Activate your premium subscription today
Monday, Apr 21, 2025
ആക്ഷനും വയലൻസും മാറ്റിപ്പിടിച്ച് ഉണ്ണി മുകുന്ദൻ. താരം ഗൈനക്കോളജിസ്റ്റായി വേഷമിടുന്ന ‘ഗെറ്റ് സെറ്റ് ബേബി’യുടെ ട്രെയിലർ റിലീസ് ചെയ്തു. അടിമുടി ചിരി നിറയ്ക്കുന്ന ഫീൽ ഗുഡ് ചിത്രമാണിതെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. മെഡിക്കൽ കോളജിലെ പഠനകാലവും ബാച്ചിലർ ആയ ഗൈനക്കോളജിസ്റ്റിന്റെ ജീവിതത്തിലെ സംഭവങ്ങളും രസകരമായി ട്രെയിലറിൽ കോർത്തിണക്കിയിരിക്കുന്നു.
റൈഫിൾ ക്ലബ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എടുത്ത അനുരാഗ് കാശ്യപിനൊപ്പമുള്ള രസകരമായ വിഡിയോ പങ്കുവച്ച് നടി സുരഭി ലക്ഷ്മി. മികച്ച സംവിധായകനായ അനുരാഗ് കാശ്യപിനൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സുരഭി ലക്ഷ്മി വിഡിയോയോടൊപ്പം കുറിച്ചു. റൈഫിൾ ക്ലബ്ബ് പ്രിയപ്പെട്ട ഓർമയായി എന്നെന്നും ഒപ്പമുണ്ടാകുമെന്നും ചിത്രം സിനിമയിൽ തന്നെ ഒരു നാഴികക്കല്ലായിരിക്കുമെന്നും സുരഭി ലക്ഷ്മി കുറിച്ചു.
പേരിൽ മാറ്റം വരുത്തി നടി സുരഭി ലക്ഷ്മി. സമൂഹമാധ്യമങ്ങളിലുള്ള അക്കൗണ്ടുകളിലെ പേരിലാണ് സുരഭി ലക്ഷ്മി വരുത്തിയിരിക്കുന്നത്. പേരിന്റെ ഇംഗ്ലിഷ് അക്ഷരങ്ങളിൽ ഒരു ‘k’ കൂടി അധികം ചേർത്തിരിക്കുകയാണ്. അതായത് Surabhi Lakshmi എന്ന സ്പെല്ലിങ്ങിന് പകരം 'Surabhi Lakkshmi' എന്നാണ് മാറ്റിയിരിക്കുന്നത്.
പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കി മുസ്തഫ സംവിധാനം ചെയ്ത ‘മുറ’യെ പ്രശംസിച്ച് സിനിമാ പ്രവർത്തകരും. മുറയെ ‘ബ്രാൻഡ് ന്യൂ ബാച്ച്’ എന്നാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി വിശേഷിപ്പിച്ചത്. തിരക്കഥയിലും സംഗീതത്തിലും എഡിറ്റിങിലും ക്യാമറയിലും ഒരുപോലെ മികവു പുലർത്തുന്ന ചിത്രമാണ് ‘മുറ’യെന്ന് നടി സുരഭി ലക്ഷ്മി ഫെയ്സ്ബുക്കില്‍ കുറിച്ചു.
