Activate your premium subscription today
കേരളത്തിൽ കുറുക്കന്മാരുടെയും കുറുനരികളുടെയും ആക്രമണം വർധിക്കുകയാണ്. കഴിഞ്ഞ ദിവസം കോട്ടയം കുറിച്ചിയിൽ കുറുനരിയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്കേറ്റിരുന്നു. തെരുവുനായ ആണെന്ന് കരുതി ഓടിക്കാൻ ശ്രമിച്ചെങ്കിലും കൈയിൽ കടിക്കുകയായിരുന്നു.
ആലങ്ങാട് ∙ കുറുക്കന്റെ ശല്യം മൂലം ചിറയം കണ്ണാലിതെറ്റ് റോഡരികിലുള്ള 46 കുടുംബങ്ങൾക്കു രാത്രി പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. പുറത്തിറങ്ങിയാൽ കുറുക്കന്മാർ കൂട്ടമായെത്തി ആക്രമിക്കുന്നതു പതിവാകുന്നു.ശനിയാഴ്ച രാത്രി കണ്ണാലിതെറ്റ് ഭാഗത്തെ പുഴയോടു ചേർന്നുള്ള വീട്ടിലെ ഒരാൾക്കു കടിയേറ്റിരുന്നു. ഇയാൾ മെഡിക്കൽ
എഴുകോൺ ∙ പഞ്ചായത്തിലെ ചിറ്റാകോട് വാർഡിൽ പകൽസമയത്തു ഭീതി പരത്തി പാഞ്ഞുനടന്ന കുറുക്കന്റെ ആക്രമണത്തിൽ മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും കടിയേറ്റു. ചിറ്റാകോട് തെക്കേപ്പുര മേലതിൽ മാത്തൻ പണിക്കർ (68), മാറനാട് കുടുവക്കോണത്തു വിരുന്നു വന്ന രണ്ടു യുവാക്കൾ എന്നിവരെയാണു കുറുക്കൻ കടിച്ചത്. ഇരുകയ്യിലും നെഞ്ചിലും സാരമായി പരുക്കേറ്റ മാത്തൻ പണിക്കരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിയാരം∙ കുഞ്ഞിമംഗലത്ത് കുറുനരിയുടെ കടിയേറ്റവർ കൂട്ടത്തോടെ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ ആവശ്യത്തിനു ചികിത്സ നടത്താനുള്ള ആരോഗ്യ പ്രവർത്തകരെ സജ്ജമാക്കി ആശുപത്രി അധികൃതർ.ഇന്നലെ രാവിലെ ഒട്ടേറെപ്പേരെ കുറുനരി കടിക്കുകയും ചികിത്സയ്ക്കായി പരിയാരത്ത് വരുന്ന വിവരം എം.വിജിൻ എംഎൽഎ ആശുപത്രി സുപ്രണ്ട്
കോഴിക്കോട് ∙ കീഴരിയൂരിൽ ഷോക്കേറ്റ് എട്ടോളം കുറുക്കൻമാർ ചത്തു. വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിൽ പറമ്പിലെ മരം വീണ് വൈദ്യുതി ലൈൻ തകർന്നിരുന്നു. ഇതിൽ നിന്നാണ് കുറുക്കൻമാർക്ക് ഷോക്കേറ്റതെന്നാണ് നിഗമനം. കെഎസ്ഇബി അധികൃതർ ലൈനിന്റെ അറ്റകുറ്റപ്പണികൾ നടത്തുകയാണ്. ചത്ത കുറുക്കൻമാരുടെ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ വനംവകുപ്പ് ആരംഭിച്ചു.
അത്തോളി∙ അത്തോളി പഞ്ചായത്തിലെ മൊടക്കല്ലൂരില്‍ കുറുക്കന്റെ കടിയേറ്റ് നാലുപേര്‍ക്ക് ഗുരുതര പരുക്ക്. പരുക്കേറ്റ പനോളി ദേവയാനി (65), ചിറപ്പുറത്ത് ശ്രീധരന് (70), ഭാര്യ സുലോചന (60) എന്നിവരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവയാനിയെയാണ് ആദ്യം കുറുക്കന് വീട്ടില്‍ കയറി
നാദാപുരം∙ ചാലപ്രത്ത് നാല് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. സതീശന് (45), നാരായണി (70), രജിഷ (36), സാബു (40) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീടിന് പരിസരത്ത് വച്ചാണ് നാല് പേര്‍ക്കും കടിയേറ്റത്. പരുക്കേറ്റവരെ നാദാപുരം ഗവണ്മെന്റ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെരുമ്പെട്ടി∙ കുറുക്കന്റെ ആക്രമണത്തിൽ ഭയാശങ്കയിലായി വനാതിർത്തികളിലെ മലയോരമേഖല. വലിയകാവ് വനാതിർത്തിയോടുചേർന്ന പ്രദേശങ്ങളാണിത്. കോട്ടാങ്ങൽ പഞ്ചായത്തിലെ ഊട്ടുകുളം, നെടുമ്പാല, മലമ്പാറ മേഖലയിലാണ് ഇന്നലെ വയോധികയടക്കം ആറുപേർക്കു കുറുക്കന്റെ കടിയേറ്റത്. പ്രദേശത്ത് ആളുകൾക്ക് കുറുക്കന്റെ കടിയേൽക്കുന്നത്
മേലൂർ ∙ പഞ്ചായത്തിലെ പുഴയോര മേഖലകളിൽ കുറുനരികൾ വ്യാപകമാകുന്നു. ജനവാസ മേഖലകളിലെത്തി വളർത്തുമൃഗങ്ങളെ കൊന്നു തിന്നുന്നതായും അക്രമിക്കുന്നതായും നാട്ടുകാർ പറയുന്നു. കുറുപ്പം, അടിച്ചിലി, പൂലാനി, പാലപ്പിള്ളി മേഖലയിലാണ് കുറുനരികൾ വ്യാപകമായിരിക്കുന്നത്. ഇവ മനുഷ്യരെയും അക്രമിക്കാൻ ശ്രമിച്ചതായും
ചെറുവത്തൂർ ∙ കുറുക്കന്റെ കടിയേറ്റ് 4 പേർക്കു പരുക്ക്. കയ്യൂർ–ചീമേനി പഞ്ചായത്തിലെ ക്ലായിക്കോട് വെള്ളാട്ട് ഇന്നലെ വൈകിട്ട് അഞ്ചോടെയാണു വീട്ടുവളപ്പിൽ ഉണ്ടായവരെയും വഴിയാത്രക്കാരെയും കുറുക്കൻ കടിച്ചത്. പരുക്കേറ്റ സ്വകാര്യ ബസ് ജീവനക്കാരൻ വെള്ളാട്ടെ ഇ.പി.അജയകുമാർ(44), ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ്
Results 1-10 of 66