Activate your premium subscription today
ന്യൂഡൽഹി ∙ ഡൽഹി കലാപക്കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ടു ജയിലിൽ കഴിയുന്ന ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമല്‍ ഖാലിദിന് ഇടക്കാല ജാമ്യം. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ 7 ദിവസത്തെ ജാമ്യമാണു ഡൽഹി ഹൈക്കോടതി അനുവദിച്ചത്.
കാസർകോട് ∙ അസമിൽ റജിസ്റ്റർ ചെയ്ത യുഎപിഎ കേസിൽ ഒരാളെ കാഞ്ഞങ്ങാടുനിന്നു പിടികൂടി. ബംഗ്ലദേശ് പൗരനായ എം.ബിഷാബ് ഷെയ്ഖിനെയാണ് അസം പൊലീസ് പടന്നക്കാടുനിന്നു പിടികൂടിയത്. അന്യസംസ്ഥാനത്തു നിന്നുള്ള കെട്ടിട നിർമാണ തൊഴിലാളി എന്ന വ്യാജേനയാണ് ഇയാൾ പടന്നക്കാട് ഒളിവിൽ കഴിഞ്ഞിരുന്നത്. അസം പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരള പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു.
ന്യൂഡൽഹി∙ ഡല്‍ഹി കലാപ കേസില്‍ ജാമ്യം തേടി ഷർജീൽ ഇമാം സമർപ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. എന്നാല്‍, ജാമ്യാപേക്ഷ അടുത്തദിവസം തന്നെ കേൾക്കാനും കഴിയുന്നത്ര വേഗത്തിൽ തീർപ്പുണ്ടാക്കാനും ഡൽഹി ഹൈക്കോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ബേല എം.ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഷര്‍ജീല്‍ ഇമാമിന്റെ റിട്ട് ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്.
ന്യൂഡൽഹി∙ ലബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിസ്ബുത്തഹ്രീർ എന്ന സംഘടന ഇന്ത്യയിൽ നിരോധിച്ചു. ആഭ്യന്തര സുരക്ഷയ്ക്കും ജനാധിപത്യത്തിനും സംഘടന ഭീഷണിയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യുഎപിഎ) ഒന്നാം ഷെഡ്യൂളിലാണ് സംഘടനയെ ഉൾപ്പെടുത്തിയത്. ഇതോടെ ഈ പട്ടികയിലുള്ള ഭീകരസംഘടനകളുടെ എണ്ണം 45 ആയി.
ന്യൂഡൽഹി ∙ നിയമപരമായ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും അതിവേഗ വിചാരണയ്ക്കുള്ള അവകാശം ലംഘിക്കപ്പെട്ടാൽ ഭരണഘടനാ കോടതിക്ക് ജാമ്യം അനുവദിക്കാമെന്നു സുപ്രീം കോടതി പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) കേസിലെ വിചാരണത്തടവുകാരനു ജാമ്യം അനുവദിച്ചാണു സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
നിയമലംഘനങ്ങൾ ആരോപിച്ചുള്ള കേസുകളിൽ അന്വേഷണ നടപടികളും തികച്ചും നിയമപരമായിരിക്കണം. അല്ലാതെവരുമ്പോൾ അന്വേഷണ ഏജൻസികളുടെയും അവരെ ന്യായീകരിക്കുന്ന സർക്കാരിന്റെയും ഉദ്ദേശ്യശുദ്ധിയാവും ചോദ്യം ചെയ്യപ്പെടുക’ – ന്യൂസ്ക്ലിക് സ്ഥാപകൻ പ്രബീർ പുർകായസ്ഥയെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒക്ടോബർ ആറിനു മലയാള മനോരമ പ്രസിദ്ധീകരിച്ച മുഖപ്രസംഗം ഇങ്ങനെയാണു തുടങ്ങിയത്. കഴിഞ്ഞ ബുധനാഴ്ച പ്രബീർ പുർകായസ്ഥയെ വിട്ടയയ്ക്കാൻ സുപ്രീം കോടതി ഉത്തരവിട്ടപ്പോൾ വ്യക്തമാക്കിയതും അതുതന്നെ: കൃത്യമായ കാരണം ഉടനടി രേഖാമൂലം അറിയിക്കാതെയുള്ള അറസ്റ്റും റിമാൻഡ് നടപടികളും നിയമവിരുദ്ധമാണ്.
ന്യൂഡൽഹി ∙ കൃത്യമായ കാരണം അറിയിക്കാതെയുള്ള അറസ്റ്റും റിമാൻഡ് നടപടികളും നിയമവിരുദ്ധമാണെന്നു വ്യക്തമാക്കി, ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ–ഇൻ–ചീഫുമായ പ്രബീർ പുർകായസ്ഥയെ വിട്ടയയ്ക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യുഎപിഎ) വകുപ്പുകൾ ചുമത്തിയുള്ള അറസ്റ്റിനെതിരെ പ്രബീർ നൽകിയ ഹർജിയിലാണു ജഡ്ജിമാരായ ബി.ആർ.ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ സുപ്രധാന ഉത്തരവ്.
ന്യൂഡൽഹി ∙ മുഖ്യമന്ത്രി നിർദേശിക്കുന്ന 3 പ്രമുഖരുടെ പട്ടികയിൽ നിന്ന് ഗവർണറെ തിരഞ്ഞെടുക്കുന്ന രീതി കൊണ്ടുവരുമെന്ന പ്രഖ്യാപനത്തോടെ സിപിഎം ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി. സംസ്ഥാനങ്ങളുടെ ചെലവിൽ കേന്ദ്ര നയങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന രീതിക്ക് അറുതി വരുത്താൻ ഇതു സഹായിക്കുമെന്നു പ്രകടനപത്രിക വ്യക്തമാക്കുന്നു. മതനിരപേക്ഷതയ്ക്ക് എതിരായ കാഴ്ചപ്പാടുള്ളവർ സർവകലാശാല വിസിമാരായി വരില്ലെന്ന് ഉറപ്പാക്കുമെന്നും പ്രഖ്യാപനമുണ്ട്.
ഗുവാഹത്തി∙ രാജ്യാന്തര ഭീകരസംഘടനയായ ഐഎസിൽ ചേരാനായി ഇറങ്ങിത്തിരിച്ച ഐഐടി ഗുവാഹത്തിയിലെ വിദ്യാർഥിയെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ച് അറസ്റ്റ് ചെയ്തു. ഗുവാഹത്തിയിലെ ഹജോ പ്രദേശത്തുനിന്നാണ് ഡൽഹിയിൽ സ്വദേശിയായ തസീഫ് അലി ഫാറൂഖി പിടിയിലായത്. ബിടെക് 4–ാം വർഷ വിദ്യാർഥിയാണ്. സംഘടനയിൽ
കൊച്ചി∙ മഹാരാജാസ് കോളജ് വിദ്യാർഥി എം.അഭിമന്യു വധക്കേസിന്റെ നിർണായക രേഖകൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ സേഫ് കസ്റ്റഡിയിൽ നിന്നു കാണാതായ സംഭവത്തിൽ അന്വേഷണം തുടങ്ങി. മുതിർന്ന ജുഡീഷ്യൽ ഓഫിസറുടെ മേൽനോട്ടത്തിലാണ് അന്വേഷണം. സെൻട്രൽ പൊലീസ് റജിസ്റ്റർ ചെയ്ത യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം), എൻഡിപിഎസ് (ലഹരി പദാർഥ നിരോധന നിയമം) കേസുകളിലെ രേഖകളും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
Results 1-10 of 117