Activate your premium subscription today
Saturday, Apr 5, 2025
‘‘അന്യർക്ക് പ്രവേശനമില്ല’’ എന്ന ബോർഡ് തൃശൂർ ആകാശവാണി നിലയത്തിന്റെ ഗേറ്റിന്മേൽ അഹങ്കാരത്തോടെ ഇരിക്കണത് അച്ഛനാണ് എനിക്ക് കാട്ടിത്തന്നത്. സ്കൂട്ടറിന്റെ പിന്നിൽ ഇരുന്ന് ലേശം ചെരിഞ്ഞ് ഞാൻ അത് വായിച്ചു. ‘അന്യന്റെ ഭാര്യയെ മോഹിക്കരുത് ട്ടാ...’ എന്ന് മാത്സ് ക്ലാസ്സ് ഇന്റർവെലിൽ അലക്സ് എന്നോടു വളരെ സീരിയസ് ആയി പറഞ്ഞത് ഞാൻ എന്തുകൊണ്ടോ ഓർത്തു. ‘‘സ്കൂട്ടർ പാർക് കർകെ ആവോ. റെജിസ്റ്റർ പെ എൻട്രി കർനാ ഹേ’’ പൊലീസ്കാരന്റെ വക അമ്ട്ട്. ഞാൻ വിട്ടില്ല; കാച്ചി, ‘‘മേം അന്യൻ നഹീം, ബാലമണ്ഡലം ഹെ’’ അയാൾ പെട്ടെന്ന് പ്രസന്ന വദന സുകുമാരനായി. ‘‘ഓ, മണിച്ചേച്ചി കാ പ്രോഗ്രാം? ചലോ ചലോ, അന്തർ ചലോ’’ അങ്ങിനെ പ്രവേശനം സാധ്യായി ട്ടാ. തൃശൂർ ആകാശവാണിയുടെ ‘ബാലമണ്ഡലം’ എന്ന പരിപാടി കുട്ടികളുടെ ഇടയിൽ ഒരു ജാതി ഹിറ്റാർന്നു. കുട്ടികൾ പാടുന്നു, കഥ പറയുന്നു, നാടകം കളിക്കുന്നു. സംഘഗാനങ്ങൾ പാടുന്നു. ച്ചാൽ, ഞങ്ങടെ ഒരു ലോകം. അടിമുടി കുട്ടി പരിപാടി. തങ്കമണി ചേച്ചി ഞങ്ങളുടെ എല്ലാവരുടെയും ചേച്ചിയാണ്. മണിച്ചേച്ചിയാണ് പ്രോഗ്രാമിന്റെ അവതരണം. കുറുമ്പ് പറച്ചിൽ, കുട്ടികളുടെ കത്ത് വായിക്കൽ ഒക്കെ. നല്ല മണിമണി പോലിരിക്കും മണിച്ചേച്ചീടെ ശബ്ദം. ഒരു കുട്ടി ഫ്രണ്ട്ലി ടോൺ ആണ് ട്ടാ. അതിന്റെ ഗുട്ടൻസ് മ്മക്ക് പിടികിട്ടില്ല്യാ. അപ്പിടി ഇരിക്കും കാലത്തിങ്കൽ ബാലമണ്ഡലത്തിന് തോന്നി... കുട്ടികളുടെ ഒരു
തിരുവനന്തപുരം∙ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ ആകാശവാണിയിലെ വാർത്താ അവതാരകനായിരുന്ന എം.രാമചന്ദ്രൻ (91) അന്തരിച്ചു. വാർത്തകളെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. രാമചന്ദ്രൻ അവതരിപ്പിച്ച കൗതുക വാർത്തകൾ ഏറെ ശ്രദ്ധേയമായി. വാർത്തകളുടെ തത്സമയ അവതരണത്തിലൂടെയും ശ്രദ്ധ നേടി.
തിരുവല്ല∙ ആത്മീയയാത്ര, മഞ്ഞാടി പിഒ, തിരുവല്ല... നേർത്ത സ്വരത്തിൽ, കാമ്പുള്ള പ്രഭാഷണത്തിനൊടുവിൽ ഈ വിലാസം റോഡിയോയിൽ കേൾക്കാത്തവർ ചുരുക്കം. കെ.പി.യോഹന്നാൻ എന്ന സുവിശേഷകൻ 1986ൽ ആരംഭിച്ച ‘ആത്മീയയാത്ര’ പ്രഭാഷണം കേൾക്കാൻ സഭാവ്യത്യാസമില്ലാതെ വിശ്വാസികൾ റേഡിയോ തുറന്നുവച്ചു. പ്രാർഥനതേടി ആത്മീയയാത്രയിലേക്ക് എത്തിക്കൊണ്ടിരുന്നത് ആയിരക്കണക്കിന് കത്തുകൾ. മറുപടിക്കത്തുകളിലൂടെ ആത്മീയബന്ധം ദൃഢമായി. ഒട്ടേറെപ്പേരുടെ ജീവിതത്തെ മാറ്റിമറിച്ച ‘ശബ്ദ വിപ്ലവം’ ആയിരുന്നു ആത്മീയയാത്ര. അദ്ദേഹത്തിന്റെ കൺവൻഷൻ പ്രസംഗങ്ങൾക്കായി കണ്ണും കാതും കൂർപ്പിച്ചിരുന്ന കാലം കേരളത്തിനകത്തും പുറത്തുമുണ്ടായിരുന്നു. പതിഞ്ഞ സ്വരത്തിൽ താളത്തിലുള്ള സംസാരവും ഇടയ്ക്കിടെയുള്ള നുറുങ്ങുകഥകളുമായിരുന്നു പ്രസംഗത്തിന്റെ ഹൈലൈറ്റ്.
