Activate your premium subscription today
Saturday, Apr 19, 2025
ന്യൂഡൽഹി ∙ രാജ്യത്തെ പ്രതിരോധ സാങ്കേതികവിദ്യകളുടെ ഉൽപാദന മൂല്യം ഈ വർഷം 1.6 ലക്ഷം കോടി രൂപ കടക്കുമെന്നും 2029 ൽ ഇതു 3 ലക്ഷം കോടി രൂപയാക്കുകയാണു ലക്ഷ്യമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധ ശേഷി സംഘർഷം ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും രാജ്യം ശക്തമായി നിലകൊള്ളുമ്പോൾ മാത്രമേ സമാധാനം സാധ്യമാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. ദ് വീക്ക് മാഗസിന്റെ നേതൃത്വത്തിൽ നടന്ന ‘ഡിഫൻസ് കോൺക്ലേവ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിരോധ മന്ത്രി.
ബെംഗളൂരു∙ പ്രതിരോധ രഹസ്യങ്ങൾ പാക്കിസ്ഥാനു ചോർത്തിയതിന് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎൽ) സീനിയർ എൻജിനീയറും ഉത്തർപ്രദേശ് സ്വദേശിയുമായ ദീപരാജ് ചന്ദ്രയെ (36) മിലിറ്ററി ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. ക്രിപ്റ്റോകറൻസി മുഖേന പ്രതിഫലം കൈപ്പറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ വാർത്താവിനിമയ രംഗത്തെ റഡാർ സംവിധാനങ്ങൾ, സുരക്ഷാ പ്രോട്ടോക്കോൾ, മുതിർന്ന ഉദ്യോഗസ്ഥരുടെ വ്യക്തി വിവരങ്ങൾ തുടങ്ങിയവയാണ് ഗവേഷണ വിഭാഗത്തിൽ ജോലി ചെയ്യുന്ന ദീപരാജ് ചോർത്തിയത്.
സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയുമടക്കം 13 പേർ കൊല്ലപ്പെട്ട 2021ലെകുനൂർ ഹെലിക്കോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ ബ്രിഗേഡിയർ എൽ.എസ്. ലിഡറിനെപ്പറ്റി ഭാര്യ ഗീഥിക ഓർമപ്പുസ്തകമിറക്കി. ഡൽഹിയിൽ സ്കൂൾ ടീച്ചറായ ഗീതിക ‘അയാം എ സോൾജിയേഴ്സ് വൈഫ്’ എന്ന പുസ്തകമാണു പുറത്തിറക്കിയത്. കരസേനാ മേധാവി ഉപേന്ദ്ര
ബെംഗളൂരു ∙ ഇനിയുള്ള 5 ദിനം ബെംഗളൂരുവിന്റെ ആകാശം പോർവിമാനങ്ങളാൽ നിറയും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യോമാഭ്യാസ പ്രദർശനമായ ‘എയ്റോ ഇന്ത്യ’ ഇന്ന് രാവിലെ 9.30ന് യെലഹങ്ക വ്യോമസേനാ താവളത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും.
ന്യൂഡൽഹി ∙ മാലദ്വീപിന്റെ അഭ്യർഥന പ്രകാരം പ്രതിരോധ സാമഗ്രികൾ കൈമാറിയതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. മാലദ്വീപ് പ്രതിരോധ മന്ത്രി മുഹമ്മദ് ഗസാൻ മൗമൂനും ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണം ശക്തിപ്പെടുത്താൻ ധാരണയായത്. സാമ്പത്തികരംഗത്തും കടൽസുരക്ഷയിലും സമഗ്രമായ പങ്കാളിത്തത്തിലേർപ്പെടാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.
ന്യൂഡൽഹി∙ 21,100 കോടി രൂപയുടെ പ്രതിരോധ ഇടപാടിന് കാബിനറ്റ് സുരക്ഷാ സമിതിയുടെ അംഗീകാരം. 100 കെ 9 വജ്ര ആർട്ടിലറി ഗണ്ണുകളും 12 സുഖോയ് 30 എംകെഐ യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിനുമാണ് അനുമതി. കെ 9 വജ്ര വാങ്ങുന്നതിന് 7600 കോടി രൂപയാണ് ചെലവ്. ദക്ഷിണ കൊറിയൻ കമ്പനിയുമായി സഹകരിച്ച് എൽ അൻഡ് ടി ആണ് തോക്കുകൾ നിർമിക്കുന്നത്.
ന്യൂഡൽഹി ∙ റഷ്യയിൽ നിർമിച്ച ഇന്ത്യൻ യുദ്ധക്കപ്പൽ ഐഎൻഎസ് തുശീലിനെ നയിക്കുന്നത് മലയാളി നാവികസേനാ ഉദ്യോഗസ്ഥൻ. ഇന്നലെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ റഷ്യയിൽ കമ്മിഷൻ ചെയ്ത കപ്പലിന്റെ കമാൻഡിങ് ഓഫിസർ പത്തനംതിട്ട കുമ്പനാട് സ്വദേശി ക്യാപ്റ്റൻ പീറ്റർ വർഗീസാണ്.
ന്യൂഡൽഹി∙ ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയുടെ പുനർനിർമാണത്തിന് കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡുമായി കരാർ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം. ഐഎൻഎസ് വിക്രമാദിത്യയിൽ ഷോർട്ട് റീഫിറ്റ്, ഡ്രൈ ഡോക്കിങ് എന്നിവ സജ്ജമാക്കുന്നതിനായാണ് 1207 കോടി രൂപയുടെ കരാർ ഒപ്പിട്ടത്. കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരത്, മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതികളുടെ ഭാഗമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
രണ്ടാം ലോകയുദ്ധം യൂറോപ്പിൽ മാത്രമായിരുന്നില്ല നടന്നത്. ഏഷ്യൻ രാജ്യമായ ജപ്പാനും രണ്ടാംലോകയുദ്ധത്തിലെ പ്രധാന കക്ഷികളിൽ ഒരാളായിരുന്നു.രണ്ടാംലോകയുദ്ധത്തിലെ ഏറ്റവും വലിയ ജയിൽച്ചാട്ടം. അതാണു കൗറ ഔട്ട്ബ്രേക്ക്. 1940ൽ ഓസ്ട്രേലിയയിലെ ഒരു ചെറുപട്ടണമായിരുന്നു കൗറ. മൂവായിരത്തോളം പേർ മാത്രമായിരുന്നു കൗറയിൽ
ന്യൂഡൽഹി ∙ തേജസ് യുദ്ധവിമാനങ്ങൾക്കുള്ള എൻജിൻ ലഭ്യമാക്കാൻ വൈകിയ യുഎസ് കമ്പനിക്കു പിഴ ചുമത്തിയേക്കും. തദ്ദേശീയ യുദ്ധവിമാനം ‘തേജസ് എംകെ1എ’ നിർമിക്കാനുള്ള എഫ്404–ഐഎൻ20 എൻജിനുകൾ ലഭ്യമാക്കേണ്ടിയിരുന്നതു യുഎസ് കമ്പനിയായ ജനറൽ ഇലക്ട്രിക്ക്(ജിഇ) ആയിരുന്നു. ആദ്യ എൻജിൻ ലഭ്യമാക്കുന്നത് അടുത്ത വർഷം ഏപ്രിലിലേക്കു
Results 1-10 of 125
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.