വിനോദ സഞ്ചാരത്തിന് ഏറെ പേരു കേട്ട ടിബറ്റിൽ നിന്നാണ് ഗംഗയും ബ്രഹ്മപുത്രയും അടക്കമുള്ള നദികളുടെ ഉത്ഭവം. ശരാശരി 4500 മീറ്റർ സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകങ്ങളുടേയും പർവ്വതങ്ങളുടേയും നാടാണ് ടിബറ്റ്. ബുദ്ധമതമാണ് രാജ്യത്തെ പ്രധാനമതം. എവറസ്റ്റ് കൊടുമുടിയും കൈലാസ പർവ്വതവും മാനസരോവർ തടാകവുമെല്ലാം ടിബറ്റിനെ മനോഹരമാക്കുന്നു.