Activate your premium subscription today
Sunday, Apr 20, 2025
സ്വതന്ത്രസംഗീത വിഡിയോകളിലൂടെ ശ്രദ്ധേയനായ ഗായകൻ അജ്മൽ ചാലിയം ആലപിച്ച ‘നിറ മിഴികൾ’ എന്ന ഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ഫൈസൽ പൊന്നാനി ആണ് പാട്ടിനു വരികൾ കുറിച്ചത്. അജ്മൽ ഈണം പകർന്ന് ആലപിച്ചു. പാട്ട് ശ്രദ്ധ നേടിക്കഴിഞ്ഞു. ഒരു കോടിക്കടുത്ത് പ്രേക്ഷകരാണ് ഇതിനകം പാട്ട് ആസ്വദിച്ചത്. ‘അഴലിനരികെ
ഗായിക സുജാത മോഹനും മകളും ഗായികയുമായ ശ്വേത മോഹനും ആദ്യമായി ഒരുമിച്ച് സംഗീത ആൽബം ആരാധകർ ഏറ്റെടുക്കുകയാണ്. ശ്വേതയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പുറത്തിറക്കിയ ‘മാതേ...’ എന്ന ഗാനം പ്രകൃതി മാതാവിനോടുള്ള പ്രാർഥനയാണ്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധായകൻ വിദ്യാസാഗർ ഈണം പകർന്ന ഗാനത്തിന്
ആസ്വാദകഹൃദയങ്ങൾ കീഴടക്കി കൃഷ്ണഭക്തിഗാനം ‘കാഴ്ചശീവേലി’. ഗുരുവായൂരപ്പനെ ഒരുനോക്കു കാണുവാൻ അമ്പലനടയിലെത്തിയ ഭക്തയുടെ മനസ്സിന്റെ സഞ്ചാരമാണ് നൃത്ത ആവിഷ്കാരത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. താര രവിശങ്കറും രാഗശ്രീ കലാകേന്ദ്രത്തിലെ നർത്തകരും നൃത്താർച്ചനയുമായി ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നു. എം.നന്ദകുമാർ
ഗൃഹാതുര സ്മരണയുണർത്തുന്ന വിഷു ആഘോഷങ്ങൾക്കു കൂട്ടായി ഭാവഗായകൻ പി.ജയചന്ദ്രൻ ആലപിച്ച ‘നിന്നിലായ് ചേരട്ടെ ഞാൻ’ എന്ന കൃഷ്ണഭക്തി ഗാനം. അജു കഴക്കൂട്ടം ആണ് പാട്ടിനു വരികൾ കുറിച്ചത്. ആർ.രഘുപതി പൈ ഈണമൊരുക്കി. പി.ജയചന്ദ്രൻ ഏറ്റവും ഒടുവിലായി ആലപിച്ച ഗുരുവായൂരപ്പൻ ഭക്തിഗാനമാണിത്. ‘രക്ഷിച്ചും ശിക്ഷിച്ചും
ഗായിക മൃദുല വാരിയർ ആലപിച്ച പുത്തൻ വിഷുപ്പാട്ട് ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘വിഷു കതിർ’ എന്നു പേരിട്ടിരിക്കുന്ന പാട്ടിന് രഞ്ജിത് മേലേപാട്ട് ആണ് ഈണമൊരുക്കിയത്. രമേഷ് കേച്ചേരി ഗൃഹാതുരമായ വരികൾ കുറിച്ചു. ‘കൊന്നപ്പൂമരം പൂത്തുനിൽക്കുന്ന മേടമാസവിഷുപ്പുലരിയിൽ ഓടക്കുഴലൂതും നീലക്കാർവർണാ നിൻ മോഹനരൂപം കണി
ആത്മീയ ചൈതന്യം തുളുമ്പുന്ന പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്കയുടെ ചരിത്രപ്രാധാന്യം ഉൾപ്പെടുത്തി വിശ്വാസദീപ്തി ഉണർത്തുന്ന ഗാനങ്ങളുമായി തൃശ്ശൂർ പുത്തൻപള്ളി കൂട്ടായ്മ. ബസിലിക്കയുടെ മനോഹാരിതയും ചരിത്രവും തൃശ്ശൂർ നഗരക്കാഴ്ചകളും ഉൾപ്പെടുത്തിയ സ്വർഗവാതിൽ മുട്ടിനിൽക്കും ദൈവാലയം, നൊവേനയ്ക്കുവേണ്ടിയുള്ള
മോഹൻലാൽ–പൃഥ്വിരാജ് ചിത്രം എമ്പുരാനിലെ പാട്ട് യൂട്യൂബിൽ തരംഗമാകുന്നു. ‘എമ്പുരാനേ...’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ദീപക് ദേവ് ഈണമൊരുക്കിയിരിക്കുന്നു. ആനന്ദ് ശ്രീരാജ്, അലംകൃത മേനോൻ പൃഥ്വിരാജ് എന്നിവർ ചേർന്നാണു ഗാനം ആലപിച്ചത്. പാട്ട് ചുരുങ്ങിയ സമയത്തിനകം നിരവധി
ജാതി, നിറം എന്നിവയുടെ ആഴത്തിലുള്ള പ്രശ്നങ്ങളെ ആവേശത്തോടെ അഭിമുഖീകരിക്കുന്ന ‘എജ്ജാതി’ എന്ന ഗാനം ശ്രദ്ധ നേടുന്നു. മലയാളത്തിലെ ആദ്യ ത്രാഷ് മെറ്റൽ ഗാനം എന്ന ലേബലിൽ റിലീസ് ചെയ്തിരിക്കുന്ന ഈ വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്, ജാനേമൻ, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചിദംബരമാണ്. ത്രികയുടെ
‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘രസമാലെ’ എന്നു തുടങ്ങുന്ന പാട്ടിന് ശബരീഷ് വർമയാണ് വരികൾ കുറിച്ചത്. രാജേഷ് മുരുഗേശൻ ഈണമൊരുക്കി. കപിൽ കപിലൻ, ഫാസ്സി, രാജേഷ് മുരുഗേശൻ എന്നിവർ ചേർന്നു ഗാനം ആലപിച്ചു. ‘രസമാലെ’ ഇതിനകം 1 മില്യനിലേറെ പ്രേക്ഷകരെ
ബേസിൽ ജോസഫ് മുഖ്യ വേഷത്തിലെത്തുന്ന ‘മരണമാസ്’ എന്ന ചിത്രത്തിലെ പുത്തൻ പാട്ട് പ്രേക്ഷകർക്കരികിൽ. ‘മാസ്മരികം’ എന്ന പേരിൽ പുറത്തിറങ്ങിയ പാട്ടിന് വരികളെഴുതിയിരിക്കുന്നത് മലയാളി മങ്കീസ് ആണ്. ജേ കെ ഈണമൊരുക്കി. ഇതിനകം ശ്രദ്ധ നേടിയ ഗാനം ട്രെൻഡിങ്ങിലും ഇടം പിടിച്ചുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു
Results 1-10 of 1929
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.