Activate your premium subscription today
ഉയരം കൂടിയ, ഇടതൂർന്ന മരങ്ങളുള്ള, വർഷം മുഴുവൻ മഴ ലഭിക്കുന്ന നിത്യഹരിത വനങ്ങളാണു മഴക്കാടുകൾ. വൈവിധ്യം നിറഞ്ഞതും ലോകത്തെ ഏറ്റവും പഴക്കമേറിയതുമായ ആവാസവ്യവസ്ഥ (Ecosystem) ആണിത്. ഭൂമിയിലെ പകുതിയിലധികം സസ്യങ്ങളുടെയും ജന്തുക്കളുടെയും വീടാണു മഴക്കാടുകളെങ്കിലും ആകെ വിസ്തൃതിയുടെ 2–6% മാത്രമേ ഇവയ്ക്ക്
ലോകത്തെ ജീവിവർഗങ്ങൾ വൻ ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും പരിസ്ഥിതി മേഖലയിലും മറ്റും ഈ സ്ഥിതി തുടർന്നാൽ ലോകത്തെ സ്പീഷീസുകളിൽ മൂന്നിലൊന്നും അപ്രത്യക്ഷരാകുമെന്നും പുതിയ പഠനം
കോട്ടയം∙ ഇടുക്കി ജില്ലയിലെ മാമലക്കണ്ടം ഭാഗത്തുനിന്നു കോട്ടയം സിഎംഎസ് കോളജിലെ ജന്തുശാസ്ത്രം വിഭാഗം അധ്യാപകനായ ഡോ.ജോബിൻ മാത്യുവും ഗവേഷണ വിദ്യാർഥിയായ എഡ്വിൻ ജോസഫും സംഘവും പുതിയ ഇനം ചിതലിനെ കണ്ടെത്തി. കോളജിലെ സുവോളജി വിഭാഗത്തിന്റെ പ്രഥമ മേധാവിയായിരുന്ന പരേതനായ പി.എസ്.സക്കറിയയോടുള്ള ആദരസൂചകമായി ‘അംപൗലിടെർമസ് സക്കറിയ’ (Ampoulitermes Zacharia) എന്നാണ് പുതിയ ചിതലിന്റെ ശാസ്ത്രനാമം.
തവളകളുടെ പരിണാമത്തെക്കുറിച്ചു പഠിക്കുന്നതു ജന്തുവിജ്ഞാനീയ പഠനശാഖയ്ക്കു വഴിത്തിരിവാകുമെന്നും കൂടുതൽ പഠനങ്ങൾ ഈ മേഖലയിൽ ആവശ്യമാണെന്നും പറയുകയാണ് ഫ്രോഗ്മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ഡോ.എസ്.ഡി.ബിജു (സത്യഭാമ ദാസ് ബിജു). കേരള വന ഗവേഷണ സ്ഥാപനത്തിലെത്തിയതായിരുന്നു യുഎസിലെ ഹാർവഡ് യൂണിവേഴ്സിറ്റി ഓർഗാനിക് ആൻഡ് ഇവല്യൂഷനറി ബയോളജി വിഭാഗത്തിൽ അസോഷ്യേറ്റായ അദ്ദേഹം. ജീവികളെ പ്രത്യേകമായി സംരക്ഷിക്കുന്ന നയത്തിനുപകരം ആവാസവ്യവസ്ഥയെ മൊത്തമായി പരിഗണിക്കുന്ന രീതി വന്നാലേ പശ്ചിമഘട്ടത്തിലെയും മറ്റും ജൈവവൈവിധ്യം സംരക്ഷിക്കപ്പെടുകയുള്ളൂ. നമ്മുടെ രാജ്യത്തിലെ ജൈവവൈവിധ്യത്തെക്കുറിച്ചു മനസ്സിലാക്കാൻ ഇനിയും ഏറെ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തവളകൾക്കു കടൽ നീന്തിക്കടക്കാൻ സാധ്യമല്ലാതിരുന്നിട്ടും വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ ഒരേ ഇനം തവളകളെ കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കയിൽ കണ്ടെത്തിയ ചില ഇനങ്ങൾ ഇന്ത്യയിലുമുണ്ട്. ഇത്തരം കണ്ടെത്തലുകൾ പ്രധാനമാണ്. ഡോ. എസ്.ഡി. ബിജു സംസാരിക്കുന്നു...
