Activate your premium subscription today
കോട്ടയം ∙ ആശുപത്രികളിലെ ഒപി ബഹിഷ്കരിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നടത്തുന്ന 24 മണിക്കൂർ പ്രക്ഷോഭം വരുന്ന തലമുറയ്ക്ക് വേണ്ടിയാണെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവൻ. 25 ലക്ഷം കുട്ടികളാണ് ഒരു വർഷം യുജി നീറ്റ് പരീക്ഷ എഴുതുന്നത്. അത്രയും പേരാണ് ഡോക്ടർമാരാകാൻ വേണ്ടി ആഗ്രഹിക്കുന്നത്. അവർ അഞ്ചു വർഷത്തെ പഠനത്തിനു ശേഷം ഒരു നരകത്തിലേക്കു കയറി വരരുതെന്നും അദ്ദേഹം മനോരമ ഓൺലൈനിനോട് പറഞ്ഞു.
ന്യൂഡൽഹി ∙ പരീക്ഷാ ക്രമക്കേടിൽ പാർലമെന്റിലും കേന്ദ്രവുമായി പ്രതിപക്ഷം ഏറ്റുമുട്ടി. നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർന്നതിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന പ്രത്യേക ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് ഇരുസഭകളും ബഹളത്തിൽ മുങ്ങി. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ മറ്റു ചർച്ചകൾ പരിഗണിക്കുന്ന കീഴ്വഴ്ക്കമില്ലെന്നായിരുന്നു സഭാധ്യക്ഷന്മാരുടെ നിലപാട്.
ന്യൂഡൽഹി∙ നീറ്റ് പരീക്ഷ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് പരുക്ക്. ഡൽഹി ജന്തർമന്ദിറിലെ പ്രതിഷേധത്തിനിടെയുണ്ടായ ലാത്തി ചാർജിലാണ് രാഹുലിനു പരുക്കേറ്റത്. പാർലമെന്റ് മാർച്ച് എന്ന നിലയ്ക്കായിരുന്നു യൂത്ത് കോൺഗ്രസ് നേതൃത്വം
ന്യൂഡൽഹി ∙ മത്സരപ്പരീക്ഷകളിൽ ക്രമക്കേടു കാണിക്കുന്നവർക്കു 10 വർഷം വരെ ജയിൽശിക്ഷയും ഒരു കോടി രൂപ വരെ പിഴയും ലഭിക്കുന്ന പൊതുപരീക്ഷാ (അന്യായ രീതികൾ തടയുന്നതിനുള്ള) നിയമം ഇന്നലെ മുതൽ പ്രാബല്യത്തിൽ. ഫെബ്രുവരിയിൽ ബിൽ പാസായിട്ടും നിയമം പ്രാബല്യത്തിൽ വരാത്തതു നീറ്റ് പരീക്ഷാക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ വിമർശിക്കപ്പെട്ടിരുന്നു.
ന്യൂഡൽഹി ∙ നീറ്റ് പരീക്ഷയുടെ തലേന്നു രഹസ്യകേന്ദ്രത്തിൽ ഒത്തുചേർന്ന 4 വിദ്യാർഥികൾ ചോദ്യങ്ങൾ കാണാതെ പഠിച്ചുവെന്നു ബിഹാർ പൊലീസിനു മൊഴി. പരീക്ഷ നടന്ന മേയ് അഞ്ചിനു പട്ന ശാസ്ത്രി നഗർ പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ബിഹാർ ധാനാപുർ
തിരുവനന്തപുരം∙ യുജിസി - നെറ്റ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതോടെ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ‘‘317 നഗരങ്ങളിലായി 9 ലക്ഷത്തിലധികം പേരാണു പരീക്ഷ എഴുതിയത്. ഇതിനു മറുപടി പറയേണ്ട ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിന്
പട്ന∙ നീറ്റ് ചോദ്യപേപ്പർ ചോർന്നു കിട്ടിയെന്ന് വിദ്യാർഥിയുടെ മൊഴി. ബിഹാർ സ്വദേശിയായ 22 വയസുകാരൻ അനുരാഗ് യാദവാണ് പൊലീസിനു മൊഴി നൽകിയത്. സമസ്തിപുർ പൊലീസിനു നൽകിയ മൊഴിപ്പകർപ്പ് പുറത്തായി. മേയ് അഞ്ചാം തീയതി നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ തലേന്ന് തന്നെ കിട്ടിയെന്നാണ് വിദ്യാർഥി നൽകിയിരിക്കുന്ന മൊഴി. തന്റെ ബന്ധു വഴിയാണ് മേയ് നാലിനു ചോദ്യപേപ്പർ കിട്ടിയതെന്നും
പട്ന∙ നീറ്റ് ചോദ്യ പേപ്പർ ചോർച്ച കേസിൽ അറസ്റ്റിലായ സിക്കന്ദർ യാദവേന്ദു ബിഹാർ പ്രതിപക്ഷ നേതാവും ആർജെഡി നേതാവുമായ തേജസ്വി യാദവിന്റെ പഴ്സനൽ സെക്രട്ടറി പ്രീതം കുമാറിന്റെ അടുത്ത ബന്ധുവാണെന്ന് ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ. ബിഹാർ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒയു) നടത്തുന്ന അന്വേഷണത്തിൽ ദാനാപൂർ മുൻസിപ്പൽ കമ്മിറ്റിയിലെ ജൂനിയർ എൻജിനീയറായ
ന്യൂഡൽഹി∙ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) മറുപടി പറയണമെന്ന് സുപ്രീം കോടതി. പരീക്ഷയുടെ പവിത്രതയെ വിവാദങ്ങൾ ബാധിച്ചു. സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കും കേന്ദ്ര സർക്കാരിനും
ന്യൂഡൽഹി : ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ (നീറ്റ്–യുജി) റജിസ്ട്രേഷൻ ആദ്യമായി 25 ലക്ഷം കടന്നു. റജിസ്ട്രേഷന്റെ സമയപരിധി 16 വരെ നീട്ടിയിട്ടുമുണ്ട്. നീറ്റ്–യുജിയുടെ റജിസ്ട്രേഷൻ 9ന് അവസാനിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പലർക്കും ഒടിപി ലഭിക്കാത്തതുൾപ്പെടെയുള്ള പരാതികൾ ഉയർന്ന സാഹചര്യത്തി
Results 1-10 of 12