അവസാന നിമിഷം വരെ കാക്കണോ? 12 മുതൽ 17 വരെ; ഇൗ തീയതികൾ മറക്കരുത്

Mail This Article
MARCH 10
മാർഗദീപം സ്കോളർഷിപ്
സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 1–8 ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കു മാർഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം 12 വരെ നീട്ടി. margadeepam.kerala.gov.in
പിഎം ഇന്റേൺഷിപ്
പിഎം ഇന്റേൺഷിപ് പദ്ധതിയുടെ രണ്ടാം റൗണ്ടിലേക്ക് 12 വരെ അപേക്ഷിക്കാം. കേരളത്തിൽ 3251 അവസരങ്ങൾ. pminternship.mca.gov.in
എൽ & ടി എംടെക് സ്കോളർഷിപ്
എൽ & ടിയുടെ ബിൽഡ് ഇന്ത്യ സ്കോളർഷിപ്പിന് അവസാന വർഷ ബിഇ/ബിടെക് സിവിൽ/ഇലക്ട്രിക്കൽ വിദ്യാർഥികൾക്ക് 12 വരെ അപേക്ഷിക്കാം. മദ്രാസ്, ഡൽഹി ഐഐടികൾ, സൂറത്കൽ, തിരുച്ചിറപ്പള്ളി എൻഐടികൾ എന്നിവയിലൊന്നിൽ 13,400 രൂപ പ്രതിമാസ സ്റ്റൈപൻഡോടെ എംടെക് കൺസ്ട്രക്‌ഷൻ ടെക്നോളജി പ്രോഗ്രാമിന് അവസരം ലഭിക്കും. lntecc.com
കീം 2025
കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ ബിരുദ എൻട്രൻസ് അപേക്ഷയിൽ ഏതെങ്കിലും പ്രോഗ്രാം ഉൾപ്പെടുത്താൻ വിട്ടുപോയിട്ടുണ്ടെങ്കിൽ കൂട്ടിച്ചേർക്കാൻ 12നു വൈകിട്ട് 5 വരെ അവസരം.. cee.kerala.gov.in/keamonline2025
MARCH 11
സിഎ പരീക്ഷകൾ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ സിഎ ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ പരീക്ഷകൾക്ക് 14 വരെ അപേക്ഷിക്കാം. eservices.icai.org
വിഎസ്എസ്‌സിയിൽ ഇന്റേൺഷിപ്
തിരുവനന്തപുരം വിഎസ്എസ്‌സിയിൽ ഇന്റേൺഷിപ്പിന് 14 വരെ അപേക്ഷിക്കാം. ബിടെക്, ബിഇ, ബിഎസ്‌സി (കെമിസ്ട്രി, ഫിസിക്സ്), എംടെക്, എംഇ, എംഎസ്‌സി, പിഎച്ച്ഡി വിദ്യാർഥികൾക്കാണ് അവസരം vssc.gov.in/STUDENTS
ഉറുദു സ്കോളർഷിപ്
ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ് നേടിയവർ, രണ്ടാം ഭാഷയായെടുത്ത് ഹയർസെക്കൻഡറി എല്ലാ വിഷയങ്ങൾക്കും എ+ നേടിയവർ എന്നിവർക്കു സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കാഷ് അവാർഡിന് 14 വരെ അപേക്ഷിക്കാം. ഫോൺ 0471 2300524. minoritywelfare.kerala.gov.in
MARCH 15
ഹയർ എജ്യുക്കേഷൻ സ്കോളർഷിപ്
സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ്/ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജുകളിൽ പഠിക്കുന്ന ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ സ്കോളർഷിപ്പിനു 15 വരെ അപേക്ഷിക്കാം. scholarship.kshec.kerala.gov.in
കർണാടക എൻജിനീയറിങ് പ്രവേശനം
കർണാടകയിൽ സ്വകാര്യ എൻജിനീയറിങ് കോളജ് പ്രവേശനത്തിനായുള്ള കോമെഡ് കെ– യുജിഇടി പ്രവേശനപരീക്ഷയ്ക്ക് 15 വരെ റജിസ്റ്റർ ചെയ്യാം. comedk.org
