ഡല്‍ഹി കലാപം: ഷർജീൽ ഇമാമിന്‍റെ ജാമ്യഹർജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Mail This Article
ന്യൂഡൽഹി∙ ഡല്‍ഹി കലാപ കേസില്‍ ജാമ്യം തേടി ഷർജീൽ ഇമാം സമർപ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. എന്നാല്‍, ജാമ്യാപേക്ഷ അടുത്തദിവസം തന്നെ കേൾക്കാനും കഴിയുന്നത്ര വേഗത്തിൽ തീർപ്പുണ്ടാക്കാനും ഡൽഹി ഹൈക്കോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ബേല എം.ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഷര്‍ജീല്‍ ഇമാമിന്‍റെ റിട്ട് ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്.
മൗലികവകാശലംഘനത്തിനു ഭരണഘടനാ അനുച്ഛേദം 32 പ്രകാരമാണ് ഷര്‍ജീല്‍ ഇമാം ഹര്‍ജി നല്‍കിയിരുന്നത്. വിദ്യാര്‍ഥി നേതാവായിരിക്കെയാണ് ഷർജീൽ ഇമാമിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. കലാപകാലത്ത് ഡല്‍ഹി ജാമിയ സര്‍വകലാശാലയിലും അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിലും പ്രകോപനമുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചു എന്നതടക്കം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.