനില്ല. 30 വർഷത്തിനിടെ യാത്രാ ട്രെയിനുകൾക്കായി ഒരു കിലോമീറ്റർ പാതപോലും കമ്മിഷൻ ചെയ്യാത്ത സംസ്ഥാനമാണു കേരളമെന്ന യാഥാർഥ്യം മുന്നിൽവച്ചുവേണം ഈ അവഗണനയെ കാണാൻ.
ആന്ധ്രയിലെ ബംഗാൾ ഉൾക്കടൽ തീരദേശമാണ് ഇന്ത്യയിലെ ചെമ്മീൻ കൃഷിയുടെ കേന്ദ്രം. അവിടമാകെ കുളങ്ങളും, വെള്ളം നദിയിൽ നിന്നു പമ്പ് ചെയ്തു കയറ്റിയ വിശാലമായ ടാങ്കുകളുമുണ്ട്. ചെമ്മീൻ വീത്തുകളിട്ട് തീറ്റ കൊടുത്ത് വിളവെടുക്കുന്നു. അവ സംസ്ക്കരിച്ച് കടൽ കടത്തി യുഎസിലേക്കും ജപ്പാനിലേക്കും യൂറോപ്പിലേക്കും മറ്റും കയറ്റി അയയ്ക്കുമ്പോൾ കർഷകരുടെ പോക്കറ്റിൽ വന്നു വീഴുന്നത് ലക്ഷങ്ങൾ. ഒരേക്കർ വിസ്തൃതിയുള്ള കുളമുണ്ടെങ്കിൽ വർഷം 4–5 ലക്ഷം ലാഭം. പക്ഷേ അടുത്തിടെയായി അവർ പ്രതിസന്ധിയിലാണ്. ഇക്വഡോർ എന്ന രാജ്യം വൻ തോതിൽ യുഎസ് വിപണി കയ്യടക്കുന്നു. അവരും കരയിലെ ചെമ്മീൻ കൃഷിയിലാണ്. അവരുടെ ഉൽപാദനച്ചെലവാകട്ടെ വളരെ കുറവും. വിലയിൽ തെലുങ്കു കർഷകർക്ക് മൽസരിക്കാൻ പറ്റാത്ത അവസ്ഥ. ചെമ്മീൻ കൃഷിയിലെ 50% ചെലവ് തീറ്റയിലാണ്. അതാകട്ടെ ഇറക്കുമതി ചെയ്യുന്നതും. തീറ്റയുടെ ചെലവ് 10 വർഷം മുൻപ് പായ്ക്കറ്റിന് 800 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 2800 രൂപ. ഈ സാഹചര്യത്തിലാണ് ആന്ധ്രയിലെ ചെമ്മീൻ കർഷകർ മുഖ്യമ ന്ത്രി ചന്ദ്രബാബു നായിഡുവിനെ കണ്ടത്. തൊട്ടുപിന്നാലെ
നിർമല സീതാരാമൻ ഇഫക്ടായിരുന്നു ഈ ആഴ്ച ദുബായ് സ്വർണവിപണിയിലെ ചർച്ച. ഇന്ത്യയുടെ കേന്ദ്ര ബജറ്റ് ദുബായിലെ സ്വർണ വിപണിയിൽ പ്രതിഫലിക്കുന്നതു കാണുമ്പോൾ ലോകം എത്ര ചെറുതായെന്നു കൂടി നമ്മൾ അറിയുന്നു. ഇന്ത്യയിലെ സ്വർണത്തിനു നികുതി കുറച്ചാൽ, ദുബായിലെങ്ങനെ അറിയും? അതറിയണമെങ്കിൽ ഇന്ത്യക്കാരുടെ സ്വർണം വാങ്ങൽ
തിരുവനന്തപുരം ∙ കേന്ദ്ര ബജറ്റിലെ ഏതെല്ലാം പ്രഖ്യാപനങ്ങളും പദ്ധതികളും പ്രയോജനപ്പെടുത്താൻ കഴിയുമെന്ന റിപ്പോർട്ട് വകുപ്പു സെക്രട്ടറിമാർ 15 ദിവസത്തിനകം സമർപ്പിക്കണമെന്നു മുഖ്യമന്ത്രിയുടെ നിർദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെയും ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെയും നേതൃത്വത്തിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണു നിർദേശം നൽകിയത്. സംസ്ഥാനങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മൂലധനച്ചെലവിനായി ബജറ്റിൽ നീക്കിവച്ച ഒന്നരലക്ഷം കോടി രൂപയിൽ പരമാവധി തുക എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിലാകും കേരളത്തിന്റെ ശ്രദ്ധ.
ന്യൂഡൽഹി∙ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ‘വികസിത ഭാരതം’ എന്ന ആശയവുമായി എത്തിയെങ്കിലും അതിൽ ഭാരതത്തിന്റെ വികാരം ഉൾക്കൊണ്ടില്ലെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളെ ഒന്നിച്ചു കൊണ്ടുപോകുന്നതിൽ പരാജയപ്പെട്ടെന്നും സഹകരണ ഫെഡറലിസം നശിപ്പിക്കുന്ന മികച്ച ഉദാഹരണമാണ് ഈ ബജറ്റെന്നും ഹൈബി ഈഡൻ എംപി
കൊച്ചി ∙ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം സാധ്യമാക്കാനുള്ള ശ്രമമാണ് ഇത്തവണത്തെ കേന്ദ്രബജറ്റെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ധർമകീർത്തി ജോഷി. തൊഴിലവസരങ്ങളും വളർച്ചയും ഏറ്റവും കൂടുതൽ സൃഷ്ടിക്കാൻ കഴിയുന്ന
Results 1-10 of 131