Activate your premium subscription today
Wednesday, Mar 26, 2025
കോവിഡ് മരണതാണ്ഡവം ആടിയ കാലമായിരുന്നു 2021ലെ ഡെല്‍റ്റ തരംഗത്തിന്റെ വ്യാപനഘട്ടം. ആശുപത്രിക്ക് മുന്നില്‍ രോഗികളുമായി വരിവരിയായി കാത്തുനിന്ന ആംബുലന്‍സുകളും നിറഞ്ഞു കവിഞ്ഞ ശ്മശാനങ്ങളുമെല്ലാം ഉയര്‍ത്തി വിട്ട ആ ഭീതിനിറഞ്ഞ കാലത്തിന്റെ ഓര്‍മകള്‍ ഇന്നും നമ്മുടെ ഉള്ളിലുണ്ട്. ഒമിക്രോണിന്റെ ഉപവകഭേദമായ
ഓസ്ട്രേലിയയിൽ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് മത്സരം നടക്കുമ്പോൾ, ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിന് ഇറങ്ങിയ അയർലൻഡ് താരം ജോർജ് ഡോക്റെൽ കോവിഡ് പോസിറ്റീവായിരുന്നു. സമാന സംഭവങ്ങൾ വേറെയുമുണ്ടായി. കോവിഡ് പോസിറ്റീവായ ഒരാളെ മുറിക്കു പുറത്തു പോലും ഇറങ്ങാൻ അനുവദിക്കാതിരുന്ന കാലത്തുനിന്നാണ് ഈ മാറ്റങ്ങൾ വരുന്നത്. കോവിഡിനെ പേടിക്കേണ്ട കാര്യമില്ലായിരുന്നോ? ലോക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ അനാവശ്യമായിരുന്നോ? അങ്ങനെയെങ്കിൽ ഇപ്പോഴും ചൈന കോവിഡ് ലോക്ഡൗൺ തുടരുന്നത് എന്തിനാണ്? ‘കോവിഡിനൊപ്പം’ ജീവിക്കുക’ എന്ന തലത്തിലേക്ക് ഭരണകൂടങ്ങൾ വരെ എത്തിയതോടെ ഒട്ടേറെ ചോദ്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത്. സമൂഹമാധ്യമങ്ങളില്‍ നിറയുന്ന ‘ഗൂഢാലോചനാ സിദ്ധാന്തങ്ങൾ’ വേറെയുമുണ്ട്. ഇതിനിടെ, എന്തു വിശ്വസിക്കുമെന്ന അങ്കലാപ്പിൽ ജനവും. കോവിഡ് രോഗത്തിന് എന്താണു സംഭവിച്ചത്? പഴയതുപോലെ ആ രോഗത്തെ പേടിക്കേണ്ടതില്ലേ? കോവിഡിനൊപ്പം നമുക്കെങ്ങനെ ജീവിക്കാം? എന്താകും കോവിഡിന്റെ ഭാവി? പുതിയ വകഭേദം വരാനുള്ള സാധ്യത എത്രത്തോളമുണ്ട്? അതിനെ എത്രത്തോളം ഭയക്കണം? കോവിഡ് ബാധിച്ചവരിൽ ‘ലോങ് കോവിഡ്’ ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം? കേരളത്തിന് മാസ്ക് ഉപേക്ഷിക്കാൻ സമയമായോ? എല്ലാം വിശദമായിട്ടറിയാം; സംസാരിക്കുകയാണ്, ദേശീയ ഐഎംഎ കോവിഡ് ടാക്സ്ഫോഴ്സ് കോ–ചെയർമാൻ ഡോ. രാജീവ് ജയദേവൻ...
