Activate your premium subscription today
ദുബായ് ∙ വേൾഡ് മലയാളി കൗൺസിൽ രാജ്യാന്തര കലാ- സാംസ്കാരിക സമിതി അംബാസിഡറായി പ്രശസ്ത കവിയും, ഗാനരചയിതാവുമായ രാജീവ് ആലുങ്കിനെ നിമയിച്ചു. ‘ഭാരതീയം-2024’ എന്ന പേരിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷവും, ഡബ്ല്യു എം സി രാജ്യാന്തര കലാ - സാംസ്കാരിക സമിതി പ്രവർത്തന ഉദ്ഘാടനവും നടന്ന ചടങ്ങിൽ, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ജി.മാര്‍ത്താണ്ഡൻ സംവിധാനം ചെയ്യുന്ന ‘മഹാറാണി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ഗോവിന്ദ് വസന്ത ഈണമൊരുക്കിയ ‘റാണി’യാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. രാജീവ് ആലുങ്കൽ വരികൾ കുറിച്ച ഗാനം സിയ ഉൽ ഹഖ് ആലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.
ഇതിഹാസ ഗായിക കെ.എസ്.ചിത്രയുടെ 60ാം പിറന്നാളിനോടനുന്ധിച്ചു പുറത്തിറക്കിയ ‘ചിത്രപൗർണമി’ സംഗീത വിഡിയോ ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുന്നു. രാജീവ് ആലുങ്കലാണ് ഈ സംഗീതാദര വിഡിയോയ്ക്കു വരികൾ കുറിച്ചത്. വിനയ് കരുൺ ഈണമൊരുക്കിയ ഗാനം ഗായിക മഞ്ജരി ആലപിച്ചിരിക്കുന്നു. ‘സപ്തസ്വരങ്ങളെ ശ്രുതിയിട്ടുണർത്തിയ
ശാകുന്തളം പാടി ഹിറ്റായ ഗാനങ്ങളില്‍ ഒന്നായിരുന്നു 2006ല്‍ പുറത്തിറങ്ങിയ 'കനകസിംഹാസനം' എന്ന ചിത്രത്തിലെ 'പ്രിയതമേ ശകുന്തളേ'. രാജീവ് ആലുങ്കല്‍ - എം. ജയചന്ദ്രന് കൂട്ടുകെട്ടില്‍ പിറന്ന പാട്ടിന്റെ പുതുമയുടെ സുഗന്ധമായിരുന്നു ആകര്‍ഷണം. യേശുദാസും ചിത്രയും ചേര്‍ന്നു പാടിയതോടെ പിന്നെ പറയാനുണ്ടോ ചേല്.
ശ്രീകുമാരൻ തമ്പിക്ക് പിറന്നാൾ സമ്മാനമായി കവിയും, ഗാനരചയിതാവും സംഗീത സംവിധായകനുമായ രാജീവ് ആലുങ്കൽ ഒരു കവിതയെഴുതി, കാട്ടുമല്ലിക. മലയാള ചലച്ചിത്ര ലോകത്ത് കാട്ടുമല്ലികയിലൂടെ വന്നെത്തിയ വ്യക്തിക്ക് ആദരമേകുമ്പോൾ മറ്റേതു പേരാണ് നൽകാനാവുക.
മുപ്പതാണ്ട്, 4,200 പാട്ടുകൾ. രാജീവ് ആലുങ്കലിന്റെ പാട്ടെഴുത്ത് പല അപൂർവതകൾ ചേർന്നതാണ്. നാടകം, സിനിമ, ആൽബങ്ങൾ, ടിവി സീരിയലുകൾ എന്നിവയിലെല്ലാം കൂടി ഇത്രയും പാട്ടുകൾ എഴുതിയ മറ്റൊരാൾ ഇല്ലെന്നു പറയാം. 30 വർഷത്തിനിടയിൽ 250 ൽ ഏറെ ആൽബങ്ങൾ, 135 സിനിമകളിലായി മുന്നൂറ്റൻപതോളം പാട്ടുകൾ. എഴുത്ത് നിറഞ്ഞു കവിഞ്ഞ 30
സാമൂഹിക പരിഷ്കർത്താക്കളായ മഹാകവി കുമാരനാശാന്റെയും, സുബ്രഹ്മണ്യ ഭാരതിയുടേയും സ്മരണയ്ക്കായി തമിഴ് കൾച്ചറൽ റിസർച്ച് സെന്റർ ഏർപ്പെടുത്തിയ ആശാൻ-ഭാരതി ദേശീയ സാഹിത്യ പുരസ്കാരം കവിയും, ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന്. കഴിഞ്ഞ കാൽനൂറ്റാണ്ട് കാലത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. 2022
ഗാനരചയിതാവ് രാജീവ് ആലുങ്കലിന് കലാ സാഗര പുരസ്കാരം. കെടാമംഗലം സദാനന്ദൻ കലാ സാംസ്കാരിക വേദിയുടെ 2020ലെ കലാ സാഗര പുരസ്കാരത്തിനാണ് കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍ അർഹനായത്. കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി സംഗീതരംഗത്തിന് അദ്ദേഹം നൽകിയ സമഗ്ര സംഭവനകൾക്കാണ് പുരസ്കാരം. അടുത്ത മാസം വടക്കൻ പറവൂരിൽ
ഐടിഐ പഠനം കഴിഞ്ഞ് കൊച്ചിയിലെ വമ്പൻ നിർമാണങ്ങളിൽ ഇലക്ട്രിക്കൽ ജോലി ചെയ്തിട്ടുണ്ട് രാജീവ് ആലുങ്കൽ. രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ കേബിൾ വലിച്ചു. ഹോട്ടൽ അബാദ് പ്ലാസയിലും മെർമെയ്ഡിലുമൊക്കെ വിളക്കു തെളിച്ചു. പാട്ടെഴുത്തുകാരനായ ശേഷം അബാദ് പ്ലാസയിലെ മുറിയിൽ താനിട്ട ബൾബിന്റെ വെട്ടത്തിരുന്ന് രാജീവ് ‘വെട്ടം’
Results 1-9