Activate your premium subscription today
Tuesday, Apr 15, 2025
മുതിർന്നവരെ കണ്ടാണ് മക്കള് പഠിക്കുകയെന്ന് പറയാറുണ്ട്. അബുദാബിയിലുളള നദീം മുസ്തഫയുടെ വരയാണ് മകള് ഫാത്തിമ നൗറീന് കണ്ട് പഠിച്ചത്. എന്നാല് പിതാവിന്റെ വരയുടെ വഴിയല്ല, ഫാത്തിമയ്ക്ക്. കുത്തുകള്കൊണ്ടാണ് നദീം ചിത്രമൊരുക്കുന്നതെങ്കില് വർണപെന്സിലുകള് ഉപയോഗിച്ചാണ് ഫാത്തിമ വരയുടെ മായാജാലം തീർക്കുന്നത്.
മരണത്തിന്റെ തണുപ്പിനെ തൊട്ട ശേഷം ജീവിതത്തിലേക്കുള്ള അവിശ്വസനീയമായ ഉയിർത്തെഴുന്നേൽപ്പിന്റെ കഥയാണ് നിൻസി മറിയം മോണ്ട് ലിയുടേത്. മാനസിക സംഘർഷത്തെ തുടർന്നു കോളജ് ഹോസ്റ്റലിലെ നാലാം നിലയിൽ നിന്നു ചാടി ജീവിതത്തിൽനിന്ന് മടങ്ങാനാണ് നിൻസി ശ്രമിച്ചത്. പക്ഷേ, ആ വീഴ്ച നിൻസിയുടെ ജീവിതം എന്നേക്കുമായി മാറ്റി. സുഷുമ്ന നാഡി തകർന്നു, ഇരു കൈകളും ഒടിഞ്ഞു കഷണങ്ങളായി, കഴുത്തിലും നട്ടെല്ലിലും കാലുകളിലും പൊട്ടലുകൾ, ഒരു വൃക്ക നഷ്ടമായി, ഇരു കണ്ണുകളുടെയും കാഴ്ച ഭാഗികമായി കുറഞ്ഞു, നെഞ്ചിനു താഴെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ടു.
ഒട്ടേറെ ഇന്ത്യക്കാരുടെ കുട്ടിക്കാല ഓർമകളിൽ നിറങ്ങൾ ചാർത്തിയ വ്യക്തിയാണ് കഴിഞ്ഞ ദിവസം അന്തരിച്ച കാംലിൻ സ്ഥാപകൻ സുഭാഷ് ദണ്ഡേക്കർ. കാംലിൻ പെൻസിലും ക്രയോണുകളുംകൊണ്ട് വർണചിത്രങ്ങൾ വരയ്ക്കാത്ത കുട്ടികൾ വളരെ കുറവായിരിക്കും. ചിത്രങ്ങളിൽ നിന്ന് എഴുത്തിലേക്കു കടക്കുമ്പോഴും കുട്ടികൾക്കൊപ്പം പെൻസിലിന്റെയും പേനയുടെയും നോട്ട്ബുക്കിന്റെയുമെല്ലാം പേരായി കാംലിനും ഉണ്ടായിരുന്നു.
ഖത്തറിലെ പ്രവാസി സമൂഹത്തിന്റെ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി മാറി 'കളേർസ് ഓഫ് കെയർ' എന്ന ചിത്രരചനാ മത്സരം.
യുഎഇയിലെ മെഗാ ചിത്ര രചനാ മത്സരമായ റിഫ്ലക്ഷൻസ് സീസൺ 6 മേയ് 11ന് വൈകിട്ട് 3ന് അബുദാബി മുസഫയിലെ ക്യാപിറ്റൽ മാളിൽ നടക്കും.
