Activate your premium subscription today
നെടുങ്കണ്ടം ∙ തൂക്കുപാലം -പുഷ്പകണ്ടത്തെ കൃഷിയിടത്തിൽനിന്നു പെരുമ്പാമ്പിനെ പിടികൂടി. ബിജു പറക്കാട്ട് എന്നയാളുടെ കൃഷിയിടത്തിൽനിന്നാണ് ചൊവ്വ രാവിലെയോടെ പെരുമ്പാമ്പിനെ പിടികൂടിയത്.ബിജുവിന്റെ സ്ഥലം പാട്ടക്കൃഷി ചെയ്യുന്നതിനായി വൃത്തിയാക്കുന്നതിനിടെയാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.വനംവകുപ്പിൽ
മലേഷ്യയിലെ കമുന്തിങ്ങിലെ കമ്പങ് ഡ്യൂവിലുള്ള വീട്ടിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽമിഡിയ. അഞ്ച് മീറ്ററിലധികം നീളവും 80 കിലോ ഭാരവുമുള്ള പെരുമ്പാമ്പ് സീലിങ് തകർത്തുകൊണ്ടാണ് വീടിനകത്തേക്ക് കയറിയത്
പാലക്കാട്∙ ഗൂഡല്ലൂരിന് സമീപം അല്ലൂർ വയൽഗ്രാമത്തിലെ പാതയോരത്തുനിന്നും 14 അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. മുതുമല കാട്ടിൽ വിട്ടപ്പോൾ പാമ്പ് മരത്തിന് മുകളിൽ കയറി.
മൃഗസ്നേഹത്തിന്റെ പേരിൽ മറ്റൊരു മൃഗത്തിന്റെ ഭക്ഷണം നിഷേധിക്കാൻ മനുഷ്യർക്ക് അവകാശമുണ്ടോ? കഴിഞ്ഞ ദിവസം ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാൻ പുറത്തുവിട്ട വിഡിയോയാണ് പലരിലും ഈ ചോദ്യമുയർത്തിയത്.
പെരുമ്പാമ്പുകളെ മക്കളായി വളർത്തുന്ന മൃഗശാല സ്ഥാപകനാണ് ബ്രൂവർ. ഉരഗങ്ങൾക്കായി മാത്രം നിർമിച്ച ദി റെപ്റ്റൈൽ സൂവിൽ പാമ്പുകളെ കൂടാതെ മുതലയും മറ്റും ഉണ്ട്. ബ്രൂവർ തന്റെ അറുപതാം പിറന്നാൾ പാമ്പുകൾക്കൊപ്പമാണ് ആഘോഷിച്ചിരുന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
വനപ്രദേശത്തിന് സമീപത്തുവച്ച് പശുക്കിടാവിനെ അപ്പാടെ ജീവനോടെ വിഴുങ്ങാൻ ശ്രമിച്ച് പെരുമ്പാമ്പ്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. പരാന എന്ന ഗ്രാമത്തിലെ യമുന വനത്തിന് സമീപത്ത് കന്നുകാലികളെ മേയ്ച്ചിരുന്നവരാണ് പെരുമ്പാമ്പ് പശുക്കിടാവിനെ വിഴുങ്ങുന്ന കാഴ്ചയ്ക്ക് സാക്ഷികളായത്.
കരുവാരകുണ്ട് ∙ കോഴിക്കൂട്ടിൽ കയറി 2 താറാവുകളെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. മഞ്ഞൾപ്പാറ ആലിക്കോട് വടക്കേങ്ങര കുഞ്ഞിമുഹമ്മദിന്റെ വീട്ടിലെ താറാവുകളെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്. ഇന്നലെ രാവിലെയാണ് കോഴിക്കൂട്ടിൽ പെരുമ്പാമ്പിനെ കണ്ടത്. കൂട്ടിൽ കോഴികളുമുണ്ടായിരുന്നു. ആർജിആർആഫ് അംഗങ്ങളായ വി.റഷീദ്, എൻ.സലീക്ക് റഷീദ്, ടി,സലാം, ടി.കെ.അനസ്, നാട്ടുകാരായ പൂവിൽ നവാസ്, സി.ടി.യൂനസ്, പി.സജീർ, വി.നിസാർ മോൻ, പി.ആഷിക് എന്നിവർ ചേർന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. വനപാലകർക്കു കൈമാറി.
മലപ്പുറം∙ വൈദ്യുത പോസ്റ്റിന് മുകളിൽ കുടുങ്ങിയ പെരുമ്പാമ്പിനെ സാഹസികമായി പിടികൂടി. മലപ്പുറം വലിയവരമ്പ് ബൈപ്പാസിലാണ് ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ബൈപ്പാസിലെ വൈദ്യുത പോസ്റ്റിന് മുകളിലെ എർത്ത് കമ്പിയിൽ ചുറ്റിയ നിലയിലാണ് പെരുമ്പാമ്പിനെ കണ്ടത്. അവശനിലയിലായിരുന്നു പാമ്പ്. സംഭവം കണ്ട നാട്ടുകാർ വിവരം കെഎസ്ഇബി ഓഫിസിൽ അറിയിച്ചു.
കോഴിക്കോട്∙ വീട്ടുമുറ്റത്തു നിന്ന് പെരുമ്പാമ്പിനെ പിടികൂടി. പേരാമ്പ്ര ചെമ്പ്ര റോഡിനു സമീപം കല്ലാട്ടുതാഴ മാക്കുഴിയിൽ ഗോപാലൻ നായരുടെ വീട്ടുമുറ്റത്തുനിന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പാമ്പിനെ പിടികൂടിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
തളിപ്പറമ്പ് ∙ നഗരത്തിലെ റോഡരികിൽ നിർത്തിയിട്ട ബൈക്ക് കടയിലെ ജോലി കഴിഞ്ഞ് രാത്രി എടുക്കാനെത്തിയ യുവാവ് കണ്ടത് ബൈക്കിനു മുകളിൽ പടംപൊഴിക്കുന്ന പെരുമ്പാമ്പിനെ. തളിപ്പറമ്പ് മാർക്കറ്റ് റോഡിലുള്ള സ്റ്റാളിലെ ജീവനക്കാരനായ അരിയിൽ റഷീദ് പകൽ ജനത്തിരക്കേറിയ മാർക്കറ്റ് റോഡിൽ നിർത്തിയിട്ട ബൈക്കിലാണ് രാത്രിയോടെ
Results 1-10 of 282