Activate your premium subscription today
Wednesday, Mar 26, 2025
തൊടുപുഴ ∙ അടിമാലി ആനവിരട്ടി ചുട്ടിശ്ശേരിൽ അരുണിനെ (31) കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അൻവിൻ പോൾ (മനു–36) കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. തൊടുപുഴ അഡിഷനൽ സെഷൻസ് കോടതി ജഡ്ജി പി.എൻ.സീത ഇന്നു ശിക്ഷ വിധിക്കും.2016 ഓഗസ്റ്റ് 28ന് ആയിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ അൻവിന് 27 വയസ്സായിരുന്നു. ഒരു കല്യാണവീട്ടിൽനിന്നു മദ്യപിച്ചു വീട്ടിലെത്തിയ അരുൺ അൻവിനുമായി വഴക്കുണ്ടാക്കിയെന്നും തുടർന്ന് അരുണിനെ അൻവിൻ വടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്നുമാണു കേസ്.
ജറുസലം ∙ ഗാസയിൽ ബോംബാക്രമണം തുടരുന്നതിനിടെ, കൂടുതൽ പ്രദേശങ്ങളിൽനിന്ന് പലസ്തീൻകാരോട് ഒഴിയാൻ ഇസ്രയേൽ സൈന്യം ഉത്തരവിട്ടു. 24 മണിക്കൂറിനിടെ 23 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ജബാലിയ, ബെയ്ത്ത് ലാഹിയ, ബെയ്ത്ത് ഹനൂൻ, ഷെജയ്യ, തെക്കൻ ഗാസയിലെ ഖാൻ യൂനിസ്, റഫ എന്നിവിടങ്ങളിൽനിന്നാണ് ഒഴിപ്പിക്കുന്നത്. യുദ്ധത്തിൽ തകർന്ന ഈ പ്രദേശങ്ങളിലേക്ക് ജനുവരിയിൽ തിരിച്ചെത്തിയ ലക്ഷക്കണക്കിനു പലസ്തീൻകാർ താൽക്കാലിക പാർപ്പിടകേന്ദ്രങ്ങളിലാണു താമസിക്കുന്നത്.
ചെന്നൈ ∙ തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ (48) അന്തരിച്ചു. പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ മകനാണ്. ഹൃദയാഘാതത്തെ തുടർന്നു ചൊവ്വാഴ്ച വൈകിട്ടു ചെന്നൈയിലായിരുന്നു അന്ത്യം.
കൊയിലാണ്ടി ∙ ബന്ധുവീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ തിരുവങ്ങൂർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ചികിത്സയ്ക്കിടെ മരിച്ചു. കസ്റ്റംസ് റോഡ് ബീന നിവാസിൽ കമൽ ബാബുവിന്റെ മകൾ ഗൗരി നന്ദയാണ് (13) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പന്തലായനിയിലെ ബന്ധുവീട്ടിലെ മുറിയിലാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്.
രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹതയുള്ളതായി പിതാവ് മധുസൂദനൻ. മുറിയിൽ പോകുന്നുവെന്ന് പറഞ്ഞു പോയ മകൾ എങ്ങനെയാണ് റെയിൽവേ ട്രാക്കിൽ എത്തിയതെന്നും അപകട സമയത്ത് മകൾക്ക് വന്ന ഫോൺ കോൾ ആരുടേതായിരുന്നുവെന്നും പരിശോധിക്കണം. അന്വേഷണത്തിലൂടെ ദുരൂഹത നീക്കാൻ ഐബിക്കും പേട്ട പൊലീസിലും പരാതി നൽകുമെന്നും പിതാവ് പറഞ്ഞു.
ചെന്നൈ∙ തമിഴ് നടനും കരാട്ടെ, അമ്പെയ്ത്ത് വിദഗ്ധനുമായ ഷിഹാൻ ഹുസൈനി അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. രക്താർബുദത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ചെന്നൈ ബസന്ത് നഗറിലുള്ള വസതിയിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം തുടർന്ന് ഷിഹാൻ ഹുസൈനിയുടെ ആഗ്രഹപ്രകാരം മെഡിക്കൽ വിദ്യാർഥികൾക്കു പഠനത്തിനായി വിട്ടുനൽകും.
കലിഫോർണിയയുടെ പ്രിയപ്പെട്ട ‘മീശക്കാരൻ’ ഓർമയായി.
തൃക്കുന്നപ്പുഴ ∙പല്ലനയാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങിപ്പോയ വിദ്യാർഥികളെ രക്ഷിക്കുന്നതിനു തടസ്സമായത് ആറ്റിൽ തള്ളിയ മരത്തിന്റെ ചില്ലകളും വേരുകളും ആണെന്നു നാട്ടുകാർ. ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായിട്ടാണ് ആറിന് അരികിലെ വൃക്ഷങ്ങൾ മുറിച്ചത്. നാട്ടുകാരും ഹരിപ്പാട്ട്നിന്നു എത്തിയ അഗ്നിരക്ഷാസേനയും
മോസ്കോ ∙ കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്ക് മേഖലയിൽ നടന്ന പീരങ്കിയാക്രമണത്തിൽ മൂന്നു മാധ്യമപ്രവർത്തകർ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടതായി റഷ്യ. റഷ്യയിലെ പ്രമുഖ പത്രമായ ഇൻവെസ്റ്റിയയിലെ മാധ്യമ പ്രവർത്തകൻ അലക്സാണ്ടർ ഫെഡോർചാക്ക്, റഷ്യൻ പ്രതിരോധ മന്ത്രാലയം നടത്തുന്ന ടെലിവിഷൻ ചാനലായ സ്വെസ്ഡയുടെ ക്യാമറ ഓപ്പറേറ്റർ ആൻഡ്രി പനോവ്, ഡ്രൈവർ അലക്സാണ്ടർ സിർകെലി എന്നിവരാണ് കൊല്ലപ്പെട്ടത്.
തിരുവനന്തപുരം ∙ രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ പേട്ടയ്ക്ക് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടിൽ റിട്ട.ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകൾ മേഘയെ (25) ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Results 1-10 of 5255
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.