Activate your premium subscription today
ഹൈദരാബാദ്∙ സംഗീത പരിപാടിക്ക് മുന്‍പായി ഗായകന് ദില്‍ജിത്ത് ദോസഞ്ജിന് നോട്ടിസ് അയച്ച് തെലങ്കാന സര്‍ക്കാര്‍. മദ്യത്തേയും ലഹരിയേയും അക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന പാട്ടുകള്‍ പാടരുത് എന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്. ഗായകന് അവതരിപ്പിക്കുന്ന ദില്‍-ലുമിനാണ്ടി സംഗീത പരിപാടി ഹൈദരാബാദില്‍ നടക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി.
പാട്ടും മേളവും സിനിമയുമായി ‘ക്യൂ’ എന്ന ഒറ്റയക്ഷരം കൊണ്ടു നിറഞ്ഞ സുവർണകാലത്തിന് തിരശ്ശീല വീണു. അമേരിക്കൻ സംഗീത ഇതിഹാസം ക്വിൻസി ജോൺസ് (91) അരങ്ങൊഴിഞ്ഞു. കൗണ്ട് ബെയ്സി തൊട്ട് ഫ്രാങ്ക് സിനാട്രയും മൈക്കൽ ജാക്സനും ഉൾപ്പെടെ ഹൃദയങ്ങളെ പ്രകമ്പനം കൊള്ളിച്ച ജാസ്, പോപ് സൂപ്പർതാരങ്ങൾക്കൊപ്പം ചേർത്തുവയ്ക്കാവുന്നതും സംഗീതത്തിന്റെ വിവിധ മേഖലകളിൽ നിറഞ്ഞുനിന്നതുമായ അപൂർവ ജീവിതമാണ് ഓർമയാകുന്നത്.
ലോകപ്രശസ്ത ഗായകൻ ലിയം പെയിനിന്റെ മൃതദേഹത്തിൽ നടത്തിയ വിഷപരിശോധനയിൽ കൊക്കെയ്നിന്റെ അംശം കണ്ടെത്തി. ‘പിങ്ക് കൊക്കെയ്ൻ’ അടക്കമുള്ള മാരക ലഹരിവസ്തുക്കളുടെ സാന്നിധ്യം ലിയം പെയിനിന്റെ മൃതദേഹത്തിലുണ്ടായിരുന്നതായി പ്രാഥമിക പരിശോധനാ റിപ്പോർട്ട് പറയുന്നു. ഇത്തരം ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിനുള്ള സാധന സാമഗ്രികൾ ലിയം പെയിനിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തിരുന്നു.
പുതിയ കാലത്തെ സിനിമാ തിരഞ്ഞെടുപ്പുകളെ കുറിച്ച് തുറന്നു പറഞ്ഞ് എ.ആർ റഹ്മാൻ. ഒരുപാടു പ്രൊജക്ടുകൾ ചെയ്യുന്നതിനെക്കാൾ മനസിനു സന്തോഷം നൽകുന്ന പ്രൊജക്ടുകളാണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് റഹ്മാൻ പറഞ്ഞു. ‘ദി വീക്ക്’ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റഹ്മാൻ മനസു തുറന്നത്.
ബ്യൂനസ്ഐറിസ് ∙ ഇംഗ്ലിഷ് ഐറിഷ് പോപ് ബാൻഡായ വൺ ഡയറക്ഷന്റെ (1ഡി) താര ഗായകൻ ലിയം പെയിൻ (31) അർജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസിലെ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നു ചാടി മരിച്ചു. കാസ സർ ഹോട്ടലിൽ അദ്ദേഹം താമസിച്ച മുറിയിൽനിന്നു ലഹരിവസ്തുക്കൾ കണ്ടെടുത്തു. ടിവിയും ഫർണിച്ചറും അടിച്ചു തകർത്ത നിലയിലാണ്.