മുംബൈ∙ ഇന്ത്യയിലെ ജനപ്രിയ റേഡിയോ അനൗണ്‍സറായിരുന്ന അമീൻ സയാനി (91) അന്തരിച്ചു. ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ മുംബൈയിലെ എച്ച്.എൻ. റിലയൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം വ്യാഴാഴ്ച നടക്കും.
കാളികാവ് ∙ ചിങ്കക്കല്ല് വനമേഖലയിൽ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി. അഴുകിയ ജഡത്തിന്റെ കുറച്ചു ഭാഗം മറ്റു മൃഗങ്ങള്‍ ഭക്ഷിച്ച നിലയിലാണ്. കടുവാ സാന്നിധ്യമുള്ള പ്രദേശമായതിനാല്‍ കടുവ വേട്ടയാടിയതാണെന്നും സംശയമുണ്ട്. ആദിവാസികളാണ് വനം ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. വിരശല്യവും അവശതയും കാരണം ചരിഞ്ഞതാകാനും
റേഡിയോയുടെ സുവർണകാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ‘മൈ റേഡിയോ, മൈ ലൈഫ്’ എന്ന ഇന്ത്യൻ ഡോക്യുമെന്ററിക്ക് യുനെസ്കോയുടെ അംഗീകാരം. വിവരവും വിനോദവും വിദ്യാഭ്യാസവും നൽകിയ ഒരു നൂറ്റാണ്ട്' എന്ന വാക്യത്തോടെ ഈ വർഷത്തെ റേഡിയോ ദിനാചരണത്തിന് ഒരുങ്ങുന്ന യുനെസ്കോ അവരുടെ വെബ്സൈറ്റിൽ മൈ റേഡിയോ മൈ ലൈഫ്
ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ശൃംഖല എന്ന വിശേഷണം ഇന്ത്യയുടെ റേഡിയോ പ്രക്ഷേപണ സംവിധാനത്തിന് അവകാശപ്പെട്ടതാണ്. ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണത്തിന് തുടക്കമിടുന്നത് 1923 ജൂണിലാണ്. ബോംബെ പ്രസിഡൻസി റേഡിയോ ക്ലബ്ബാണ് ഇന്ത്യയിലെ ആദ്യ പ്രക്ഷേപണത്തിന് ചുക്കാൻപിടിച്ചത്. സ്വകാര്യമേഖലയിൽ ആരംഭിച്ച ഇന്ത്യൻ
‘ദിസ് ഈസ് ഓൾ ഇന്ത്യാ റേഡിയോ’ ; ഇനി ഈ ശബ്ദം ഇങ്ങനെ നിങ്ങളെ തേടി വരില്ല. ആകാശവാണി ‘ആംഗലേയ നാമം’ ഉപേക്ഷിച്ച് ആകാശവാണിയെന്നു മാത്രം അറിയപ്പെടാൻ പോകുകയാണ്. ആകാശത്തിലൂടെ വരുന്ന ആ ശബ്ദം കാത്തിരുന്നവരാണ് ഇന്നലത്തെ തലമുറ. വാർത്തയും പാട്ടും നാടകവും കൃഷിയും അങ്ങനെ സൂര്യന് കീഴെയുള്ള എല്ലാം കഴിഞ്ഞ തലമുറയെ തേടിയെത്തിയത് ആകാശവവാണി വഴിയായിരുന്നു. റേഡിയോക്ക് മുന്നിൽ കാതു കൂര്‍പ്പിച്ച അക്കാലം ഗൃഹാതുരതയോടെ ഓർമിക്കുകയാണ് മലയാള മനോരമ സീനിയർ അസിസ്റ്റന്റ് എഡിറ്റർ എം.കെ. വിനോദ് കുമാർ.
ന്യൂഡൽഹി ∙ റേഡിയോ ശ്രോതാക്കൾക്ക് പരിചിതമായ ‘ദിസ് ഈസ് ഓൾ ഇന്ത്യ റേഡിയോ’ എന്ന വാചകം ഇനിയില്ല. പ്രസാർ ഭാരതിയുടെ റേഡിയോ ശൃംഖല ഇനി ‘ആകാശവാണി’ എന്ന പേരിൽ മാത്രമാകും അറിയപ്പെടുക. ഇതു സംബന്ധിച്ച് ഡയറക്ടർ ജനറൽ വസുധ ഗുപ്ത ബുധനാഴ്ച ഉത്തരവു നൽകി. വർഷങ്ങൾക്കു മുൻപേയുള്ള തീരുമാനം ഇപ്പോൾ നടപ്പാക്കുക മാത്രമാണു ചെയ്യുന്നതെന്ന് പ്രസാർ ഭാരതി സിഇഒ ഗൗരവ് ദ്വിവേദി പറഞ്ഞു.
തിരുവനന്തപുരം∙ ദൂരദർശനും ആകാശവാണിയും ഉൾക്കൊള്ളുന്ന പ്രസാർ ഭാരതിയുടെ ഏക വാർത്താ സ്രോതസ്സായി സംഘപരിവാർ ബന്ധമുള്ള ‘ഹിന്ദുസ്ഥാൻ സമാചാറി’നെ നിയോഗിച്ച കേന്ദ്ര സർക്കാർ തീരുമാനം വാർത്തകളുടെ കാവിവൽക്കരണത്തിനുള്ളതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിശ്വഹിന്ദു പരിഷത്തിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയും
Results 1-10 of 17
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.