Activate your premium subscription today
എൽനിനോ പ്രതിഭാസം കാരണം വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ തെക്കേ ആഫ്രിക്കൻ രാജ്യമായ സിംബാബ്വെയിൽ ഭക്ഷണദൗർഭല്യം രൂക്ഷമാവുകയാണ്. ഇതിന് പരിഹാരമായി 200 ആനകളെ കൊല്ലാനൊരുങ്ങുകയാണ് സർക്കാർ. ഈ ആനകളിൽ നിന്നുള്ള മാംസം ശേഖരിച്ച് പൊതുജനങ്ങൾക്ക് വിതരണം ചെയ്യാനാണ് തീരുമാനം
കമനീയമായ ഒരു ചിത്രം ഇന്നലെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമൊക്കെ നിറഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വരണ്ട മേഖലയായ അറ്റക്കാമ മരുഭൂമിയിൽ അവിചാരിതമായി പെയ്ത മഴയെത്തുടർന്ന് പർപ്പിൾ നിറമുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്നതിന്റെ ആയിരുന്നു അത്
അവിചാരിതമായൊരു മഴ പെയ്തു, അതു മതിയായിരുന്നു ഈ പൂക്കൾക്ക് വിടരാൻ. തെക്കേ അമേരിക്കൻ രാജ്യമായ ചിലെയിലുള്ള അറ്റക്കാമ മരുഭൂമിയിലാണ് ഈ പൂക്കാഴ്ച. ‘ഗ്വാൻകോ ഫീറ്റ്’ എന്നറിയപ്പെടുന്ന സസ്യമാണ് ഇവിടെ പുഷ്പിച്ചത്. കാലാവസ്ഥാ പ്രതിഭാസമായ ‘എൽനിനോ’ മൂലമുള്ള മഴയാണ് അറ്റക്കാമയിൽ പെയ്തത്. ഒരു ലക്ഷത്തിലേറെ ചതുരശ്ര
കാലവർഷത്തിൽ മഴ കുറയാൻ കാരണമാകുന്ന പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം ദുർബലമായതായി കാലാവസ്ഥാ വകുപ്പ്. വൈകാതെ സാധാരണ സ്ഥിതിയിലേക്ക് എത്തുകയും പിന്നീട് നേർവിപരീത പ്രതിഭാസമായ ലാ നിനോയിലേക്ക് മാറുകയും ചെയ്യും
മഴയകന്ന്, ചൂടേറി നിൽക്കുന്ന സാഹചര്യം ഭാവിയിൽ മരണകാരണമായ സ്ഥിതി വിശേഷം സൃഷ്ടിക്കുമെന്നതിനാൽ ഇന്ത്യ അതീവ ജാഗ്രത കാട്ടണമെന്ന് ഗ്രന്ഥാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റിലെ ഗവേഷകനായ ഡോ. ഫ്രെഡറിക് ഓട്ടോ പറഞ്ഞു
മലകളും പുഴകളും താരാട്ടുപാടുകയും സഹ്യൻ കാവൽ നിൽക്കുകയും ചെയ്യുന്ന കേരളത്തിൽ ഒടുവിൽ അതു സംഭവിച്ചു. ചരിത്രത്തിൽ ആദ്യമായി ഉഷ്ണതരംഗം കേരളത്തിലേക്കും ചൂട്ടുവീശിയെത്തി. ഈ വർഷത്തെ അസാധാരണ വേനൽക്കാലം അതിനെ ആളിക്കത്തിച്ചു. സംസ്ഥാനത്തിനുമേൽ കത്തിയിറങ്ങുന്ന ഭിന്നദുരന്തങ്ങളുടെ പട്ടികയിൽ പ്രളയനനവിനു മാത്രമല്ല,
അബുദാബി/മസ്കത്ത് ∙ യുഎഇയിലും ഒമാനിലും കനത്ത നാശം വിതച്ച മഴയ്ക്കു കാരണം സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ താപനില കൂടുന്ന എൽനിനോ പ്രതിഭാസമാണെന്ന് രാജ്യാന്തര പഠനം.അറേബ്യൻ ഉപദ്വീപിൽ എൽനിനോ പ്രതിഭാസം 10–40% വരെ ശക്തമായതാണ് ഗൾഫ് രാജ്യങ്ങളിൽ മഴ കൂടാൻ കാരണമെന്നാണ് വേൾഡ് വെതർ ആട്രിബ്യൂഷൻ ഗ്രൂപ്പിലെ ഗവേഷകരുടെ
