Activate your premium subscription today
ഒരു വ്യത്യസ്തമായ ജോലിക്കു പോകാനൊരുങ്ങുകയാണ് 34 വയസ്സുകാരനായ ജോർജ് ക്ലാർക്ക്. അദ്ദേഹത്തിന് പോസ്റ്റ്മാൻ തസ്തികയിൽ ഒരു ജോലി ലഭിച്ചിരിക്കുകയാണ്. എവിടെയെന്നോ...അന്റാർട്ടിക്കയിൽ. 5 മാസമാണ് ജോലി.
പച്ചപ്പ് പ്രകൃതിയുടെ ആരോഗ്യത്തിന്റെ പ്രതീകമാണ്, എന്നാൽ എല്ലായിടത്തുമല്ല. ചിലയിടങ്ങളിൽ പച്ചപ്പ് ഒരു അപകടസൂചനയാകാം. അത്തരമൊരു ഇടമാണ് അന്റാർട്ടിക്ക. ഘനീഭവിച്ച ഐസ് ഉറഞ്ഞുകിടക്കുന്ന അന്റാർട്ടിക്കയിൽ മഞ്ഞുമാറി പച്ചപ്പ് ഉണരുന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്
കാലാവസ്ഥാ വ്യതിയാനം കാരണം അന്റാർട്ടിക്കയിൽ മഞ്ഞുമല ഇടിഞ്ഞുവീഴുകയും കുഞ്ഞു പെൻഗ്വിനുകൾ ഒറ്റപ്പെടുകയും ചെയ്തിരുന്നു. മുട്ട വിരിഞ്ഞ് ഏതാനും ദിവസങ്ങൾ മാത്രമുള്ള പെൻഗ്വിനുകളായിരുന്നു അമ്മ പെൻഗ്വിനുകളുമായി അകന്നത്. ഇവർ രക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
ചൊവ്വയിൽ ഭാവിയിൽ കിളിർപ്പിക്കാവുന്ന ചെടിയെ ചൈനയിലെ മരുഭൂമിയിൽ നിന്നു കണ്ടെത്തി ഗവേഷകർ. മരുഭൂമിയിൽ വളരുന്ന ഒരിനം പായൽച്ചെടിയാണ് സിൻട്രിഷ്യ കാനിനെർവിസ്. ചൈനയിൽ മാത്രമല്ല പല മരുഭൂമികളിലും എന്തിന് അന്റാർട്ടിക്കയിൽ പോലും ഇവ വളരാറുണ്ട്.
എഡ്വേർഡ് ഷാക്കിൾട്ടൻ...അന്റാർട്ടിക്കയിൽ സ്ഥിതി ചെയ്യുന്ന ദക്ഷിണധ്രുവത്തിൽ ആദ്യമായി കാൽകുത്തണമെന്നാഗ്രഹിച്ച വീരപര്യവേക്ഷകൻ. ആ സ്വപ്നം നടക്കാതെ പോയെങ്കിലും അന്റാർട്ടിക്ക തേടിപ്പോയ സാഹസികരുടെ കൂട്ടത്തിൽ അദ്വിതീയ സ്ഥാനമാണ് ഷാക്കിൾട്ടന് ഉള്ളത്.
പാറ്റയെന്നും കൂറയെന്നും ഇംഗ്ലിഷിൽ കോക്റോച്ച് എന്നും അറിയപ്പെടുന്ന കൊച്ചുകീടത്തിന്റെ ശാസ്ത്രനാമം ബ്ലാറ്റെല്ലാ ജെർമാനിക്ക (Blatella Germanica) എന്നാണ്. പേരിട്ടതു പ്രശസ്ത പ്രകൃതി ശാസ്ത്രജ്ഞനായ കാൾ ലിന്നിയസാണ്. പേരുകേട്ട് കൂറ ജർമനാണെന്നു കരുതരുത്. കൂറ അറപ്പും വെറുപ്പും ഉണ്ടാക്കുന്നു. കുട്ടിക്കാലത്ത് ഇഡ്ഡലി കഴിക്കാനെടുത്തപ്പോൾ അതിനകത്തു പതിഞ്ഞു കിടക്കുന്ന ചത്ത കൂറയെ കണ്ടത് ഇപ്പോഴും അറപ്പോടെ ഓർക്കുന്നു. അന്റാർട്ടിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളിലെല്ലാം സർവവ്യാപിയാണു കൂറ. അതിന്റെ ദേശാടനവും ആഗോള വിഹാരവും ഹാർവഡ് സർവകലാശാലയിലെ ഡോ. ക്വാൻ ടാങ്ങും ഗവേഷകസംഘവും പഠിച്ചു. 6 ഭൂഖണ്ഡങ്ങളിലെ 17 രാജ്യങ്ങളിലെ 57 വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നായി 280 തരം കൂറകളുടെ ജീൻ പരിശോധിച്ചു. ഇന്ത്യയിൽനിന്ന് 25 സാംപിൾ പഠനത്തിലുണ്ടായിരുന്നു. കൊൽക്കത്ത, ചെന്നൈ, മുംബൈ, വിജയവാഡ, സൂറത്ത് എന്നിവിടങ്ങളിൽനിന്ന് 5 സാംപിൾ വീതമാണു ശേഖരിച്ചത്. 2000 വർഷത്തെ ദേശാടനത്തിന്റെ ചുരുളുകളാണ് ഗവേഷകർ തുറന്നത്.
