Activate your premium subscription today
ഏകദേശം 15 വർഷം മുൻപാണ്. വീട്ടിൽ വിളിച്ചപ്പോൾ ചെറിയ സംവാദം നടക്കുകയാണ്; സഹോദരി ശ്രീജയും ഇളയ മകളും തമ്മിൽ. സംഭാഷണം ഏതാണ്ട് ഇങ്ങനെയായിരുന്നു: ‘അമ്മ അവനെ എന്തിനാ പട്ടീന്നു വിളിച്ചത്?’ ‘എടീ അവൻ പട്ടിയല്ലേ?’ ‘പട്ടിയൊക്കെത്തന്നെ. പക്ഷേ, അവനൊരു പേരുണ്ട്. ജിമ്മൻ, അതു മതി.’ ജിമ്മൻ തെരുവുനായയായിരുന്നു; വിശന്നു വീട്ടിൽ വന്നുകയറിയതാണ്. പിന്നെ അവൻ വീട്ടുകാരനായി, എല്ലാവർക്കും പ്രിയപ്പെട്ടവനായി. ജിമ്മൻ ഓർമയായശേഷമാണു കുട്ടൂസ് വന്നത്. സ്നേഹം കൂടുമ്പോൾ കുട്ടൂസൻ എന്നു വിളിക്കും. അടുത്ത വീട്ടിലെ ഗീതച്ചേച്ചിയുടെ വളർത്തുനായ റോക്കിയാണ് കുട്ടൂസന്റെ അടുത്ത സുഹൃത്ത്. കുട്ടൂസനും റോക്കിയും ഞങ്ങൾക്കെല്ലാവർക്കും പ്രിയപ്പെട്ടവരാണ്. നമ്മിൽ പലരുടെയും വീട്ടിൽ വളർത്തുനായ്ക്കൾ കാണും. എന്തൊരു സ്നേഹമാണ് അവർക്ക്? കാട്ടിലെ ചെന്നായ്ക്കൾക്കു പരിണാമം സംഭവിച്ചാണു വളർത്തുനായ്ക്കളുണ്ടായത്. ഈ പരിണാമം വളരെക്കാലംകൊണ്ട് ഉണ്ടായതാണ്. മനുഷ്യനോടൊപ്പം വസിക്കാൻ ചെന്നായ്ക്കളുടെ സ്വഭാവത്തിലും രൂപത്തിലും മാറ്റമുണ്ടായി. ചെന്നായ്ക്കളുടെ തലയോട്ടി, പല്ലുകൾ, കൈകാലുകൾ എന്നിവ ചുരുങ്ങി. നമ്മെ ഭയപ്പെടുത്തിയിരുന്ന രൂപം മാറി. കാലക്രമേണ നമ്മൾ കാണുന്ന ‘ക്യൂട്ട്’ നായ്ക്കളായി മാറി.
ഗൂഡല്ലൂർ∙ഊട്ടി-ഗൂഡല്ലൂർ ദേശീയ പാതയിൽ എച്ച്പിഎഫ് ഫിലിം കമ്പനിയുടെ സമീപത്തായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തി ചെന്നായ് കൂട്ടം.എച്ച്പിഎഫ് ഹൗസിങ് കോളനിക്കു സമീപം സ്ഥിരമായി ചെന്നായ് കൂട്ടം എത്തുന്നുണ്ട്. നീലഗിരിയിൽ മസിനഗുഡി മഴനിഴൽ പ്രദേശങ്ങളിൽ മാത്രം കണ്ടിരുന്ന ചെന്നായ് കൂട്ടം മുക്കുറുത്തി വനമേഖലയിലും
ഉത്തർപ്രദേശിലെ ബഹ്റെയ്ച്ച് ജില്ലയിൽ കുറച്ചുകാലങ്ങളായി നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ് ഒരുപറ്റം ചെന്നായകൾ. ജില്ലയിലെ 35 ഗ്രാമങ്ങളിലായി ചെന്നായകളുടെ ആക്രമണം പെരുകുന്നതാണ് ഭയത്തിനു പിന്നിലെ കാരണം. കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ ഒൻപത് കുട്ടികളടക്കം 10 പേർക്കാണ് ചെന്നായകളുടെ കൂട്ട ആക്രമണത്തെ തുടർന്ന് ഇവിടെ ജീവൻ നഷ്ടമായത്.