ഏറ്റവും കൂടുതല്‍ കാലം കോവിഡ് പോസിറ്റീവായി തുടര്ന്നയാളെന്ന റെക്കോര്‍ഡ് കൈവരിച്ച രോഗി ഇന്ന് ജീവിച്ചിരിപ്പില്ല. 505 ദിവസം തുടര്‍ച്ചയായി രോഗബാധിതനായ ശേഷം ഈ രോഗി അണുബാധയ്ക്ക് കീഴടങ്ങുകയായിരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ കാലം കോവിഡ് രോഗബാധിതനായ ഇന്ന് ജീവിച്ചിരിക്കുന്ന വ്യക്തി ബ്രിട്ടനിലെ ഒരു
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളില്‍ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ
കൊറോണ വൈറസിന്റെ ഭാവിയിൽ ഉണ്ടാകാനിടയുള്ള ജനിതക വകഭേദങ്ങൾ കൂടുതൽ വ്യാപനശേഷിയുള്ളതാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് ടെക്നിക്കൽ ലീഡ് ഡോ. മരിയ വാൻ കെർഖോവ്. പരിശോധനകളും നിരീക്ഷണവും ജനിതക സീക്വൻസിങ്ങും കുറഞ്ഞത് പുതിയ വകഭേദങ്ങളെ കണ്ടെത്താനുള്ള നമ്മുടെ ശേഷിയെ ബാധിച്ചിട്ടുണ്ടെന്നും ഡോ. മരിയ ട്വിറ്ററിൽ
കോവിഡ് എല്ലാം പോയോ? ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ... പിന്നീട് ഒമിക്രോൺ. കോവിഡിന്റെ പല വകഭേദങ്ങൾ ലോകത്തെ ചുറ്റിച്ചു തുടങ്ങിയിട്ട് വർഷം മൂന്നാകാൻ പോകുകയാണല്ലോ. ഒമിക്രോണിന്റെ ഉപശാഖകൾ ബിഎ.1ൽ തുടങ്ങി ബിഎ.5ൽ വരെ എത്തി. ഇനിയും വകഭേദങ്ങൾ വരാനുണ്ടാകണം. ഒമിക്രോണിന്റെ ഉപശാഖകൾ ബാധിച്ചവരെ തന്നെ മറ്റുപശാഖകൾ വീണ്ടും
ഒരിടവേളയ്ക്കു ശേഷം കോവിഡ് രോഗികളുടെ എണ്ണം ഇന്ത്യ ഉൾപ്പടെയുള്ള പല രാജ്യങ്ങളും കൂടിത്തുടങ്ങിയിട്ടുണ്ട്. ഒരിക്കൽ രോഗബാധിതരായവർ വീണ്ടും രോഗബാധിതരാകുന്നുമുണ്ട്. എല്ലാ വാക്സീൻ ഡോസുകളും സ്വീകരിച്ച ശേഷവും അണുബാധയുണ്ടാകുമോ എന്ന ചോദ്യത്തിനും ഉത്തരം അതേ എന്നുതന്നം. പക്ഷേ വാക്സീൻ എടുത്തവരിൽ രോഗതീവ്രത
രണ്ട് ഡോസ് വാക്സീന് എടുത്തവരില്‍ ദീര്‍ഘകാല കോവിഡിനുള്ള സാധ്യത കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം ബാധിച്ചവര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചവരേക്കാള്‍ 50 ശതമാനം അധിമാണെന്ന് പഠനം. അതേ സമയം മൂന്ന് ഡോസ് വാക്സീന് ലഭിച്ച മുതിര്‍ന്നവരില്‍ ദീര്‍ഘകാല കോവിഡിന് സാധ്യത ഒമിക്രോണ്‍ ബിഎ1നേക്കാള്‍ ബിഎ.2
രോഗവ്യാപനം കൂടുതലാണെങ്കിലും താരതമ്യേന തീവ്രത കുറഞ്ഞ കൊറോണ വൈറസ് വകഭേദം. ഇതാണ് ഒമിക്രോണിനെ കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാട്. ജനിതക പരിവര്‍ത്തനം സംഭവിച്ച് ഓരോ വകഭേദങ്ങള്‍ കഴിയുമ്പോഴും വൈറസിന്റെ തീവ്രത കുറഞ്ഞു വരുന്നതിനാല്‍ ഇനി മാസ്കോ, വാക്സീനോ ആവശ്യമില്ലെന്നും ചിലര്‍ വിധിയെഴുതി. എന്നാല്‍ നാം
കോവിഡ് രോഗമുക്തിക്ക് മാസങ്ങള്‍ക്കു ശേഷവും തുടരുന്ന ദീര്‍ഘകാല കോവിഡിനെ കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ദീര്‍ഘകാല കോവിഡിന്റെ കാര്യത്തില്‍ രോഗിയുടെ ശരീരത്തില്‍ നിന്ന് വൈറസ് ഏതാണ്ട് ഒഴിഞ്ഞിരിക്കും. ലക്ഷണങ്ങള്‍ മാത്രമാകും മാറാതെ തുടരുക. ഇതില്‍ നിന്ന് വ്യത്യസ്തമായി മാസങ്ങളോളം
Results 1-10 of 137
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.