Activate your premium subscription today
ന്യൂഡൽഹി∙ എൻസിഇആർടിയുടെ 9 മുതൽ 12 വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വില 20 ശതമാനം കുറച്ചു. പുസ്തകങ്ങളുടെ വിലക്കുറവ് വരുന്ന അധ്യയന വർഷം മുതൽ നിലവിൽ വരും. എന്നാൽ 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ കോപ്പി ഒന്നിന് 65 രൂപ നിരക്കിൽ വിൽക്കുന്നത് തുടരും.
എസ്എസ്എൽസി ഇംഗ്ലിഷ്, പ്ലസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങൾ പരീക്ഷയ്ക്കു മുമ്പ് യൂട്യൂബ് ചാനലിൽ അടക്കം പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ടു പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവി, സൈബർ സെൽ എന്നിവർക്ക് ഉടൻ പരാതി നൽകും. പ്ലസ് വൺ, പ്ലസ് ടു ക്രിസ്മസ് മോഡൽ പരീക്ഷകളുടെ ചോദ്യപേപ്പർ എസ്സിഇആർടി വർക്ഷോപ്പ് നടത്തിയാണ് നിശ്ചയിക്കുന്നത്.
മനോരമ ഇയർബുക്ക് ഓൺലൈൻ യുപിഎസ്സി പരീക്ഷാർഥികൾക്കായി തയ്യാറാക്കുന്ന പുതിയ ടെസ്റ്റ് പാക്കേജ് നാളെ (നവംബർ 30) മുതൽ. 100 ചോദ്യങ്ങൾ വീതമുള്ള 42 ഡിജിറ്റൽ മോക്ക് ടെസ്റ്റുകൾ ഉൾപ്പെട്ടതാണ് പാക്കേജ്. 2025 മേയിൽ നടക്കുന്ന യുപിഎസ്സി സിവിൽ സർവീസസ് പ്രിലിംസ് പരീക്ഷയ്ക്കു മുൻപ് അവസാനിക്കുംവിധമാണ് മുഴുവൻ
ന്യൂഡൽഹി ∙ എൻസിഇആർടി ഈ വർഷം അവതരിപ്പിച്ച ആറാം ക്ലാസ് പാഠപുസ്തകങ്ങൾ വീണ്ടും പരിഷ്കരിക്കും. വിദ്യാർഥികൾക്ക് ആവശ്യമായ ഉള്ളടക്കം ഇല്ലെന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് ഒരു വർഷത്തിനുള്ളിൽ ഇവ പരിഷ്കരിക്കുന്നത്. കണക്ക്, സോഷ്യൽ സയൻസ് പുസ്തകങ്ങളിലാണ് കൂടുതൽ അധ്യായങ്ങൾ ചേർക്കുക. പുതിയ പാഠ്യപദ്ധതിയുടെ
ന്യൂഡൽഹി ∙ എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് ഭരണഘടനയുടെ ആമുഖം നീക്കം ചെയ്തുവെന്നാരോപിച്ച് കേന്ദ്ര സർക്കാരിനെതിരെ രാജ്യസഭയിൽ കോൺഗ്രസ് പ്രതിഷേധിച്ചു. 400 സീറ്റെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം ജനം തകർത്തതിലുള്ള അമർഷത്തിൽ ഭരണഘടന തിരുത്താൻ കേന്ദ്ര ശ്രമിക്കുകയാണെന്നും അതിനു പാഠപുസ്തകങ്ങളെ ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ കുറ്റപ്പെടുത്തി.
ന്യൂഡൽഹി ∙ സ്കൂൾ വിദ്യാർഥികൾക്കു ‘ബാഗില്ലാത്ത പഠനദിവസം’ വരുന്നു. 6 മുതൽ 8 വരെ ക്ലാസുകളിൽ അക്കാദമിക് വർഷത്തിൽ 10 ‘ബാഗ്ലെസ്’ ദിനങ്ങൾ അവതരിപ്പിക്കാനുള്ള ചർച്ചകൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ചു. എൻസിഇആർടിയുടെ കീഴിൽ ഭോപാലിൽ പ്രവർത്തിക്കുന്ന പിഎസ്എസ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷനൽ
തിരുവനന്തപുരം∙ അധ്യയന വർഷം ആരംഭിച്ച് ഒരു മാസമാകുമ്പോഴും സംസ്ഥാനത്തെ പ്രീപ്രൈമറി വിദ്യാർഥികൾക്കു പാഠപുസ്തകം എത്തിയില്ല. മുൻ വർഷങ്ങളിൽ സ്കൂൾ തുറക്കുമ്പോൾ മറ്റു ക്ലാസുകാർക്കൊപ്പം പ്രീപ്രൈമറി വിദ്യാർഥികൾക്കും പുസ്തകങ്ങൾ ലഭിച്ചിരുന്നു. എസ്സിഇആർടി തയാറാക്കിയ കളിത്തോണി എന്ന പാഠപുസ്തകമാണ്
തിരുവനന്തപുരം∙ എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയ, അയോധ്യയിലെ ബാബറി മസ്ജിദുമായി ബന്ധപ്പെട്ട ഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി. ഇതു സപ്ലിമെന്ററി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണോ ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി തയാറാക്കുന്ന പുതിയ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണോ എന്ന് കരിക്കുലം കമ്മിറ്റി തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
ന്യൂഡൽഹി ∙ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിൽ മുഖ്യ ഉപദേശകരായി തങ്ങളുടെ പേരുകൾ പരാമർശിച്ചിരിക്കുന്നത് ഒഴിവാക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് സുഹാസ് പാൽഷിക്കർ, യോഗേന്ദ്ര യാദവ് എന്നിവർ എൻസിഇആർടി ഡയറക്ടർക്ക് അയച്ച കത്തിൽ വ്യക്തമാക്കി. എൻസിഇആർടിയുടെ 12–ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽ
ന്യൂഡൽഹി ∙ എൻസിഇആർടിയുടെ പരിഷ്കരിച്ച പാഠപുസ്തകത്തിൽ അയോധ്യയിലെ ബാബറി മസ്ജിദ് എന്ന പേരു തന്നെ ഒഴിവാക്കി; ‘3 താഴികക്കുടമുള്ള നിർമിതി’ എന്നാണു പരാമർശിച്ചിരിക്കുന്നത്. ബിജെപിയുടെ രഥയാത്ര, ബാബറി മസ്ജിദ് തകർത്തതിൽ കർസേവകരുടെ പങ്ക്, തുടർന്നുണ്ടായ വർഗീയ കലാപം, യുപിയിലെ രാഷ്ട്രപതി ഭരണം, സംഭവത്തിൽ ബിജെപി നടത്തിയ ഖേദപ്രകടനം തുടങ്ങിയവയാണു 12–ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കിയത്.
Results 1-10 of 47