ഇളയരാജയുടെ സിംഫണി 13 രാജ്യങ്ങളിൽ കൂടി

Mail This Article
ചെന്നൈ ∙ സംഗീതജ്ഞൻ ഇളയരാജ 13 രാജ്യങ്ങളിൽ കൂടി സിംഫണി അവതരിപ്പിക്കും. ഇന്ത്യയിലും ഉടൻ അവതരണമുണ്ടാകുമെന്ന് ലണ്ടനിലെ ആദ്യ ഷോയ്ക്കു ശേഷം മടങ്ങിയെത്തിയ അദ്ദേഹം പറഞ്ഞു. നേരിൽ കേട്ടാൽ മാത്രമേ 80 സംഗീതോപകരണങ്ങളുടെ മാസ്മരികത അനുഭവിക്കാനാകൂവെന്നും സിംഫണിയുടെ വിഡിയോ, ഓഡിയോ എന്നിവ ഡൗൺലോഡ് ചെയ്യരുതെന്നും ഇളയരാജ പറഞ്ഞു. തന്നെ സംഗീതത്തിലെ ദൈവമെന്നു വിശേഷിപ്പിക്കുന്നതിനെ ഇളയരാജ തള്ളി. ഇളയരാജയ്ക്കു തമിഴ്നാട് സർക്കാരിന്റെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കിയിരുന്നു.
ലണ്ടനിലെ ഇവന്റിം അപ്പോളോ തിയറ്ററിലാണ് ‘വാലിയന്റ്’ എന്ന പേരിലുള്ള പ്രകടനം നടന്നത്. പാശ്ചാത്യ, ഇന്ത്യൻ ക്ലാസിക്കൽ സംഗീതം കോർത്തിണക്കിയാണ് റോയൽ സ്കോട്ടിഷ് നാഷനൽ ഓർക്കസ്ട്രയുമായി ചേർന്ന് 45 മിനിറ്റ് സിംഫണി പ്രകടനം നടത്തിയത്.