ADVERTISEMENT

മോസ്കോ ∙ കിഴക്കൻ യുക്രെയ്‌നിലെ ലുഹാൻസ്‌ക് മേഖലയിൽ നടന്ന പീരങ്കിയാക്രമണത്തിൽ മൂന്നു മാധ്യമപ്രവർത്തകർ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടതായി റഷ്യ. റഷ്യയിലെ പ്രമുഖ പത്രമായ ഇൻവെസ്റ്റിയയിലെ മാധ്യമ പ്രവർത്തകൻ അലക്‌സാണ്ടർ ഫെഡോർചാക്ക്, റഷ്യൻ പ്രതിരോധ മന്ത്രാലയം നടത്തുന്ന ടെലിവിഷൻ ചാനലായ സ്വെസ്‌ഡയുടെ ക്യാമറ ഓപ്പറേറ്റർ ആൻഡ്രി പനോവ്, ഡ്രൈവർ അലക്‌സാണ്ടർ സിർകെലി എന്നിവരാണ് കൊല്ലപ്പെട്ടത്. 

കൊല്ലപ്പെട്ടവരിൽ 14 വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. ഇസ്‌വെസ്റ്റിയയിൽ ജോലി ചെയ്യുന്ന ഒരു ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ ജനുവരിയിൽ യുക്രെയ്നിൽ കൊല്ലപ്പെട്ടിരുന്നു. 

റഷ്യയും യുക്രെയ്നും തമ്മിൽ മൂന്ന് വർഷത്തിലേറെയായി നടക്കുന്ന യുദ്ധത്തിൽ ലുഹാൻസ്‌ക് മേഖലയുടെ ഏതാണ്ട് മുഴുവൻ പ്രദേശങ്ങളും റഷ്യൻ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. ലുഹാൻസ്‌ക് നിലവിൽ റഷ്യയോട് കൂട്ടിച്ചേർത്തിരിക്കുകയാണ്.

English Summary:

Ukraine War: Shelling Kills Three Journalists, Including a Child

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com