വൈറസുകൾ മനുഷ്യർക്കും മൃഗങ്ങൾക്കും ധാരാളം രോഗം വരുത്തുന്നുണ്ട്. എയ്ഡ്സ് മുതൽ കോവിഡ് വരെ വിവിധതരം രോഗങ്ങളാണ് വൈറസുകൾ കാരണമുണ്ടാകുന്നത്.
കൊച്ചിയിൽനിന്ന് അന്റാർട്ടിക്കയിലേക്ക് എത്ര ദൂരമുണ്ട്? ഗൂഗിളിൽ അടിച്ചു നോക്കിയാൽ തെളിഞ്ഞു വരും. 11,113 കിലോമീറ്റർ. അതായത് കൊച്ചിയിൽനിന്ന് അറബിക്കടൽ കടന്ന് ഇന്ത്യൻ മഹാസമുദ്രം വഴി നീട്ടിയൊരു വരവരച്ചാൽ 11,113 കിലോമീറ്റർ പിന്നിടുമ്പോൾ അത് അന്റാർട്ടിക്കയിൽ ചെന്നു മുട്ടും. അത്രയും ദൂരെയുള്ള ഒരു സ്ഥലത്തു മഞ്ഞുരുകിയാൽ നമുക്കെന്തെങ്കിലും പ്രശ്നമുണ്ടോ? ഇല്ലെന്ന് ആർക്കും തോന്നാം. ഉണ്ടെന്നു പറയുന്നത് അത്ര എളുപ്പമല്ലതാനും. പക്ഷേ, നിർഭാഗ്യവശാൽ ആ ചോദ്യത്തിനുള്ള ഉത്തരം ‘പ്രശ്നമുണ്ട്’ എന്നതാണ്. ലോകമെമ്പാടുമുള്ള സമുദ്രങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. അന്റാർട്ടിക്കയെ ചുറ്റിക്കിടക്കുന്നതാണ് ദക്ഷിണ സമുദ്രം അഥവാ അന്റാർട്ടിക് സമുദ്രം. ഇന്ത്യൻ മഹാസമുദ്രം, സൗത്ത് അറ്റ്ലാന്റിക് സമുദ്രം, സൗത്ത് പസിഫിക് സമുദ്രം എന്നിവ ഇതിനെ ചുറ്റിക്കിടക്കുന്നു. ഇന്ത്യൻ മഹാസമുദ്രം ലക്ഷദ്വീപ് കടലും കടന്നും അറബിക്കടലിലൂടെ കൊച്ചിയെ തൊടുന്നു. ഇനി നേരത്തേ പറഞ്ഞ അന്റാർട്ടിക്കയിലെ മഞ്ഞുരുക്കത്തെ കുറിച്ച് ഒന്നു കൂടി ഓർക്കുക. അവിടെ മഞ്ഞ് ഉരുകിയിരുകി ഇങ്ങു കൊച്ചിക്കായലിൽ വന്നു നിൽക്കുന്നതു മനസ്സിലെങ്കിലും കാണാൻ കഴിയുന്നില്ലേ! അന്റാർട്ടിക്കയിൽ മഞ്ഞുരുകുന്നതിനെ ലോകം മുഴുവൻ ആശങ്കയോടെ കാണുന്നത് അതുകൊണ്ടാണ്.
തണുപ്പിന്റെ തലസ്ഥാനമാണ് അന്റാർട്ടിക്ക. ആർക്കും ഭരണമില്ലാത്ത ആ വൻകരയിൽ സമാധാനത്തിനും ശാസ്ത്രഗവേഷണത്തിനുമുള്ള രാജ്യാന്തര സഹകരണം മാത്രമാണുള്ളത്. അവിടത്തെ പരിസ്ഥിതിസംരക്ഷണത്തിന്റെ അടിസ്ഥാനം 1961ൽ നിലവിൽവന്ന അന്റാർട്ടിക്ക ഉടമ്പടിയാണ്. അതാണ് അന്റാർട്ടിക്കയുടെ ഭരണഘടന. ഉടമ്പടിയിലുൾപ്പെട്ട 57 രാജ്യങ്ങൾ എല്ലാവർഷവും യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തുകയും പരിസ്ഥിതിസംരക്ഷണവും ശാസ്ത്രഗവേഷണവും മുൻനിർത്തിയുള്ള നയരൂപീകരണം നടത്തുകയും ചെയ്യുന്നു. ഇത്തവണത്തെ അന്റാർട്ടിക്ക ഉടമ്പടി കൂടിയാലോചനാ യോഗത്തിന് (എടിസിഎം) ആതിഥ്യം വഹിച്ചതു കൊച്ചിയാണ്. അന്റാർട്ടിക്കയുടെ സംരക്ഷണത്തിൽ ലോകത്തിന്റെ പ്രതിജ്ഞാബദ്ധത തെളിയിക്കുന്നതായി ഈ നിർണായക സമ്മേളനം.
അന്റാർട്ടിക്കയിലെ വെഡ്ഡൽ സമുദ്രത്തിലെ (Weddell sea) ഹിമപാളികളിൽ ഇടയ്ക്ക് ഭീമൻ ദ്വാരം രൂപപ്പെടാറുണ്ട്. ഇതിനെ പോളിന്യകൾ എന്നാണ് വിളിക്കുന്നത്. കൊടുംതണുപ്പിലെ ജലസ്രോതസ്സായാണ് ഇവയെ കണക്കാക്കുന്നത്
Results 1-10 of 69