Activate your premium subscription today
മാംസം ഭക്ഷിക്കുന്ന അപൂർവ ബാക്ടീരിയ അണുബാധയെ തുടർന്ന് ഫ്ലോറിഡയിൽ ഈ വർഷം 13 പേർ മരിച്ചു. 2024ൽ 74 പേരിൽ വിബ്രിയോ വൾനിഫിക്കസ് അണുബാധ സ്ഥരീകരിച്ചതായ് ഫ്ലോറിഡയിലെ ആരോഗ്യ അധികൃതർ അറിയിച്ചു.
മനുഷ്യനേത്രത്തിന് അദൃശ്യമായ സൂക്ഷ്മജീവികളുടെ ആവാസകേന്ദ്രമാണ് സമുദ്രങ്ങൾ പ്രകൃതി അതിന്റേതായ ഒരു മണിച്ചിത്രത്താഴിട്ടു പൂട്ടി അടക്കി നിർത്തിയിരിക്കുന്ന ചില രക്തരക്ഷസുകളുള്‍പ്പടെയുള്ള ഒരു കൂട്ടം ചെറുജീവികൾ ഈ ആവാസ വ്യവസ്ഥയിലുണ്ട്.
ഒരാളുടെ ആരോഗ്യവും രോഗപ്രതിരോധശക്തിയും വീടിന്റെ വൃത്തിയെയും ആശ്രയിച്ചിരിക്കും. പതിവായി രോഗം വരുന്നുണ്ടെങ്കിൽ അതിനു കാരണം ചിലപ്പോൾ വീടു വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളാവാം. പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ച് ഇത്തരത്തിൽ ഒരു വസ്തുവാണ്. സ്പോഞ്ച് ഉപദ്രവകാരികളായ ബാക്ടീരിയകളുടെ ആവാസസ്ഥാനമാകാം.
രോഗം വന്നാല്‍ മരുന്ന് കഴിക്കണം. എന്നാല്‍ അനാവശ്യമായി ആന്റിബയോട്ടിക് പോലുളള മരുന്നുകള്‍ എപ്പോഴും കഴിക്കുന്നത് രോഗം പരത്തുന്ന അണുക്കള്‍ക്ക് മരുന്നിനോടുള്ള പ്രതിരോധം വളര്‍ത്തും. ആന്റിമൈക്രോബിയല്‍ ചികിത്സകളോട് പ്രതിരോധം വളര്‍ത്തുന്ന ബാക്ടീരിയ, ഫംഗസ്, വൈറസ്, പാരസൈറ്റുകള്‍ എന്നിവയെ പൊതുവേ
യുഎസിൽ ലിസ്റ്റീരിയ അണുബാധയെ തുടർന്ന് ഒരു മാസത്തിനുള്ളിൽ ഒൻപത് പേർ മരിച്ചു. നിരവധി ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോർസ് ഹെഡ് ഡെലി മീറ്റ് എന്ന സ്ഥാപനം ഉൽപാദിപ്പിച്ച ശീതീകരിച്ച ഇറച്ചി വിഭവം കഴിച്ചവർക്കാണ് ലിസ്റ്റീരിയ അണുബാധയുണ്ടായത്.
കണ്ണൂർ ജില്ലയിലെ പേരാവൂരിനടുത്ത് മാലൂരിൽ ചെള്ളുപനി (സ്ക്രബ് ടൈഫസ്) ബാധിച്ച് ഒരാൾ മരണപ്പെട്ട വാർത്ത പുറത്തുവന്നത് ഇക്കഴിഞ്ഞ ദിവസമാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽനിന്നും ഇപ്പോൾ ചെള്ളുപനി രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. തിരുവനന്തപുരം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നാണ്
വീടിനകത്ത് ഏറ്റവും വൃത്തികുറഞ്ഞ സ്ഥലം ടോയ്ലറ്റോ മൈക്രോവേവ് അവ്നോ? സൂക്ഷ്മാണുക്കളുടെ സാന്നിധ്യത്തിൽ അവ്ൻ ഒട്ടും പിന്നിലല്ല എന്നതാണു യാഥാർഥ്യം. ‘സൂക്ഷ്മതരംഗത്തെ സൂക്ഷിക്കണം, സൂക്ഷ്മാണു എവിടെയും അള്ളിപ്പിടിച്ചിരിക്കും...!’ ഓഗസ്റ്റ് എട്ടിനു ‘നേച്ചർ’ പ്രസിദ്ധീകരിച്ച ശാസ്ത്രവാർത്തയിൽ ഡോ.അലിക്സ് സോളിമൺ സൂക്ഷ്മാണുക്കളുടെ വിചിത്രവസ്തുതയിലേക്കു വെളിച്ചം വീശി എഴുതിയതാണിത്. ജീവന്റെ കൊച്ചുതുടിപ്പാണു സൂക്ഷ്മാണു. ഓരോ മനുഷ്യകോശത്തിലും പത്തുവീതം സൂക്ഷ്മാണുക്കളുണ്ട്. ന്യൂയോർക്ക് സർവകലാശാലയിലെ ഡോ. മാർട്ടിൻ ബ്ലേഡറുടെ കണക്കിൽ 10 ലക്ഷം കോടി നരകോശങ്ങളുടെയും 100 ലക്ഷം കോടി സൂക്ഷ്മാണുക്കളുടെയും കൂട്ടായ്മയാണു ശരീരം. അതിൽ നല്ലതും ചീത്തയുമുണ്ട്. പ്രതികൂല സാഹചര്യങ്ങളെ മറികടന്നു വളരാനും പെരുകാനും കഴിവുള്ള സൂക്ഷ്മാണുക്കളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ അടിത്തട്ടിലും ഹിമാലയ കൊടുമുടികളിലും
ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ ഉൾപ്പെടെ ലക്ഷക്കണക്കിന് സൂക്ഷ്മാണുക്കൾ ചേർന്നതാണ് ഗട്ട് മൈക്രോബിയം അഥവാ ഉദരത്തിലെ സൂക്ഷ്മജീവികൾ. ദഹനവ്യവസ്ഥയിലുള്ള ഇവ ശരീരത്തിലെ വ്യത്യസ്ത പ്രവർത്തനങ്ങളായ ദഹനം, പ്രതിരോധ സംവിധാനത്തിന്റെ നിയന്ത്രണം, എന്തിനേറെ മാനസികാരോഗ്യത്തിൽ പോലും പ്രധാന പങ്കു വഹിക്കുന്നു.
