Activate your premium subscription today
ലോകത്ത് 42.50 ലക്ഷത്തിലധികം ജനങ്ങളാണ് പ്രമേഹവും അനുബന്ധരോഗങ്ങളുമായി കഷ്ടപ്പെടുന്നത്. പ്രമേഹരോഗികൾ ആരോഗ്യസംബന്ധമായി കൃത്യമായ നിയന്ത്രണങ്ങൾ ശീലിക്കാതിരുന്നാൽ പല അസുഖങ്ങളും ഉണ്ടാകും. പെരിഫറൽ ന്യൂറോപ്പതി, ഓട്ടണോമിക് ന്യൂറോപ്പതി, പ്രോക്സിമൽ ന്യൂറോപ്പതി, ഫോക്കൽ ന്യൂറോപ്പതി എന്നിവയൊക്കെ പ്രമേഹാനുബന്ധ
പ്രമേഹം വന്നു എന്നു കരുതി ഇനി ഭക്ഷണമൊന്നും പഴയതുപോലെ പറ്റില്ലല്ലോ എന്നു ചിന്തിച്ചു വിഷമിച്ചിരിക്കുകയാണോ? ഇപ്പോൾ കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണരീതികൾ തന്നെ ക്രമീകരിച്ചാൽ മതിയാകും. ഒട്ടേറെ മുതിർന്ന പൗരന്മാരെ വലയ്ക്കുന്ന രോഗമാണ് പ്രമേഹം. പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന വിധത്തിലുള്ള ഭക്ഷണക്രമം നോക്കാം.
മുഴുധാന്യങ്ങളിൽപ്പെടുന്ന ചോളം പോഷകഗുണങ്ങൾ ഏറെയുള്ള ഒന്നാണ്. ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും മെച്ചപ്പെട്ട ദഹനത്തിനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും ചോളം സഹായിക്കും. എന്നാൽ ചോളം കാൻസറിനു കാരണമാകും എന്ന് പലരും ആശങ്കപ്പെടുന്നു. സുന്ദർലാൻഡ് സർവകലാശാലയിലെ
ഭക്ഷണക്കാര്യത്തില്‍ അല്പമൊന്നു ശ്രദ്ധിച്ചാല്‍ പ്രായമായവര്‍ക്കും ആരോഗ്യം നിലനിര്‍ത്താം, രോഗങ്ങളെ അകറ്റിനിര്‍ത്താം. ∙ ഹൃദ്രോഗം, രക്തസമ്മര്‍ദം, പ്രമേഹം, നടുവേദന, ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ രൂക്ഷമാകാന്‍ അമിതഭാരം കാരണമാകാം. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കുക. ∙ പഞ്ചസാരയും കൊഴുപ്പും കുറയ്ക്കുക.
സംസ്ഥാനത്തു 2023ൽ ക്ഷയരോഗം ബാധിച്ചു മരിച്ചത് 1070 പേരാണ്. റിപ്പോർട്ട് ചെയ്യാത്തവ കൂടി കണക്കിലെടുത്താൽ ഇത് 2000 കടക്കും. 2023ൽ ക്ഷയരോഗം ബാധിച്ചത് 21,617 പേർക്കാണ്. 2024 ജൂൺ വരെ 10,121 പേർക്കു ക്ഷയരോഗം ബാധിച്ചു. 2009 മുതൽ 2017 വരെയുള്ള കണക്കുകൾ നോക്കിയാൽ പ്രതിവർഷം ശരാശരി 1500 പേർ ക്ഷയരോഗം ബാധിച്ചു മരിച്ചിട്ടുണ്ട്. രാജ്യത്തു ക്ഷയരോഗ നിയന്ത്രണ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള സംസ്ഥാനമാണു കേരളം. താഴേത്തട്ടിലുള്ള ആരോഗ്യ ബോധവൽക്കരണവും സജീവമാണ്. എന്നിട്ടും സംസ്ഥാനത്തു ക്ഷയരോഗ മരണനിരക്കു കുറയാത്തത് ആശങ്കയുണ്ടാക്കുന്നു. ജീവിതശൈലിയിലെ മാറ്റവും വർധിച്ച പ്രമേഹവും ക്ഷയരോഗ പ്രതിരോധത്തിൽ കേരളത്തിനു മുന്നിലെ വലിയ വെല്ലുവിളിയാണ്. രാജ്യത്തു പ്രമേഹത്തിന്റെ തലസ്ഥാനമാണു കേരളം. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 20% ആളുകൾ പ്രമേഹ ബാധിതരാണെന്നാണു റിപ്പോർട്ട്. ഇതിനൊപ്പം ആശങ്കയോടെ കാണേണ്ട മറ്റൊരു കണക്കുമുണ്ട്. സംസ്ഥാനത്തെ ക്ഷയരോഗ ബാധിതരിൽ 44% പേർ പ്രമേഹ ബാധിതരാണ്. ഇതിനൊരു മറുവശം കൂടിയുണ്ട്.
