ADVERTISEMENT

തിരുവനന്തപുരം∙ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ ആകാശവാണിയിലെ വാർത്താ അവതാരകനായിരുന്ന എം.രാമചന്ദ്രൻ (91) അന്തരിച്ചു. വാർത്തകളെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. രാമചന്ദ്രൻ അവതരിപ്പിച്ച കൗതുക വാർത്തകൾ ഏറെ ശ്രദ്ധേയമായി. വാർത്തകളുടെ തത്സമയ അവതരണത്തിലൂടെയും ശ്രദ്ധ നേടി.

കെഎസ്ഇബിയിൽ ക്ലർക്കായിരുന്നു. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നടന്ന വാർത്താ വായന മത്സരമാണ് റേഡിയോ എന്ന സ്വപ്നം ശക്തമാക്കിയത്. ഡൽഹി ആകാശവാണിയിലാണ് പ്രവർത്തനം ആരംഭിച്ചത്. ഡൽഹിക്കുശേഷം കോഴിക്കോടെത്തി. മൂന്നുവർഷം അവിടെ ജോലി ചെയ്തു. അവിടെ വാർത്താ വിഭാഗം ആരംഭിച്ചപ്പോൾ നേതൃത്വം നൽകി. പിന്നീട് തിരുവനന്തപുരം നിലയത്തിലെത്തി. പ്രതാപവർമ (പ്രതാപൻ), സംവിധായകൻ പി.പത്മരാജൻ എന്നിവർ സഹപ്രവർത്തകരായിരുന്നു.

കൗതുകവാർത്ത കേന്ദ്രസർക്കാരിന്റെ പരിപാടിയായിരുന്നു. നാടകീയത ചേർത്ത് കൗതുകവാർത്തയുടെ സ്ക്രിപ്റ്റ് അവതരിപ്പിക്കാമെന്നത് രാമചന്ദ്രന്റെ നിർദേശമായിരുന്നു. രാമചന്ദ്രന്റെ വാർത്താ പരിപാടികൾക്കായി ആളുകൾ കാത്തിരിക്കുന്ന കാലമുണ്ടായിരുന്നു. സിനിമാ താരങ്ങളെ അനുകരിക്കുന്നതുപോലെ രാമചന്ദ്രനെയും മിമിക്രി കലാകാരൻമാർ അനുകരിച്ചു. ആകാശവാണിയിൽനിന്ന് വിരമിച്ചശേഷം ഗൾഫിൽ എഫ്എം കേന്ദ്രങ്ങളിൽ പ്രവർത്തിച്ചു. കേരള സർവകലാശാല റിട്ട.ജോയിന്റ് റജിസ്ട്രാർ പരേതയായ വിജയലക്ഷി അമ്മയാണ് ഭാര്യ. രണ്ട് മക്കൾ.

English Summary:

Akashavani former news reader M Ramachandran passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com