Activate your premium subscription today
Monday, Mar 17, 2025
Dec 9, 2024
ബെംഗളൂരു∙ ലൈംഗിക പീഡനക്കേസില്‍ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം. രഞ്ജിത്ത് പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ തുടർനടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയിലാണ് കേസ് തീർപ്പാവുന്ന വരെ തുടർനടപടി പാടില്ലെന്ന കോടതി ഉത്തരവ്.
Nov 27, 2024
റിറിലീസുകളുടെ കാലമാണ്. സ്ഫടികവും ദേവദൂതനും മണിച്ചിത്രത്താഴുമെല്ലാം വീണ്ടും കണ്ടാഘോഷിച്ച മലയാളികൾക്കിടയിലേക്ക് അവരുടെ ‘വല്ല്യേട്ടൻ’ എത്തുകയാണ്. 4കെ ഡോൾബി അറ്റ്മോസിൽ ചിത്രം 24 വർഷങ്ങള്‍ക്കിപ്പുറം തിയറ്ററുകളിൽ നിറയുന്നതിനു മുന്നോടിയായി വല്ല്യേട്ടന്റെ നിർമാതാവ് ബൈജു അമ്പലക്കര മനോരമ ഓൺലൈനിനൊപ്പം
Nov 25, 2024
ആറാം തമ്പുരാന്റെ സെറ്റിൽ വച്ച് ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത് കരണത്തടിച്ചിട്ടില്ലെന്ന വാദവുമായി രംഗത്തെത്തിയ സംവിധായകൻ പത്മകുമാറിനെതിരെ തിരക്കഥാകൃത്തും സംവിധായകനുമായ ആലപ്പി അഷറഫ്. താൻ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത് തികച്ചും സത്യമാണെന്നും പത്മകുമാറിന്റെ വിശദീകരണക്കുറിപ്പു പോലും അന്ന് സംഭവിച്ച
യൂട്യൂബ് സബ്സ്ക്രിപ്ഷൻ കൂട്ടാൻ ചില സിനിമാ പ്രവർത്തകർ നടത്തിപ്പോരുന്ന തറവേലകളിൽ ഒന്നാണ് സംവിധായകൻ രഞ്ജിത്തിനെതിരായ ആലപ്പി അഷ്റഫിന്റെ ആരോപണമെന്ന് സംവിധായകൻ എം. പത്മകുമാർ. 1996ൽ നടന്ന ഈ സംഭവത്തിൽ പ്രതികരിക്കാൻ അഷ്റഫിന് സ്വന്തം യൂട്യൂബ് ചാനൽ തുടങ്ങുന്ന 2024 വരെ കാത്തിരിക്കേണ്ടി വന്നുവെന്നതും ഇതിനു
Nov 24, 2024
മോഹൻലാൽ ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന ആരോപണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. അടിയേറ്റ് ഒടുവിലിന്റെ ഹൃദയം തകർന്നുപോയെന്നും ആ ആഘാതത്തിൽ നിന്നു മുക്തി നേടാൻ കുറേയേറെ നാളുകൾ വേണ്ടിവന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്വന്തം യൂട്യൂബ്
Nov 8, 2024
ബെംഗളൂരു∙ സംവിധായകൻ രഞ്ജിത്തിനെതിരെ പീഡനക്കേസ് നൽകിയ യുവാവിനെ ബെംഗളൂരുവിലെ ഹോട്ടലുകളിൽ എത്തിച്ച് തെളിവെടുത്തു. ഇന്നും തെളിവെടുപ്പ് തുടരുമെന്ന് വിമാനത്താവള പൊലീസ് അറിയിച്ചു. മൊഴികൾ പരിശോധിച്ച ശേഷം രഞ്ജിത്തിനെ ചോദ്യം ചെയ്യാനാണ് തീരുമാനം. ഓഗസ്റ്റിൽ കോഴിക്കോട് കസബ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് പിന്നീട് ബെംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.സിനിമയിൽ അവസരം ചോദിച്ച തന്നെ ഹോട്ടലിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് യുവാവ് പരാതി നൽകിയത്.
Sep 20, 2024
കൊച്ചി∙ സംവിധായകൻ രഞ്ജിത്തിനെതിരായ പരാതിയിൽ ബംഗാളി നടി രഹസ്യമൊഴി നൽകി. കൊൽക്കത്ത സെഷൻസ് കോടതിയിലാണ് നടി മൊഴി രേഖപ്പെടുത്തിയത്. പാലേരിമാണിക്യം സിനിമയുടെ ഓഡിഷൻ സമയത്ത് സംവിധായകന് രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു പരാതി.
Sep 12, 2024
കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ഉയർന്ന ലൈംഗികാരോപണ കേസിൽ സംവിധായകൻ രഞ്ജിത്തിനെ പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കൊച്ചി കോസ്റ്റൽ ഐജി ഓഫിസിലാണ് ചോദ്യംചെയ്യൽ. പ്രത്യേകാന്വേഷണ സംഘത്തിന്റെ ഭാഗമായ കോസ്റ്റൽ എഐജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണു ചോദ്യം ചെയ്യുന്നത് എന്നാണു വിവരം.
Sep 9, 2024
കോഴിക്കോട് ∙ യുവാവിനെ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിനു മുൻകൂർ ജാമ്യം. 30 ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നും കോഴിക്കോട് പ്രിൻസിപ്പിൽ ജില്ലാ കോടതി ഉത്തരവിട്ടു. 2012ൽ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരുവിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി രഞ്ജിത് പീഡിപ്പിക്കുകയും നഗ്നചിത്രം പകർത്തുകയും ചെയ്തെന്ന പരാതിയിലാണു കസബ പൊലീസ് കേസെടുത്തത്.
യുവാവിനെ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിനു മുൻകൂർ ജാമ്യം. 30 ദിവസത്തേക്കു താൽക്കാലിക മുൻകൂർ ജാമ്യമാണു കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ചത്. മാങ്കാവ് സ്വദേശിയാണു രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചു പരാതി നൽകിയത്.
Results 1-10 of 101
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.