എന്തിനായിരുന്നു ലോക്ഡൗൺ?; ‘ഇനിയും കോവിഡ് അപകടകാരിയാകാം, ജനിതക മാറ്റം നിർണായകം’
Mail This Article
ഓസ്ട്രേലിയയിൽ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് മത്സരം നടക്കുമ്പോൾ, ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിന് ഇറങ്ങിയ അയർലൻഡ് താരം ജോർജ് ഡോക്റെൽ കോവിഡ് പോസിറ്റീവായിരുന്നു. സമാന സംഭവങ്ങൾ വേറെയുമുണ്ടായി. കോവിഡ് പോസിറ്റീവായ ഒരാളെ മുറിക്കു പുറത്തു പോലും ഇറങ്ങാൻ അനുവദിക്കാതിരുന്ന കാലത്തുനിന്നാണ് ഈ മാറ്റങ്ങൾ വരുന്നത്. കോവിഡിനെ പേടിക്കേണ്ട കാര്യമില്ലായിരുന്നോ? ലോക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ അനാവശ്യമായിരുന്നോ? അങ്ങനെയെങ്കിൽ ഇപ്പോഴും ചൈന കോവിഡ് ലോക്ഡൗൺ തുടരുന്നത് എന്തിനാണ്? ‘കോവിഡിനൊപ്പം’ ജീവിക്കുക’ എന്ന തലത്തിലേക്ക് ഭരണകൂടങ്ങൾ വരെ എത്തിയതോടെ ഒട്ടേറെ ചോദ്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത്. സമൂഹമാധ്യമങ്ങളില്‍ നിറയുന്ന ‘ഗൂഢാലോചനാ സിദ്ധാന്തങ്ങൾ’ വേറെയുമുണ്ട്. ഇതിനിടെ, എന്തു വിശ്വസിക്കുമെന്ന അങ്കലാപ്പിൽ ജനവും. കോവിഡ് രോഗത്തിന് എന്താണു സംഭവിച്ചത്? പഴയതുപോലെ ആ രോഗത്തെ പേടിക്കേണ്ടതില്ലേ? കോവിഡിനൊപ്പം നമുക്കെങ്ങനെ ജീവിക്കാം? എന്താകും കോവിഡിന്റെ ഭാവി? പുതിയ വകഭേദം വരാനുള്ള സാധ്യത എത്രത്തോളമുണ്ട്? അതിനെ എത്രത്തോളം ഭയക്കണം? കോവിഡ് ബാധിച്ചവരിൽ ‘ലോങ് കോവിഡ്’ ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം? കേരളത്തിന് മാസ്ക് ഉപേക്ഷിക്കാൻ സമയമായോ? എല്ലാം വിശദമായിട്ടറിയാം; സംസാരിക്കുകയാണ്, ദേശീയ ഐഎംഎ കോവിഡ് ടാക്സ്ഫോഴ്സ് കോ–ചെയർമാൻ ഡോ. രാജീവ് ജയദേവൻ...