Activate your premium subscription today
കർക്കടകത്തിന് പ്രധാനമാണ് ഔഷധക്കഞ്ഞി. പച്ചമരുന്നുകള്‍ ചേര്‍ത്ത് തയാറാക്കുന്ന ഈ കഞ്ഞി ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്. ശരീരത്തിന് പുത്തനുണർവും ലഭിക്കും. മാർക്കറ്റുകളിൽ കർക്കടക കഞ്ഞിയുടെ കൂട്ട് കിട്ടുമെങ്കിലും വീട്ടിൽ തയാറാക്കുന്നതാണ് ഏറെ ഗുണകരം. പലരീതിയിൽ ആ കഞ്ഞി തയാറാക്കാറുണ്ട്.
താളും തകരയും ചേനത്തണ്ടുമൊക്കെ കറികളാകുന്ന കർക്കിടകത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. മുറ്റത്തും പറമ്പിലുമൊക്കെ നിൽക്കുന്ന ഇലകൾ പോഷകങ്ങളുടെ കലവറയായി തീൻമേശപ്പുറത്തു എത്തുന്ന കാലം. അത്തരത്തിൽ ഒഴിവാക്കരുതാത്ത ഒരു ഇലക്കറിയാണ് സാമ്പാർ ചീര അഥവാ പരിപ്പ് ചീര എന്നറിയപ്പെടുന്ന, ആദ്യനോട്ടത്തിൽ
ശരീരബലം കൂട്ടാനും ആരോഗ്യം സംരക്ഷിക്കാനും സ്വാദിഷ്ടമായ ഉലുവ കഞ്ഞി. കർക്കടക മാസത്തിൽ 7 ദിവസം ഈ ഉലുവ കഞ്ഞി കുടിക്കണം. ഉലുവ കഞ്ഞി പ്രഷർ കുറയ്ക്കാനും രോഗങ്ങൾ വരാതിരിക്കാനും നമ്മളെ സഹായിക്കുന്നു. വളരെ കുറച്ച് ചേരുവകൾ വച്ച് ഇതെങ്ങനെ തയാറാക്കുന്നു എന്ന് നോക്കാം. ആവശ്യമായ ചേരുവകൾ ഉലുവ - 1/4 കപ്പ് ഞവര അരി -
കർക്കടകത്തിലെ കോരിച്ചൊരിയുന്ന മഴ. കാത്തിരിക്കുന്ന ജനം. അവർക്കു മുന്നിലേക്ക് ചങ്ങലയും കിലുക്കിയെത്തിയ കരിവീരന്മാർ. കനത്ത മഴയേയും കൂസാതെ തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് കർക്കടകം ഒന്നിന് രാവിലെ വെറുതെ വന്നതല്ല ആനകളും ജനങ്ങളും. ആനപ്രേമികൾക്കും ആനകൾക്കും വിരുന്നാകുന്ന ആനയൂട്ടാണ് വേദി. ശർക്കരയും മഞ്ഞൾപ്പൊടിയുമെല്ലാം ചേർത്ത് 500 കിലോഗ്രാം അരിയുടെ ചോറാണ് ഉരുളകളാക്കി എല്ലാ ആനകൾക്കുമായി നൽകിയത്. അവിടെയും തീർന്നില്ല. പൈനാപ്പിൾ, കക്കിരി, തണ്ണിമത്തൻ, പഴം, തുടങ്ങി വിവിധ പഴവർഗങ്ങളും ദഹനത്തിനു പ്രത്യേക ഔഷധക്കൂട്ടുമായി വിഭവസമൃദ്ധമായ ‘സദ്യ’ വേറെയുമുണ്ടായിരുന്നു. 10 പിടിയാനകൾ ഉൾപ്പടെ 61 ആനകൾക്കായിരുന്നു ഊട്ട്. വെറ്ററിനറി ഡോക്ടർമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ പരിശോധനയ്ക്കു ശേഷമാണ് ആനകളെ ക്ഷേത്രത്തിലേക്കു പ്രവേശിപ്പിച്ചത്. പുലർച്ചെ അഞ്ചിന് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന മഹാഗണപതി ഹോമത്തിനു ശേഷമായിരുന്നു ഊട്ട് ആരംഭിച്ചത്. ഗുരുവായൂർ ലക്ഷ്മിക്ക് ക്ഷേത്രം മേൽശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണൻ നമ്പൂതിരി ആദ്യ ഉരുള നൽകി തുടക്കമിട്ടു. തുടർന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഭക്തജനങ്ങളും ചോറുരുളകൾ നൽകി. ഊട്ട് കഴിഞ്ഞ് ആനകൾ വടക്കുന്നാഥനെ വണങ്ങി കിഴക്കേ ഗോപുരം വഴി പുറത്തേയ്ക്ക്. സെൽഫിയെടുത്തും ചിത്രങ്ങൾ പകർത്തിയും ആനപ്രേമികളും ഭക്തരും ആനയൂട്ട് ഗംഭീരമാക്കുകയും ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആനകൾക്കുള്ള ഒരു മാസത്തെ സുഖചികിത്സയ്ക്കും ആനയൂട്ടോടെ തുടക്കമാകുകയാണ്. മഴ പെയ്തിട്ടും അണയാതിരുന്ന ആനപ്രേമികളുടെ ആവേശം മലയാള മനോരമ തൃശൂർ ബ്യൂറോ സീനിയർ ഫൊട്ടോഗ്രഫർ വിഷ്ണു വി. നായർ പകർത്തിയപ്പോൾ...