ഹോസ്പിറ്റാലിറ്റി എൻട്രൻസ്
ബിഎസ്‌സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ദേശീയ പ്രവേശനപരീക്ഷയ്ക്ക് (എൻസിഎച്ച്എം ജെഇഇ) അപേക്ഷിക്കാനുള്ള സമയം 15 വരെ നീട്ടി. exams.nta.ac.in/NCHM
ഇഗ്‌നോ
ഇന്ദിരാ ഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബിരുദ, പിജി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാനുള്ള സമയം 15 വരെ നീട്ടി. ignouadmission.samarth.edu.in
സ്ട്രക്ചറൽ എൻജിനീയറിങ് സമ്മർ ഇന്റേൺഷിപ്
ചെന്നൈയിലെ സിഎസ്ഐആർ സ്ട്രക്ചറൽ എൻജിനീയറിങ് റിസർച് സെന്ററിൽ സമ്മർ ഇന്റേൺഷിപ്പിന് 15 വരെ അപേക്ഷിക്കാം. സർക്കാർ കോളജുകളിലും മറ്റ് ഉന്നത സ്ഥാപനങ്ങളിലും സിവിൽ/മെക്കാനിക്കൽ ബിഇ /ബിടെക് മൂന്നാം വർഷ, ഡ്യുവൽ ഡിഗ്രി നാലാം വർഷ വിദ്യാർഥികൾക്കാണ് അവസരം. സ്റ്റൈപൻഡ് 15000 രൂപ. serc.res.in
മണിപ്പാൽ പ്രവേശന പരീക്ഷ
മണിപ്പാൽ സർവകലാശാലയിൽ വിവിധ ബിഎസ്‌സി, എംഎസ്‌സി അലൈഡ് ഹെൽത്ത്, ബിഫാം, ബിഎസ്‌സി നഴ്സിങ്, ബിടെക്, എംടെക്, എംഎ പ്രോഗാമുകൾക്കു പ്രവേശനപരീക്ഷയ്ക്ക് 15 വരെ റജിസ്റ്റർ ചെയ്യാം. manipal.edu
എൽപിഎസ്‌സിയിൽ ഇന്റേൺഷിപ്
ഐഎസ്ആർഒയ്ക്കു കീഴിലുള്ള എൽപിഎസ്‌സിയിൽ ഇന്റേൺഷിപ്പിന് ബിഇ/ബിടെക്, ബിഎസ്‌സി കെമിസ്ട്രി (നാലാം സെമസ്റ്റർ), എംഇ/എംടെക്, എംഎസ്‌സി കെമിസ്ട്രി (ഒന്നാം വർഷം) പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് 15 വരെ അപേക്ഷിക്കാം. lpsc.gov.in/Internship.html
MARCH 16
ടീച്ചർ എജ്യുക്കേഷൻ ദേശീയ എൻട്രൻസ്
4 വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമിലേക്കുള്ള ദേശീയ എൻട്രൻസ് പരീക്ഷയ്ക്ക് 16നു രാത്രി 11.30 വരെ അപേക്ഷിക്കാം. exams.nta.ac.in/NCET
ജാമിയ മില്ലിയയിൽ ഡിഗ്രി, പിജി
ഡൽഹി ജാമിയ മില്ലിയയിൽ ബിരുദ, പിജി, പിജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് വിദൂര–ഓൺലൈൻ പ്രോഗ്രാമുകൾക്ക് 16 വരെ അപേക്ഷിക്കാം. jmicoe.in
MARCH 17
ബയോളജി സമ്മർ ട്രെയ്നിങ്
ഹൈദരാബാദ് സിഎസ്ഐആർ സെന്റർ ഫോർ സെല്ലുലർ ആൻഡ് മോളിക്യുലർ ബയോളജിയിൽ സമ്മർ ട്രെയ്നിങ് പ്രോഗ്രാമിന് 17 വരെ അപേക്ഷിക്കാം. യോഗ്യത: എംഎസ്‌സി/ എംടെക്/എംഫാം ഒന്നാം വർഷം, ബിടെക്/ബിഫാം മൂന്നാം വർഷം, ഇന്റഗ്രേറ്റഡ് ബിടെക്–എംടെക്, ബിഎസ്‌സി–എംഎസ്‌സി, ബിവിഎസ്‌സി നാലാം വർഷം, ബിഎസ്‌സി ബയോസയൻസ് മൂന്നാം വർഷം, എംബിബിഎസ്/ ബിഡിഎസ് മൂന്നാം വർഷം. ccmb.res.in
കമ്യൂണിക്കേറ്റീവ് അറബിക് ഡിപ്ലോമ
കേരള സർവകലാശാലയുടെ ഡിപ്ലോമ ഇൻ കമ്യൂണിക്കേറ്റീവ് അറബിക്കിന് (ഓൺലൈൻ) 17 വരെ അപേക്ഷിക്കാം. arabicku.in. ഫോൺ 0471 2308846