‘‘നല്ല രീതിയിൽ ഓടിക്കളിച്ചു നടന്ന കുട്ടി പെട്ടെന്ന് വല്ലാത്ത തളർച്ചയിലേക്കും ക്ഷീണത്തിലേക്കും പോയപ്പോഴാണ് എന്തോ ഒരു പ്രശ്നമുണ്ടെന്ന് തോന്നിത്തുടങ്ങിയത്. എന്ത് കഴിച്ചാലും എത്ര വിശ്രമിച്ചാലും തളർച്ച മാറാത്ത അവസ്ഥയിലെത്തി. ക്ഷീണം മൂലം കട്ടിലിൽനിന്ന് എഴുന്നേൽക്കാൻകൂടി കഴിയാതെ വന്നതോടെ സ്കൂളിലും പോകാൻ പറ്റാതെയായി. ക്ഷീണത്തിനപ്പുറം മറ്റു ലക്ഷണങ്ങൾ ഒന്നും പ്രകടമല്ലാതിരുന്നതിനാൽത്തന്നെ എന്താണ് എനിക്ക് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻകൂടി കഴിയുന്നുണ്ടായിരുന്നില്ല.
പ്രമേഹത്തിന് എന്തുകൊണ്ടാണ് ഇത്ര അധികം പ്രാധാന്യം കല്പിച്ചിരിക്കുന്നത്? വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. പ്രമേഹത്തെ ഓർക്കാൻ നവംബർ 14 എന്ന ഒരു ദിവസമുണ്ട്. ലോകം മുഴുവൻ പ്രമേഹത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഈ ദിനം. മറ്റൊരു രോഗത്തിനും കിട്ടാത്ത പ്രാധാന്യമാണ് എന്ന് വേണമെങ്കിൽ പറയാം. എന്തുകൊണ്ടാണെന്നല്ലേ?
നമ്മുടെ ശരീരത്തിന്റെ ആരോഗ്യം അറുപതു ശതമാനത്തോളം നമ്മുടെ ജീവിതരീതിയെ അനുസരിച്ചാണിരിക്കുന്നത്. പാരമ്പര്യമായി ഉണ്ടാകാവുന്ന രോഗങ്ങൾപോലും ജീവിതശൈലി കൊണ്ട് ഒരു പരിധിവരെ നിയന്ത്രിക്കുവാനോ, നീട്ടിക്കൊണ്ടു പോകുവാനോ സാധിക്കും എന്നു പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ചിട്ടയായ ഭക്ഷണക്രമവും വ്യായാമരീതിയും,
പ്രമേഹചികിത്സ പലപ്പോഴും പരാജയപ്പെടുന്നതിന്റെ പ്രധാനകാരണം പ്രമേഹരോഗിയുടെ വിവിധ ഭീതികളാണ്. ഈ ഭീതികൾ എങ്ങനെ ചികിത്സയെ ബാധിക്കുമെന്നും അവ ഒഴിവാക്കാനുള്ള മാർഗങ്ങളും അറിയാം. പാമ്പിനെ എല്ലാവർക്കും പേടിയാണ്. കാൻസറിനെയും എല്ലാവർക്കും പേടിയാണ്. ഇതു രണ്ടിനും കാരണം മരണഭീതിയാണ്. പ്രമേഹത്തെ ആർക്കും
പ്രമേഹ രോഗികൾ (Diabetics) ഭക്ഷണത്തിൽ ശ്രദ്ധ പുലർത്തേണ്ടത് പ്രധാനമാണ്. പഞ്ചസാര, വൈറ്റ്ബ്രഡ്, വൈറ്റ് റൈസ്, ഫ്രഞ്ച് ഫ്രൈസ്, ബീയർ, ഉരുളക്കിഴങ്ങ് തുടങ്ങി ഗ്ലൈസെമിക് ഇൻഡക്സ് (Glycemic Index) കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വളരെ വേഗം ബാധിക്കും. പ്രമേഹരോഗികൾ ചുവന്ന ചീര
Results 1-10 of 27