എടപ്പാളിലെ കായലോരത്തിനടുത്തുനിന്ന് ചിലർ കളിമണ്ണ് കൊണ്ടുപോകുന്നതു ശ്രദ്ധയിൽപ്പെട്ടാണ് നമ്പൂതിരി അതു കുറേ വാരിക്കൊണ്ടുവന്ന് പൊന്നാനിയിലെ വീട്ടിലിട്ടത്. അവകൊണ്ട് ഓരോരോ മുഖങ്ങൾ കുഴച്ചുവച്ചു രസിച്ചു. ആരെയും കാണിക്കാനായിരുന്നില്ല, കാണിക്കാറുമില്ല. ആയിടയ്ക്ക്, ചിത്രകാരനായ വരിക്കാശ്ശേരിയിലെ കൃഷ്ണൻ നമ്പൂതിരി എന്തോ ആവശ്യത്തിനായി അതുവഴി വന്നു. നമ്പൂതിരിയുണ്ടാക്കിയ ശിൽപങ്ങളിൽ ചിലത് അദ്ദേഹം കാണാനിടയായി. ഇതാരാ ചെയ്തത് എന്നന്വേഷിച്ചു. തന്റെയൊരു ഏർപ്പാടാണെന്ന് മറുപടി. അദ്ദേഹത്തിന് അവയിൽ രസം തോന്നി. അതവിടെ തീർന്നു എന്നു നമ്പൂതിരി കരുതി. എന്നാലദ്ദേഹം അതു മനസ്സിൽ വച്ചു എന്നു പിന്നീട് മനസ്സിലായി.
കോട്ടയം ∙ മനോരമ ഓൺലൈൻ അഖില കേരള ചിത്രരചനാ മൽസരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ....രണ്ടാം സ്ഥാനം.... മൂന്നാം സ്ഥാനം... ഉം ലഭിച്ചു. സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ....രണ്ടാം സ്ഥാനം.... മൂന്നാം സ്ഥാനം..... ക്കും ലഭിച്ചു. പ്രകൃതിയും സംരക്ഷണവും എന്നതായിരുന്നു വിഷയം.
മാതമംഗലം ∙ കുറച്ചു വരകൾ ചേർത്ത് ആരുടെയും മുഖം കൃത്യതയോടെ വരച്ചിടാൻ സനയ്ക്ക് നിമിഷങ്ങൾ മതി. പ്രശസ്തരായ ഒട്ടേറെപ്പേരുടെ മുഖങ്ങൾ സന സുനുകുമാർ തന്റെ വിരലുകളുടെ ഒഴുക്കിലൂടെ വിസ്മയകരമായി വരച്ചിട്ടുണ്ട്. മമ്മൂട്ടിയുടെയും മുഖ്യമന്ത്രിയുടെയുമെല്ലാം അഭിനന്ദനങ്ങൾ സനയെ തേടി മാതമംഗലം താറ്റ്യേരിയിലെ
‘ചിൽഡ്രൻസ് ഡേ’യോടനുബന്ധിച്ച് കുട്ടികൾക്കായി മനോരമ ഓൺലൈൻ പോസ്റ്റർ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു. ‘Say No To Drugs’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി മനോഹരമായ പോസ്റ്റർ തയാറാക്കി ഇതോടൊപ്പമുള്ള ഫോമിൽ അയച്ചു തരിക.. ലഭിക്കുന്ന എൻട്രികളിൽ നിന്നും മനോരമ ഓൺലൈൻ ജൂറി തിരഞ്ഞെടുക്കുന്ന കുട്ടികൾക്കായി
ബോറടിക്കുമ്പോൾ പലരും ചിത്രങ്ങളൊക്കെ വരച്ച് ബോറടി മാറ്റാൻ ശ്രമിക്കാറുണ്ട്. പേപ്പറിലോ മണ്ണിലോ ചിലപ്പോൾ ഫർണീച്ചറിലോ (ഇതത്ര നല്ല കാര്യമല്ല) ചിത്രങ്ങൾ കോറിയിടും. എന്നാൽ റഷ്യയുടെ മധ്യമേഖലാപട്ടണമായ യെകാറ്റെറിൻബർഗിലെ യെൽസിൻ സെന്റർ മ്യൂസിയത്തിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ചെയ്തത് അൽപം കടന്ന കൈയാണ്.
Results 1-10 of 17
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.