പണ്ടത്തെ പോലെയല്ല ഇപ്പോഴുള്ള വിവാഹവേദികൾ. പാട്ടും ഡാൻസും ഒക്കെയായി ഒരു മേളം തന്നെയാണ്. പാട്ട് പാടാനും നൃത്തമാടാനും ഒക്കെ കഴിവുള്ള കുടുംബത്തിലെ മിടുക്കൻമാരും മിടുക്കികളും ചേർന്ന് കല്യാണം അങ്ങ് കളറാക്കും. ഇവിടെ ഒരു കല്യാണം കളറാക്കാൻ എത്തിയത് ഒരു കൊച്ചുമിടുക്കനാണ്. ആള് ചെറുതാണെന്ന് വിചാരിച്ച് അങ്ങ്
സിനിമകൾ തീയറ്ററുകളിലെത്തുമ്പോൾ കുറേകാലത്തേക്ക് ചില കഥാപാത്രങ്ങൾ നമ്മുടെ മനംകവരാറുണ്ട്. അത്തരത്തിൽ ഒരു കഥാപാത്രമാണ് എആർഎമ്മിൽ സുരഭി ലക്ഷ്മി അവതരിപ്പിച്ച മാണിക്യം. ചിത്രത്തിലെ സുരഭിയുടെ ലുക്കും ഭാവവും എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ സുരഭിയുടെ എആർഎമ്മിലെ ലുക്ക് മെഹന്ദിയിൽ ചെയ്യുന്ന ഒരു
100 കോടി പിന്നിട്ടിട്ടും എആർഎമ്മിന്റെ ബോക്സ് ഓഫീസ് കുതിപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചകളിലായി കേരളത്തിലെ തിയറ്ററുകളിൽ നിന്ന് എല്ലാ ദിവസവും ഒരു കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കാൻ എആർഎമ്മിനായി. കഴിഞ്ഞ ദിവസം മാത്രം ഏറ്റവും കൂടുതൽ ടിക്കറ്റുകൾ 'ബുക്ക് മൈ ഷോ' മുഖേന ബുക്ക് ചെയ്ത ചിത്രവും എആർഎമ്മാണ്.
സിനിമയിൽ നേരിട്ട അവഗണനകൾ തുറന്നു പറഞ്ഞ് നടി സുരഭി ലക്ഷ്മി. ചലച്ചിത്രരംഗത്ത് തുടക്കകാലത്ത് വസ്ത്രം മാറാനോ ബാത്റൂമിൽ പോകാനോ സൗകര്യം കിട്ടിയിരുന്നില്ല എന്ന് സുരഭി ലക്ഷ്മി പറയുന്നു. ഒരിക്കൽ ഒരു ദിവസം മുഴുവൻ മഴ നനഞ്ഞ് ഒടുവിൽ വസ്ത്രം മാറാൻ കാരവനില്‍ കയറിയപ്പോൾ ഡ്രൈവറില്‍ നിന്നു കണ്ണുപൊട്ടെ തെറി
സൂര്യയെയും കാർത്തിയെയും സന്ദർശിച്ച് ടൊവീനോ തോമസ്. ഇരുതാരങ്ങൾക്കും നടുവിൽ നിൽക്കുന്ന ചിത്രം ടൊവീനോ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ചിത്രത്തിനൊപ്പം ടൊവീനോ പങ്കുവച്ച കുറിപ്പും ആരാധകശ്രദ്ധ നേടി. നടൻ ആകാൻ ആഗ്രഹിച്ചു നടന്ന നാളുകളിൽ സൂര്യയും കാർത്തിയും വലിയ പ്രചോദനമായിരുന്നുവെന്ന് ടൊവീനോ കുറിച്ചു. ടൊവീനോയുടെ
അജയന്റെ രണ്ടാം മോഷണത്തിലെ മാണിക്യത്തെയും അജയന്റെ അമ്മമ്മയെയും ജീവസുറ്റതാകാൻ സഹായിച്ച മേക്കപ്പ് ടീമിന് നന്ദി പറഞ്ഞ് സുരഭി ലക്ഷ്മി. സിനിമയിൽ രണ്ട് ഗെറ്റപ്പുകളിലാണ് സുരഭി എത്തിയത്. ടൊവിനോയുടെ ജോഡിയായി എത്തിയ സുരഭിയുടെ പ്രകടനം ഏറെ പ്രശംസപിടിച്ചു പറ്റിയിരുന്നു. ‘‘അജയന്റെ രണ്ടാം മോഷണത്തിൽ മാണിക്യത്തിന്റെ
Results 1-10 of 46
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.