‘പ്രശസ്തിക്കുവേണ്ടിയുള്ള ഹര്‍ജി’: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി
Mail This Article
ന്യൂഡൽഹി∙ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിബിഐ അന്വേഷണമടക്കമുള്ള ആവശ്യങ്ങളുന്നയിച്ചുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രശസ്തിക്കുവേണ്ടിയുള്ള ഹര്‍ജിയാണെന്ന വിമര്‍ശനത്തോടെയാണു കോടതി ഹര്‍ജി തള്ളിയത്. ഹൈക്കോടതിയെ സമീപിക്കാതെ സുപ്രീം കോടതിയെ സമീപിച്ചത് എന്തിനെന്നും ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു.
അഭിഭാഷകനായ അജീഷ് കളത്തില്‍ ഗോപിയാണ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നത്. അജീഷ് തന്നെയാണ് ഈ കേസിൽ കോടതിയിൽ വാദം ഉന്നയിച്ചതും. എന്നാൽ ഇതു ചട്ട വിരുദ്ധമാണെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എസ്.വി.ഭട്ടി ചൂണ്ടിക്കാട്ടി.
ഹര്‍ജിക്കാരനായിട്ടും എന്തുകൊണ്ട് അഭിഭാഷകന്‍റെ വേഷം ധരിച്ചെന്നും കോടതി ചോദിച്ചു. ജഡ്ജിമാരായ ഹൃഷികേശ് റോയ്, എസ്.വി.ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.