കർക്കടകമാസം പൊതുവേ ദഹനശക്തി കുറയുന്ന സമയമായതിനാൽ ദഹനം ത്വരിതപ്പെടുത്തുന്നതിനും വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ ബുദ്ധിമുട്ടുകളിൽനിന്നു രക്ഷതരുന്നതിനും ഒട്ടേറെ ഔഷധക്കൂട്ടുകളടങ്ങിയ കർക്കടകക്കഞ്ഞി ഉത്തമമാണ്. അരിയാറ്, ചെറുപയർ, നല്ല ജീരകം, കരിംജീരകം, പെരുംജീരകം, ആശാളി, ഉലുവ, കൊത്തമല്ലി,
ഒരു ഔഷധ സസ്യമാണ് മുത്തിള്‍. കരിന്തക്കാളി, കരിമുത്തിള്‍, കുടകൻ, കുടങ്ങല്‍, കൊടുങ്ങല്, സ്ഥലബ്രഹ്മി എന്നിങ്ങനെ പല പേരുകളില്‍ ദേശവ്യത്യാസം അനുസരിച്ച് അറിയപ്പെടുന്ന ഈ സസ്യത്തിന്റെ തോരൻ വളരെ എളുപ്പം തയാറാക്കാവുന്നതും ആരോഗ്യദായകവും സ്വാദിഷ്ടവുമാണ്. ചേരുവകൾ മുത്തിൾ - 2 കൈപ്പിടി ഉപ്പ് - 1/2 ടീ
കർക്കടകത്തിൽ കഴിക്കാൻ പറ്റിയ നല്ലൊരു വിഭവമാണ് ഉലുവാ ചീര കറി, ഉലുവ ഇഷ്ടമില്ലാത്തവരും ഇഷ്ടത്തോടെ കഴിക്കും ഈ കറി, ഉലുവ കൊണ്ട് പലതരം വിഭവങ്ങൾ ഈ മാസം കഴിക്കാറുണ്ടെങ്കിലും ഉലുവ ചീര കറി വളരെ ഹെൽത്തിയാണ്. ചേരുവകൾ ഉലുവ ചീര - രണ്ട് കപ്പ് കൊപ്ര (ഉണക്ക തേങ്ങ)- അര മുറി മല്ലി - 4 സ്പൂൺ മുളക് പൊടി - 2
കർക്കടക മാസത്തിലെ കറുത്തവാവ് ദിവസമാണ് കർക്കടക വാവ് എന്ന പേരിൽ ആഘോഷിക്കുന്നത്. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കടകത്തിലേത്. പിതൃക്കള്‍ വീടു സന്ദര്‍ശിക്കുന്ന ദിവസമാണിതെന്നാണ് വിശ്വാസം. അന്ന് വിശ്വാസികള്‍ ശര്‍ക്കരയും തേങ്ങയും ചേര്‍ത്തു ‘വാവട’യുണ്ടാക്കി
കാലടി∙ ഒരു കാലഘട്ടത്തിന്റെ ഓർമ പുതുതലമുറയിൽ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് പൊതുപ്രവർത്തകനായ വാവച്ചൻ താടിക്കാരൻ– പുതുതലമുറ മറന്ന ഇൻലന്റിലൂടെ. വാവച്ചൻ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ‘നന്മകൾക്കെന്തു സുഗന്ധം’ പദ്ധതിയുടെ ഭാഗമായി കർക്കടകപ്പിറവി ദിനമായ 17നു വൈകിട്ട് 5നു പിരാരൂർ കവലയിൽ ഔഷധക്കഞ്ഞി വിതരണം
കർക്കടക്കവും കാട്ടു താളും. മറ്റുള്ള മാസങ്ങളിൽ സാധാരണയായ് ഈ കാട്ടു താളിന് അനുഭവപ്പെടുന്ന ചൊറിച്ചിൽ കർക്കിടകത്തിൽ അനുഭവപ്പെടില്ല എന്നതാണ് വാസ്തവം. കാട്ടു താളും, കപ്പയും, കപ്ളങ്ങയും ചേർത്ത വളരെ സ്വാദിഷ്ടമായ ഒഴിച്ച് കൂട്ടാൻ തയാറാക്കാം. 1. കാട്ടു താൾ - 300 ഗ്രാം 2. കപ്പ - 300 ഗ്രാം 3. കപ്പളങ്ങാ - 200
Results 1-10 of 43