ഹരിയാനയിലെ ഫരീദാബാദിലുള്ള മാൻഗർ ബനി ഇന്ത്യയുടെ ഏറ്റവും പഴക്കമുള്ള പുരാവസ്തു മേഖലയാണ്. ഹരിയാനയിലെ മാൻഗർ ഗ്രാമത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഈ ചെറിയ കാട് അനേകം സഹസ്രാബ്ദങ്ങളുടെ ചരിത്രം വഹിക്കുന്ന വനമാണ്
കാലാവസ്ഥാ വ്യതിയാനമോ അല്ലെങ്കിൽ പ്രകൃതിദുരന്തമോ കാരണം ഭൂമിയിലെ ജൈവവൈവിധ്യത്തിന് നിലനിൽക്കാൻ പ്രതിസന്ധിയുണ്ടാകുന്ന ഒരു ഘട്ടം. സംഭവിക്കാൻ സാധ്യത തീരെക്കുറവാണെങ്കിലും ശാസ്ത്രലോകം വളരെ ശ്രദ്ധയോടെ നോക്കുന്ന ഒരു കാര്യമാണിത്.
400 കോടി വർഷം മുൻപാണ് ഭൂമിയിൽ ആദ്യമായി ജീവൻ ഉദ്ഭവിച്ചത്. ഒറ്റക്കോശമുള്ള ജീവികളായിരുന്നു അവ. ആ ഘട്ടം കഴിഞ്ഞ് 200 കോടി വർഷം പിന്നിട്ട ശേഷമാണ് ഏകകോശജീവികളിൽ നിന്ന് ബഹുകോശജീവികൾ ഉദ്ഭവിക്കാൻ തുടങ്ങിയത്
വൈവിധ്യം നിറഞ്ഞ നൂറുകണക്കിന് ജീവജാലങ്ങളുടെ സാന്നിധ്യംകൊണ്ട് അനുഗ്രഹീതമാണ് കോഴിക്കോട് ഐ ഐ എം ക്യാംപസ് (IIMK). ഏറ്റവും ഒടുവിൽ നടന്ന സർവേയിൽ 668 ഇനത്തിൽപ്പെട്ട ജീവജാലങ്ങൾ ക്യാംപസിൽ ഉണ്ടെന്ന് കണ്ടെത്തി. പശ്ചിമഘട്ട ആവാസ വ്യവസ്ഥയുടെ ഭാഗം എന്ന നിലയിൽ ജൈവവൈവിധ്യ സമ്പന്നമാണ് ഇവിടമെന്ന് ഗവേഷകർ വിലയിരുത്തുന്നു
രാഷ്ട്രപതി ഭവനിൽ മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കിടെ അജ്ഞാത ജീവി പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ദിവസത്തെ രസകരമായ വാർത്തകളിൽ ഒന്നായിരുന്നു. ഈ അജ്ഞാത ജീവി ഒരു പുലിയാണെന്നൊക്കെ കുറേ അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും ഒടുവിൽ ഇതൊരു പൂച്ചയാണെന്നു തെളിഞ്ഞു
പുല്ലു മുതല് പൂനാരവരെയും സൂക്ഷ്മ ജീവികള് മുതല് നീലത്തിമിംഗലം വരെയുമുള്ള സസ്യജന്തുവർഗ വൈവിധ്യത്തിലാണ് ഭൂമിയില് ജീവരാശി നിലനില്ക്കുന്നത്.
Results 1-10 of 56