Activate your premium subscription today
സൂപ്പർതാരമായ മോഹൻലാലിനെ ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട നൊട്ടോറിയസ് ക്രിമിനലാക്കിയാൽ പ്രേക്ഷകര്‍ക്ക് അത് സഹിക്കാനാവില്ല! ഈ തിരക്കഥയുമായി മുന്നോട്ടുപോയാൽ സിനിമ പരാജയപ്പെടും. കിരീടം സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച പലരും ഇങ്ങനെ വാദിച്ചെങ്കിലും ഒരു മാറ്റത്തിനും ലോഹി തയാറായില്ല. കിരീടത്തിലെ സേതുമാധവന്റെ ജീവിതത്തിലെ സ്വാഭാവികമായ കഥാന്ത്യം അതാണെന്ന് അദ്ദേഹം വാശിപിടിച്ചു. അദ്ദേഹത്തിന്റെ ആ കണ്ടെത്തല്‍ ശരിയാണെന്ന് കാലം തെളിയിച്ചു. ജീവിതത്തിന്റെ ദുരന്താത്മകതയെ അഭിവ്യഞ്ജിപ്പിക്കുന്നവയാണ് ലോഹി ചിത്രങ്ങളുടെ കഥാന്ത്യങ്ങളില്‍ ഏറെയും. ജീവിതത്തിനോട് ചേർന്നുനിൽക്കുന്ന കഥാപാത്രങ്ങൾ എങ്ങനെയാണ് കിരീടത്തിലും ഭരതത്തിലും ലോഹി വാർത്തെടുത്തതെന്ന് അടുത്തറിയാം. ലോഹിയുടെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് കഥാപാത്രത്തിന്റെ ജീവിതപശ്ചാത്തലത്തിലും സാഹചര്യങ്ങളിലും ചവുട്ടിനിന്നുള്ള തനി നാടന്‍ വാമൊഴിയിലാണ്. അതുപോലെ തറവാടുകളുടെയും വരേണ്യതയുടെയും കഥാകാരനായി പരിമിതപ്പെടാനും അദ്ദേഹം തയാറായില്ല. ബ്രാഹ്മണനും നായരും ഈഴവനും ക്രിസ്ത്യാനിയും മുസ്ലിമും ആശാരിയും മൂശാരിയും കൊല്ലനും തട്ടാനും അരയനും ദളിതനും എന്നിങ്ങനെ സമസ്തജാതിമതങ്ങളിൽ ഉള്ളവരുടെ ജീവിതവും സംസ്കാരവും അടയാളപ്പെടുത്തുന്ന സിനിമകള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായി. ഒരു പ്രത്യേക സമുദായത്തില്‍ പിറന്നവരെ അവതരിപ്പിക്കുമ്പോള്‍ സ്വാഭാവികമായ ആചാരപരമായ വൈജാത്യങ്ങള്‍ നിലനില്ക്കുമ്പോള് തന്നെ അവരെയെല്ലാം മനുഷ്യരായി പരിഗണിക്കാനാണ് ലോഹി ശ്രമിച്ചത്. കേവലമനുഷ്യന് എന്ന നിലയില്‍ അവര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളും നിസ്സഹായതകളും ചിത്രീകരിക്കുന്നതിലായിരുന്നു എന്നും അദ്ദേഹത്തിന് കൗതുകം.
സ്ക്രീനിൽ ആരെയും പേടിപ്പിക്കുന്ന കൊടും വില്ലനായിരുന്നെങ്കിലും ജീവിതത്തിൽ തികഞ്ഞ സാധുവായിരുന്നു മോഹൻരാജ്. ‘കീരിക്കാടൻ ജോസ്’ എന്ന കഥാപാത്രത്തിന്റെ പേരിലറിയപ്പെടുന്ന മോഹൻരാജ് സ്വന്തം പേരിൽ പലർക്കും പരിചിതനാകില്ല. സിനിമയിൽ നിലയുറപ്പിച്ചു നിർത്തിയ കഥാപാത്രത്തിന്റെ പേരു പിന്നീടു സ്വന്തം പേരു പോലെ
ഫാ.സ്തേവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ശബ്ദം കൊടുക്കുകയും ചെയ്തത് കേരളശ്ശേരി രാമൻകുട്ടി വാര്യരാണ്. നിരവധി കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ദേവദൂതനിലെ കഥാപാത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
'പൂവെ പൂവെ' പാട്ടിൽ അഭിനയിക്കുമ്പോഴുള്ള രസകരമായ ഓർമ മുൻപ് ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ലെന പങ്കുവച്ചിരുന്നു. ആ ഗാനരംഗത്തിൽ താൻ ഇട്ടത് സ്വന്തം ടീഷർട്ട് ആയിരുന്നെന്നായിരുന്നു ലെന പറഞ്ഞത്. അതിപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി.
