Activate your premium subscription today
റിയാദിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ പതിനാറ് വയസ്സിൽ താഴെയുള്ള രോഗിക്ക് റോബോട്ട് ഉപയോഗിച്ച് സമ്പൂര്‍ണ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി.
ഒരുപാട് വിദ്യാര്‍ഥികള്‍ക്ക് അറിവും സ്നേഹവും കരുതലും പകര്‍ന്ന കൊല്ലം കുഴിത്തുറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയായ ബി ഡാലിയ ടീച്ചറുടെ (47) ഹൃദയം മറ്റൊരു വിദ്യാർഥിയില്‍ മിടിക്കും. ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആൻഡ് ടെക്നോളജിയില്‍ ചികിത്സയിലുള്ള തൃശൂര്‍ ചാവക്കാട് സ്വദേശിനി 14 വയസുകാരിക്കാണ് ഹൃദയം മാറ്റിവച്ചത്
തിരുവനന്തപുരം∙ ശ്രീചിത്ര ആശുപത്രിയില്‍ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും അധ്യാപികയുമായ ഡാലിയയുടെ ഹൃദയമാണ് 12 വയസുകാരിക്കു മാറ്റിവയ്ക്കുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍നിന്നു ഹൃദയം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചു.
കോഴിക്കോട് ∙ മലപ്പുറം സ്പെഷൽ പൊലീസിലെ (എംഎസ്പി) 1999 ബാച്ചുകാർ ഒത്തുചേർന്നെഴുതി, ഹൃദയബന്ധത്തിന്റെ വലിയൊരു മാതൃക. സഹപ്രവർത്തകന്റെ ഹൃദയം മാറ്റിവച്ചു ജീവിതത്തിലേക്കു കൈപിടിച്ചു നടത്തുകയാണവർ. അവയവദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ കുടുംബവും കാക്കിക്കുള്ളിലെ സുമനസ്സുകളും ആശുപത്രിയും ഒന്നിച്ചു നിന്നപ്പോൾ മരണത്തിന്റെ വക്കിൽ നിന്നു തിരിച്ചെത്തിയ എന്നിയാടൻ കുമാരനും (50) ഭാര്യ കുഞ്ഞിമോളും ഊഷ്മളമായ ഹൃദയത്തുടിപ്പാൽ എല്ലാവരെയും ചേർത്തുപിടിക്കുന്നു.
മൂന്നു ഹൃദയങ്ങൾക്കായി വഴികളെല്ലാം തുറന്നുവെച്ചിരിക്കുകയായിരുന്നു ഇന്നലെ റിയാദിലെ കിങ് ഫൈസല്‍ ഹോസ്പിറ്റല്‍ ആൻഡ് റിസേര്‍ച്ച് സെന്റര്‍.
അബുദാബി ∙ ഗുരുതര രോഗം ബാധിച്ച് കിടപ്പിലായ മറ്റൊരു മലയാളി കൂടി ഇന്ത്യൻ എംബസിയുടെ കാരുണ്യത്തിൽ ഇന്നു നാട്ടിലേക്ക്. അബുദാബിയിൽ ഷെഫ് ആയി ജോലിക്കെത്തിയ പുനലൂർ കുറുവൻതാവളം സ്വദേശി സിബിമോനെയാണ് ഇന്നു നാട്ടിൽ എത്തിക്കുന്നത്. ഡോക്ടറും നഴ്സും ഭാര്യ അപർണയും സിബിമോനെ അനുഗമിക്കും. ഫെബ്രുവരിയിലാണ് സിബിമോൻ
ചെന്നൈ ∙ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ പാക്കിസ്ഥാൻ യുവതിക്ക് അവയവം ലഭിച്ചത് വഴിവിട്ട സഹായങ്ങളിലൂടെയെന്ന ആരോപണം നിഷേധിച്ച് തമിഴ്നാട്. അവയവം ഇന്ത്യൻ പൗരന്മാർക്ക് ചേരാതെ വരുമ്പോൾ മാത്രമാണ് വിദേശികൾക്ക് അനുവദിക്കുന്നതെന്നു സർക്കാർ വ്യക്തമാക്കി. പാക്കിസ്ഥാനിയായ ആയിഷ റാഷൻ (19) ആണ് അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയയായത്.
കോട്ടയം ∙ സർക്കാർ മെഡിക്കൽ കോളജിൽ പത്താമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നു. മസ്തിഷ്ക മരണമടഞ്ഞ തമിഴ്നാട്ടുകാരനായ എം. രാജയുടെ (38) ഹൃദയം ആലപ്പുഴ സ്വദേശിയായ 26കാരനിലാണ് മാറ്റിവച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് വ്യാഴാഴ്ച രാവിലെ 7 മണിയോടെ അവയവം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.
കൊച്ചി∙ മകന് ഹൃദയം തന്നവർക്ക് നന്ദിയെന്ന് ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന കായംകുളം സ്വദേശി ഹരിനാരായണന്റെ (16) അമ്മ. തന്റെ രണ്ടു കുട്ടികൾക്കും ഒരേ അസുഖമായിരുന്നുവെന്നും പ്രതീക്ഷയിലാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
ഗാന്ധിനഗർ∙ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നു കോട്ടയം മെഡിക്കൽ കോളജിലേക്ക് ഹൃദയം എത്തിക്കുന്നതിന് ആദ്യം തിരഞ്ഞെടുത്തത് എയർ ആംബുലൻസ് ആയിരുന്നു. ഇതിനുള്ള നടപടികൾ മന്ത്രി വീണാ ജോർജ് ക്രമീകരിച്ചിരുന്നു. കോട്ടയം കുട്ടികളുടെ ആശുപത്രിയിലോ, പൊലീസ് പരേഡ് ഗ്രൗണ്ടിലോ ഇറക്കാനായിരുന്നു ഉദ്ദേശ്യം. എന്നാൽ
Results 1-10 of 29