നരമാംസം രുചിച്ച ചെന്നായ്ക്കൾ, യുപിയിലെ ബഹ്റൈച്ച് പ്രദേശത്ത് കഴിഞ്ഞ രണ്ട് മാസമായി പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇതുവരെ കുറച്ച് ചെന്നായ്ക്കളെ വനംവകുപ്പ് പിടികൂടിയിട്ടുണ്ട്, ബാക്കിയുള്ളവയെ പിടികൂടാനുള്ള ശ്രമത്തിലുമാണ്. ജില്ലാ വനം വകുപ്പ് ഓപ്പറേഷൻ ഭേദിയയാണ് ഇത് ആരംഭിച്ചിരിക്കുന്നത്.
ഉത്തരധ്രുവമേഖലയിൽ കാണപ്പെടുന്ന സ്ഥിരസ്ഥായിയായ ഹിമമാണ് പെർമഫ്രോസ്റ്റ്. അനേകവർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന പല മൃഗങ്ങളെയും പെർമഫ്രോസ്റ്റിൽ നിന്നു കിട്ടാറുണ്ട്. മാമ്മത്തുകളെയും മറ്റും ഇത്തരത്തിൽ കിട്ടിയിട്ടുണ്ട്. മൂന്ന് വർഷങ്ങൾക്ക് മുൻപ് പെർമഫ്രോസ്റ്റിൽ നിന്ന് ഇത്തരത്തിൽ കണ്ടെത്തിയത് ഒരു ചെന്നായയുടെ ശരീരമാണ്
ആണവ വിസ്ഫോടനം നടന്ന സ്ഥലമായ യുക്രെയ്നിലെ ചേർണോബിലിൽ വികിരണമേഖലയിലുള്ള ചില ചെന്നായ്ക്കൾക്ക് കാൻസറിനോട് പ്രതിരോധം ഉടലെടുത്തെന്ന് പുതിയ പഠനം. യുഎസിലെ പ്രശസ്ത സർവകലാശാലയായ പ്രിൻസ്റ്റൺ സർവകലാശാലയിലെ ഗവേഷകരാണ്
ഇന്ന് ലോകത്തെ ഏറ്റവും പ്രശസ്തമായ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിൽ ഒന്നാണ് യുഎസിലെ യെല്ലോ സ്റ്റോൺ ദേശീയ പാർക്ക്. പ്രകൃതി സൗന്ദര്യം കൊണ്ടും വന്യജീവി വൈവിധ്യം കൊണ്ടും സമ്പന്നമായ ഈ ദേശീയ പാർക്ക് പക്ഷെ ഏതാനും പതിറ്റാണ്ട് മുൻപ് വരെ ഇങ്ങനെ ആയിരുന്നില്ല. മനുഷ്യരുടെ ദീർഘവീക്ഷണമില്ലാത്ത നടപടികളിലൂടെ
ഗൂഡല്ലൂർ ∙ മുതുമല കടുവ സങ്കേതത്തിലെ ബൊക്കാപുരത്തിൽ ചെന്നായയുടെ ജഡം കണ്ടെത്തി. 7 വയസ്സുള്ള ആൺ ചെന്നായയാണ് ചത്തത്. സ്വാഭാവിക മരണമാണെന്ന്സംശയിക്കുന്നു. പോസ്റ്റ്മോർട്ടം നടത്തി ജഡം സംസ്കരിച്ചു. മുതുമല വന്യജീവി സങ്കേതത്തിൽ ചെന്നായ്ക്കളുടെ എണ്ണം കുറവായിരുന്നു. 10 വർഷമായി ചെന്നായ്ക്കളുടെ കൂട്ടം കണ്ടു
ഇഷ്ട സെലിബ്രിറ്റികളെയോ നടൻമാരെയോ ഒക്കെയാകാൻ ആഗ്രഹമുള്ളവരുണ്ടാകും. ചിലർ ഇഷ്ടപ്പെട്ട രൂപമാറ്റം ലഭിക്കുന്നതിനായി പ്ലാസ്റ്റിക് സർജറികളും മറ്റും നടത്താറുമുണ്ട്. എന്നാൽ ജപ്പാനിലെ ടോറു യുവേദ എന്ന യുവ എൻജിനീയർ 20 ലക്ഷം രൂപ ചെലവഴിച്ചത് എന്തിനാണെന്നോ, ചെന്നായയെപ്പോലെയാകാൻ. ജാപ്പനീസ് നാണ്യമായ യെൻകണക്കിൽ 30
അരുമകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് നായ ആണ്. മിക്കവരും വീട്ടിലെ ഒരു അംഗമായി തന്നെ അവരെ കൊണ്ടുനടക്കുന്നു. മെക്സിക്കോയിൽ ഒരു യുവതിയും വീട്ടിൽ ഒരു വളർത്തുമൃഗം വേണമെന്ന് ആഗ്രഹിച്ച് ഒരു നായയെ വാങ്ങി. പോമറേനിയൻ
Results 1-10 of 22