തിയറ്ററുകളിൽ ആദ്യ ദിനം തന്നെ പരാജയപ്പെട്ട ഒരു സിനിമയ്ക്കു 24 വർഷത്തിനു ശേഷം റീ റിലീസ്! അതും ആ ചിത്രം തിയറ്ററുകളിൽ കണ്ടിട്ടില്ലാത്ത പുതുതലമുറ പ്രേക്ഷകരിൽ നിന്നുയർന്ന ആവശ്യത്തെത്തുടർന്ന്. വിജയചിത്രങ്ങൾ വീണ്ടും റിലീസ് ചെയ്യുന്നതും ഡിജിറ്റലിലേക്കു റീമാസ്റ്റർ ചെയ്തു വീണ്ടുമെത്തിക്കുന്നതുമൊന്നും സിനിമാലോകത്ത് അപൂർവതയല്ല. എന്നാൽ പരാജയപ്പെട്ട ഒരു ചിത്രം ഇത്തരത്തിൽ തിയറ്ററിലേക്കു വീണ്ടുമെത്തുന്നതു ആദ്യമായാണ്.
ദേവദൂതൻ സിനിമയുടെ തിരക്കഥ പോലെ തന്നെ ഒരു മിസ്റ്റിക്ക് സ്വഭാവമുണ്ട് ദേവദൂതൻ സിനിമയുടെ ചലച്ചിത്ര യാത്രക്കും. നാലു പതിറ്റാണ്ടുകൾക്കു മുമ്പ് സിബി മലയിൽ സംവിധാനം ചെയ്യാൻ ആഗ്രഹിച്ച തന്റെ സ്വപ്ന സിനിമയായിരുന്നു ദേവദൂതൻ. ഒരിക്കൽ ഉപേക്ഷിക്കപ്പെടുകയും പിന്നീട് ജീവൻവെക്കുകയും ബോക്സ് ഓഫിസിൽ തകർന്നടിയുകയും
പ്രേക്ഷകർ നെഞ്ചിലേറ്റിയ സിനിമകൾക്കു രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഉണ്ടാകുന്നതും പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങൾക്കു തുടർച്ചകളുണ്ടാകുന്നതും ഇപ്പോൾ പതിവാണ്. ദശരഥത്തിന്റെ രണ്ടാം ഭാഗത്തിലേക്ക് ആലോച്ചിരുന്നതായും തിരക്കഥയും റെഡിയായിരുന്നുവെന്നും സിബി മലയിൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മോഹൻലാലിലേക്ക് ഈ
നാൽപ്പത്തിരണ്ടു വർഷം മുൻപ് താനും രഘുനാഥ് പാലേരിയും ഒരുമിച്ച് കണ്ട സ്വപ്നമാണ് ദൈവദൂതൻ എന്ന സിനിമ എന്ന് സംവിധായകൻ സിബി മലയിൽ. പതിനെട്ട് വർഷങ്ങൾക്ക് ശേഷം ആ സ്വപ്നം സിനിമയായപ്പോൾ തിയറ്ററിൽ നിന്ന് പ്രതീക്ഷിച്ച പ്രതികരണം ലഭിക്കാത്ത നിരാശയുണ്ടാക്കി എന്നും സിബി മലയിൽ പറഞ്ഞു. 24 വർഷങ്ങൾക്ക് ശേഷം പുതിയ
ദേവദൂതൻ എന്ന സിനിമയ്ക്ക് ഇന്നത്തെ പ്രേക്ഷകരോട് എന്തോ പറയാൻ ബാക്കിയുണ്ടെന്നും അതുകൊണ്ടാണ് ഇത്രകാലം ലാബിൽ ഇരുന്നിട്ടും അതു നശിച്ചു പോകാത്തതെന്നും മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ. ദേവദൂതൻ റീറിലീസ് ചെയ്യുന്ന കാര്യം സിയാദ് കോക്കർ പറഞ്ഞപ്പോൾ സിനിമ ഇപ്പോഴും കേടുപാടുകൾ പറ്റാതെ ഇരിപ്പുണ്ടോ എന്ന്
സിനിമയിൽ പ്രത്യേകതകൾ/വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നടീനടന്മാർ പല തയാറെടുപ്പുകളും നടത്താറുണ്ട്. അതിൽ പലരും വിജയിക്കാറുമുണ്ട്, പരാജയപ്പെടാറുമുണ്ട്. മലയാള സിനിമ ചരിത്രത്തിൽ ഒരു നടൻ ഏറ്റെടുത്ത ഏറ്റവും വലിയ വെല്ലുവിളി അല്ലെങ്കിൽ ഏറ്റവും ധീരമായ ചുവട് വയ്പ്പുകളിലൊന്ന് ചോദിച്ചാൽ അതിന്
Results 1-10 of 25