ഇന്ത്യയെ പിടിച്ചുകുലുക്കിയ ‘കോൾഡ്പ്ലേ’ സംഗീതവിപ്ലവത്തിന് ഒരാഴ്ച പിന്നിടുമ്പോൾ തുടർ പ്രകമ്പനങ്ങളുടെ അലയടങ്ങുന്നില്ല. ക്രിക്കറ്റ് കോഴയും രാഷ്ട്രീയ അഴിമതിക്കഥകളും മാത്രം പരിചയമുള്ള നാട്ടിൽ ആദ്യമായാണ് ഒരു ലൈവ് സംഗീതപരിപാടിക്കു പിന്നിലെ ഒരുക്കങ്ങൾ കരിഞ്ചന്തയുടെ ആരോപണത്തിൽപെടുന്നത്. 2025 ജനുവരിയിൽ മുംബൈയിൽ നടക്കാനിരിക്കുന്ന ബ്രിട്ടിഷ് റോക്ക് ബാൻഡ് ‘കോൾഡ്പ്ലേ’യുടെ സംഗീതപരിപാടിയാണ് അപ്രതീക്ഷിത വിവാദങ്ങളിലേക്ക് വഴിമാറിയത്. സംഗീതപരിപാടിയുടെ ടിക്കറ്റ്ബുക്കിങ്ങിനായി സെപ്റ്റംബർ 22ന് രാവിലെ കാത്തിരുന്നു നിരാശരായവർ രോഷം തീർക്കാൻ വേണ്ടിയും വിവിധ റീസെല്ലിങ് സൈറ്റുകൾ വഴി കൂടുതൽ വിൽപന സാധ്യത തേടിയും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു അതിനുശേഷം. ആരാധകരുടെ രോഷമെല്ലാം അണപൊട്ടിയൊഴുകിയത് ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ‘ബുക്ക്മൈഷോ’യ്ക്ക് എതിരെയായിരുന്നു. ആരോപണങ്ങൾ കടുത്തപ്പോൾ ‘റീസെല്ലിങ്’ നിരോധിക്കാൻ നിയമനടപടിക്കായി ‘ബുക്ക്മൈഷോ’ തന്നെ അധികൃതരെ സമീപിച്ചു. എന്നാൽ ടിക്കറ്റ് കരിഞ്ചന്തയിൽ വ്യാപകമായതിനു പിന്നിലെ ഉത്തരവാദിത്തം
മദ്യപിച്ച് വാഹനമോടിച്ച ബിടിഎസ് താരം സുഗയ്ക്ക് 9.5 ലക്ഷം രൂപ (15 മില്യൻ വോൺ) പിഴ ചുമത്തി പൊലീസ്. സിയോളിലെ ജില്ലാ കോടതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് പിഴ വിധിച്ചത്. ഈ വർഷം ഓഗസ്റ്റിലാണ് സുഗയുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പമുള്ള അത്താഴവിരുന്നിനു ശേഷം മടങ്ങി വന്ന് വീടിനു മുന്നിൽ
പ്രണയവും സൗഹൃദവും പൂത്തുലഞ്ഞു നിന്ന കലാലയ മുറ്റത്തു നിന്നും പാടിത്തുടങ്ങിയ പയ്യന്മാർ പിന്നീട് ലോകത്തിന്റെ നെറുകയിലേക്കാണ് നടന്നു കയറിയത്. പാട്ടുകൊണ്ട് ദശലക്ഷങ്ങളെ ‘പാട്ടിലാക്കിയ’ പൊന്നും വിലയുള്ള നാല് പേർ അഥവാ കോൾഡ്പ്ലേ സംഗീത ബാൻഡ്. ലോകപര്യടനത്തിന്റെ ഭാഗമായി പാട്ടുമായി സംഘം
സെപ്റ്റംബർ 21നു സിനിമാ തിയറ്ററുകളിൽ കെ–പോപ് ആരാധകർ ചെലവഴിച്ച ഒന്നര മണിക്കൂർ അവർ ആജീവനാന്തം ഓർത്തുവയ്ക്കും. കാരണം, കൊറിയൻ ഗായകസംഘമായ ബിടിഎസിലെ ജംഗൂക്കിനെ കേന്ദ്രീകരിച്ചുള്ള ഡോക്യുമെന്ററിയായ ‘ഐ ആം സ്റ്റിൽ’ ഇന്ത്യയിൽ പ്രദർശനത്തിനെത്തിയത് അന്നാണ്. ജംഗ്കൂക്ക് തന്റെ ആദ്യ സോളോ ആൽബമായ ഗോൾഡന്റെ
ആരാധകർ ആവേശത്തോടെ ലോഗ്ഇൻ ചെയ്തതോടെ ‘കോൾഡ്പ്ലേ’ ഇന്ത്യ സംഗീതപരിപാടിയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനം തകർന്നു. ഇന്നലെ ബുക്കിങ് വിൻഡോ തുറന്ന 12 മണിക്ക് 10 ലക്ഷത്തിലേറെപ്പേർ ഒരുമിച്ചെത്തിയപ്പോൾ ബുക്ക് മൈ ഷോയുടെ ആപ്പും വെബ്സൈറ്റും ക്രാഷായി. 2025 ജനുവരി 18, 19 തീയതികളിൽ മുംബൈ ഡിവൈ പാട്ടീൽ
Results 1-10 of 49