നാട്ടിൽ മഴയുണ്ടോ? പ്രവാസികളായ സുഹൃത്തുക്കൾ ഫോണിൽ വിളിക്കുമ്പോൾ ചോദിച്ചിരുന്ന ഈ ചോദ്യം കേരളത്തിലുള്ളവർ ഇപ്പോള്‍ തിരിച്ച് ചോദിക്കേണ്ട അവസ്ഥയാണ്. ചൂടിൽ വിയർത്തുകുളിച്ച് ഇരിക്കുമ്പോൾ ഗൾഫ് രാജ്യങ്ങളിലെ റോഡിൽ വള്ളംകളിക്കുള്ള വെള്ളമാണ് ഒഴുകുന്നത്. 2018ലെ പ്രളയം മുതലാണ് കാലാവസ്ഥയെ കുറിച്ചും പരിസ്ഥിതിയെ കുറിച്ചുമെല്ലാം നാം ബോധവാൻമാരാകാൻ തുടങ്ങിയത്. ഈ വിഷയങ്ങൾ മറക്കാതിരിക്കാൻ പിന്നീടുള്ള ഓരോ വർഷവും ചൂടും മഴയുമൊക്കെ മാറി മാറി നൽകി പ്രകൃതിയും നമുക്കൊപ്പമുണ്ട്. ഇപ്പോൾ കേരളത്തിന്റെ പ്രശ്നം ചൂടാണ്. നമ്മൾ പതിവില്ലാതെ വിയർക്കാൻ തുടങ്ങിയിട്ട് രണ്ട് മാസത്തിന് മുകളിലായി. കാരണം കൊടും ചൂടാണ് കേരളത്തിൽ. എന്നാൽ ചൂടുകാലം അവസാനിക്കാൻ പോകുന്നു എന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഇങ്ങേ അറ്റത്തു കിടക്കുന്ന കേരളമെന്ന ചെറിയ തുരുത്തിൽ മാത്രമല്ല, ലോകത്തെതന്നെ ചൂടുപിടിപ്പിച്ച ‘എൽ നിനോ’ പ്രതിഭാസം പിൻവാങ്ങി. സ്വാഭാവികമായും കേരളത്തിലുള്‍പ്പെടെ ചൂടു കുറഞ്ഞു തുടങ്ങും. എന്താണ് ഇനി ലോകത്തെ കാത്തിരിക്കുന്നത്? എൽ നിനോയ്ക്ക് പകരം ‘ലാ നിന’ വരുമോ? അതിനൊപ്പം പൊസിറ്റീവ് ‘ഐഒഡി’ കൂടി വന്നാലോ? ഇനിയൊരു പ്രളയത്തിനും ഉരുൾപൊട്ടലിനുമൊക്കെ സാധ്യതയുണ്ടോ? വരള്‍ച്ചയും വെള്ളപ്പൊക്കവും ഹീറ്റ് വേവും ഓഖിയുമെല്ലാമായി തകിടം മറിഞ്ഞിരിക്കുകയാണ് കേരളത്തിലെ കാലാവസ്ഥ. കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫിറിക് റഡാറിന്റെ ഡയറക്ടർ ഡോ. എസ്.അഭിലാഷ് സംസാരിക്കുന്നു.
ലണ്ടൻ ∙ ആഗോളതാപനില കുത്തനെ കൂട്ടി ലോകത്തെ പൊള്ളിച്ചതിനു കാരണമായ എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതായി ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് മെറ്റിരിയോളജിയിലെ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഭൂമധ്യരേഖാ പ്രദേശത്തെ പസിഫിക് സമുദ്രം തണുത്തു. പസിഫിക്കിന്റെ ഉപരിതലം ചൂടുപിടിപ്പിച്ച് കഴിഞ്ഞ ജൂണിലായിരുന്നു എൽ നിനോയുടെ തുടക്കം. ഡിസംബറിൽ താപനില ഏറ്റവും ഉയർന്ന നിലയിലെത്തി.
പസഫിക്ക് സമുദ്രത്തിൽ എൽ നിനോ-സതേൺ ഓസിലേഷൻ (ENSO) ന്യൂട്രൽ സ്ഥിതിയിലേക്ക് മടങ്ങിയതായി ഓസ്ട്രേലിയൻ കാലാവസ്ഥ വകുപ്പ്. 2024 ജൂലൈവരെ നിലവിലെ ന്യൂട്രൽ സ്ഥിതിയിൽ തുടരാൻ സാധ്യതയെന്ന് വിവിധ കാലാവസ്ഥാ മോഡലുകൾ സൂചിപ്പിക്കുന്നു.
Results 1-10 of 17