2024ന്റെ ആദ്യ മാസങ്ങളിലാണ് ആലപ്പുഴ പാണാവള്ളിയിൽ ക്ഷയരോഗം ബാധിച്ചു പ്ലസ് വൺ വിദ്യാർഥിനി മരിച്ചത്. രോഗം ബാധിച്ച് 3 മാസത്തോളം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. എന്നാൽ ചികിത്സ ഫലം കണ്ടില്ല. ആരോഗ്യകാര്യത്തിൽ, പ്രത്യേകിച്ചു ക്ഷയരോഗ പ്രതിരോധത്തിൽ ഏറെ മുൻപന്തിയിലുള്ള സംസ്ഥാനത്ത് ഈ മരണം ഒഴിവാക്കേണ്ടതായിരുന്നു. ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് ആശാ പ്രവർത്തകർ, പ്രാദേശിക ആരോഗ്യ പ്രവർത്തകർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ എന്നിവരെയെല്ലാം ബോധവൽക്കരിച്ചിട്ടുള്ളതാണ്. സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ചുമരുകളിലും എഴുതിവച്ചിട്ടുണ്ട്– രണ്ടാഴ്ചയിലേറെയായി നീണ്ടു നിൽക്കുന്ന ചുമയുണ്ടെങ്കിൽ സൂക്ഷിക്കണം. അതു ക്ഷയരോഗ ലക്ഷണമാകാം. എന്നിട്ടും പാണാവള്ളിയിലെ വിദ്യാർഥിനിയുടെ ക്ഷയരോഗ ലക്ഷണം തിരിച്ചറിയാതെ പോയി. രോഗനിർണയവും ചികിത്സയും വൈകിയതാണ് ആ വിദ്യാർഥിനിയെ മരണത്തിലേക്കു നയിച്ചത്. അധ്യാപകരുടെയുൾപ്പെടെ
പി. കേശവദേവിന്റെ ‘ഓടയിൽ നിന്ന്’ എന്ന നോവലിലെ നായകൻ പപ്പു ഒരു ക്ഷയരോഗിയായിരുന്നു. സമൂഹത്തിന്റെയും ജീവിതത്തിന്റെയും പിന്നാമ്പുറങ്ങളിലേക്ക് ആട്ടിയകറ്റപ്പെട്ട്, ഒടുവിൽ തെരുവിൽ ചുമച്ചു ചുമച്ചു ചോരതുപ്പി മരിക്കുന്ന പപ്പു. അന്നത്തെ സാമൂഹികാവസ്ഥയുടെ നേർച്ചിത്രം വരച്ചിട്ട ‘ഓടയിൽ നിന്ന്’ കാലം കടന്നു സഞ്ചരിച്ച നോവലായി. ഇതു പിന്നീട് അതേ പേരിൽ തന്നെ സിനിമയായി. നടൻ സത്യൻ പപ്പുവിനെ അഭ്രപാളികളിൽ അനശ്വരനാക്കി. സാഹിത്യകാരൻമാർ പലകാലങ്ങളിലും ഇത്തരം രോഗങ്ങളെ എഴുത്തിനൊപ്പം കൂടെക്കൂട്ടിയിട്ടുണ്ട്. കോവിലന്റെ ‘ചെത്തിപ്പൂക്കൾ’ എന്ന കഥ സമൂഹത്തിന്റെ മറ്റൊരവസ്ഥയെ ക്ഷയരോഗവുമായി ചേർത്തുവയ്ക്കുന്നു. നാട്ടിലെ കാമുകിയെ സ്വീകരിക്കാതെ നഗര ജീവിതത്തിന്റെ പരിഷ്കാരങ്ങളിലേക്കു ചേക്കേറി കുടുംബ ജീവിതം നയിക്കുന്നയാളെ ക്ഷയരോഗം ബാധിക്കുന്നതും അയാൾ നാട്ടിലേക്കു തിരിച്ചെത്തി കാമുകിയുടെ അരികിലേക്കു ചേർന്നു നിന്നു രക്തം ചുമച്ചു തുപ്പുന്നതും ‘ചെത്തിപ്പൂക്കളി’ൽ കാണാം.
Results 1-10 of 12