Activate your premium subscription today
ഇരുട്ടത്തു കൺതുറന്നിരിക്കാൻ അവൾക്ക് ഇപ്പോഴും പേടിയായിരിക്കണം. വെളിച്ചത്തു കണ്ണടച്ചിരിക്കാനും. മുന്നിൽ ഒരേയൊരു കാഴ്ച മാത്രം. പ്രണയത്തിന്റെ പൂവസന്തങ്ങളെല്ലാം കൊഴിഞ്ഞ് ഒരു പാവം പെൺകുട്ടി. അവളുടെ ‘മിഴി രണ്ടി’ലുമുണ്ടായിരുന്നു പെയ്തു തുടങ്ങാനറിയാത്തൊരു പ്രണയമഴയുടെ തോരാമൗനം... ഭദ്രേ... അവളെയങ്ങനെ
രാജസേനൻ സംവിധാനം ചെയ്ത ‘മേലേപ്പറമ്പിൽ ആൺവീട്’ എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് പാട്ടിന്റെ റീമേക്ക് പതിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ദിവ്യ ശ്യാം, ഷൺമുഖദാസ് എന്നിവരാണ് മനം കവരും വിഡിയോയുമായി എത്തിയിരിക്കുന്നത്. ചിത്രത്തിലെ പ്രണയപ്പാട്ടായ ‘വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും ഉള്ളിന്നുള്ളിൽ
കോലശ്രീ നാട്ടിൽ മേളാങ്കം നടക്കുന്നു! ഉള്ളിലിരമ്പിയ ആഹ്ലാദാരവങ്ങളെ ഇരട്ടിപ്പിച്ചു കൊണ്ട് മറ്റൊരു വിശേഷം കൂടി പിന്നാലെയെത്തി - ആ മഹാ ഉത്സവത്തിന്റെ ഭാഗമായി ഒരു ആനപ്പോരും ഉണ്ടാവും. വിജയിയാകുന്ന ധീരന് കോലശ്രീ നാടിന്റെ ഐശ്വര്യമായ രാജകുമാരി കുഞ്ഞിക്കന്നിയെ വേളി കഴിച്ചു കൊടുക്കുമത്രെ! അതീവ സൗന്ദര്യത്തിന്റെ
പാട്ടിൽ അലിയുമ്പോൾ പാതിയടയും എംഎസ്സിന്റെ മിഴികൾ. ഭക്തിയുടെ അഭൗമതലങ്ങളിലൂടെയുള്ള സ്വച്ഛശാന്തമായ യാത്ര. ആ യാത്രയിൽ ചുറ്റുമുള്ളതൊന്നും കാണുന്നും കേൾക്കുന്നുമുണ്ടാവില്ല ഗായിക. സർവചരാചരങ്ങളും നിശ്ചലം, നിശ്ശബ്ദം. ഹൃദയംകൊണ്ടാണ് ആ നിമിഷങ്ങളിൽ എംഎസ് പാടുന്നതെന്നു തോന്നും. കാതുകളിലേക്കല്ല, നമ്മുടെ
മണിരത്നം സംവിധാനം ചെയ്ത ബോംബെയിലെ എല്ലാ ഗാനങ്ങളും കാലത്തെ അതിജീവിച്ച സൂപ്പർഹിറ്റുകളാണ്. സിനിമയുടെ തമിഴ് പതിപ്പിലെ ഗാനങ്ങൾ തന്നെയാണ് ഹിന്ദി പതിപ്പിലും ഉപയോഗിച്ചതെങ്കിലും ചില ഗാനങ്ങൾ ബോളിവുഡ് ഗായകരാണ് ആലപിച്ചത്. അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ഗായിക കെ.എസ്.ചിത്ര. പിന്നണിയിൽ എല്ലാം ദക്ഷിണേന്ത്യൻ
2008ൽ എറണാകുളം കതൃക്കടവിലുള്ള ഇടശ്ശേരി മാൻഷൻസിൽ വച്ച് 'മകന്റെ അച്ഛൻ' സിനിമയുടെ കമ്പോസിങ്ങിനിടെ എം.ജയചന്ദ്രനെ കാണുവാൻ സഹപ്രവർത്തകനും എനിക്ക് ജ്യേഷ്ഠതുല്യനുമായ ചന്തുവിനോടൊപ്പം ചെന്നപ്പോൾ അവിടെ വച്ചാണ് സൈനോജിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. സൗമ്യതയോടുകൂടി മാത്രം സംസാരിക്കുകയും ഇടപെടുകയും
പുറത്തിറങ്ങി 6 പതിറ്റാണ്ടിനോടടുക്കുമ്പോഴും ഒരു ചിത്രത്തിലെ ഗാനങ്ങൾ ഒരു ജനത ഒന്നടങ്കം മൂളുന്നുണ്ടെങ്കിൽ അത് സലിൽ ചൗധരി എന്ന സംഗീതമാന്ത്രികന്റെ പ്രതിഭ ഒന്നുകൊണ്ട് മാത്രമാണ്. സന്താപം പോലും അദ്ദേഹത്തിന്റെ ഈണത്താൽ അതിമധുരമായി മാറി. മാനസമൈനേ വരൂ, കടലിനക്കരെപ്പോണോരേ, പെണ്ണാളെ പെണ്ണാളെ, കാടാറുമാസം, കദളി
2002 ൽ ഫാസിൽ 'കൈയെത്തും ദൂരത്ത്' എന്ന സിനിമയിലൂടെ 'ഫഹദ്' എന്ന പേരുള്ള രണ്ട് പേരെ മലയാള സിനിമയിൽ അവതരിപ്പിച്ചു - നായകൻ ഫഹദും നായകനുവേണ്ടി പിന്നണി പാടിയ ഗായകൻ ഫഹദും. ഒന്ന് പതുങ്ങി, പിന്നെ കളം നിറഞ്ഞതാണ് നായകന്റെ ചരിത്രമെങ്കിൽ പിന്നണിഗാനരംഗത്ത് ഒന്ന് നിറഞ്ഞ് പിന്നെ മറഞ്ഞതാണ് ഗായകന്റെ ചരിത്രം.
ഒരുനാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ് പ്രണയവും വിരഹവും. പ്രണയത്തിന്റെ ആഴവും പരപ്പും അത്രയേറെ ആസ്വദിച്ചവരായിരായിരിക്കും വിരഹത്തിന്റെ അഗാധമായ വേദനയും അനുഭവിക്കുന്നത്. ഒരു ഘട്ടമെത്തുമ്പോൾ പ്രണയം ബാക്കിവച്ച വിരഹത്തെ നമ്മൾ പ്രണയിച്ചു തുടങ്ങും. ആ നിമിഷങ്ങളിലെപ്പോഴോ ആണ് വിഷാദച്ചുവയുള്ള പണ്ടെങ്ങോ കേട്ടുമറന്ന
‘പതിവായി മുറ്റത്തു വന്നുപോം പൂക്കൾതൻ മിഴികളിലെ മൗനമെൻ മിഴികളാൽ വായിച്ചു...’ എന്ന് ഒഎൻവി കുറുപ്പ് എഴുതിയത് ‘വീടുകൾ’ എന്ന കവിതയിലാണ്. വിശ്വമഹാഗൃഹത്തെ വർണിച്ച ആ കവിതയുടെ പേര് ‘വീടുകൾ’ എന്നായതും അതിന്റെ പൂമുഖത്തേക്കു പൂക്കളാൽ വരവേറ്റതും യാദൃശ്ചികമാണോ? ‘ഒരു കൈതയെങ്ങോ മലർപ്പോള നീർത്തുന്ന
Results 1-10 of 26