Activate your premium subscription today
Saturday, Mar 29, 2025
ലഹരി ഉപയോഗത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് ഏപ്രിൽ മുതൽ ശക്തമായ പ്രചാരണ, പ്രതിരോധ പരിപാടികൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയാറെടുക്കുമ്പോൾ കേട്ടൊരു വാർത്ത കേരളത്തെ നടുക്കുന്നതായി. സിറിഞ്ച് പങ്കുവച്ച് ലഹരി കുത്തിവച്ച സംഘത്തിലെ 10 യുവാക്കൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചത് നാം അഭിമുഖീകരിക്കുന്ന സാമൂഹിക വിപത്തിന്റെ മാരകസ്വഭാവമാണ് വ്യക്തമാക്കുന്നത്. മരുന്നു കുത്തിവയ്ക്കാൻ ഒരേ സിറിഞ്ച് ഉപയോഗിച്ചതിലൂടെ എയ്ഡ്സ് പകർന്ന സംഭവങ്ങൾ മുൻപേ കേൾക്കുന്നതാണെങ്കിലും ലഹരി കുത്തിവയ്ക്കാൻ സിറിഞ്ച് പങ്കിട്ടതിലൂടെയുള്ള എച്ച്ഐവി വ്യാപനത്തിനു കൂടുതൽ ഗൗരവമാനങ്ങളുണ്ട്.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ എച്ച്ഐവി ബാധിതരുടെ എണ്ണം വർഷംതോറും കുറഞ്ഞു വരുന്നതായാണു കണക്ക്. 2006 ൽ 3972 പേർക്കു സ്ഥിരീകരിച്ചതാണ് 20 വർഷത്തിനിടയിലെ ഉയർന്ന കണക്ക്. അന്ന് 1.5 ലക്ഷം പേരെയാണു പരിശോധിച്ചത്. 2012 മുതൽ രണ്ടായിരത്തിൽ താഴെ പോസിറ്റീവ് കേസുകൾ മാത്രമാണു പ്രതിവർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
മലപ്പുറം ∙ പ്രതികളിൽ എച്ച്ഐവി കണ്ടെത്തിയ സംഭവങ്ങൾ ജില്ലയിൽ നേരത്തെയും. പൊന്നാനിയിൽ പിടിയിലായ ഇതര സംസ്ഥാനക്കാരനായ മോഷണക്കേസ് പ്രതിയെ വൈദ്യ പരിശോധനയ്ക്കെത്തിച്ചപ്പോൾ ഡോക്ടർക്ക് സംശയം തോന്നി നടത്തിയ എച്ച്ഐവി പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ഇയാളുടെ 2 കൂട്ടാളികളെ പരിശോധിച്ചപ്പോൾ അതിലൊരാൾക്കും
മലപ്പുറം ∙ ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവച്ച സംഘത്തിലെ 10 യുവാക്കൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. വളാഞ്ചേരി കേന്ദ്രീകരിച്ചുള്ള സംഘത്തിലാണ് എയ്ഡ്സ് പടർന്നത്. 6 പേർ അതിഥിത്തൊഴിലാളികളും 4 പേർ മലയാളികളുമാണ്. എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സഹായത്തോടെ മലപ്പുറം ജില്ലാ പഞ്ചായത്ത് തവനൂർ ജയിൽ അന്തേവാസികളിൽ നടത്താറുള്ള പരിശോധനയ്ക്കിടെ കഴിഞ്ഞ ഡിസംബറിൽ അതിഥിത്തൊഴിലാളിയായ റിമാൻഡ് പ്രതിക്കാണ് ആദ്യം എച്ച്ഐവി സ്ഥിരീകരിച്ചത്. ഇയാളോടു വിശദമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ സിറിഞ്ച് പങ്കിട്ട് ഉപയോഗിച്ച കൂട്ടുകാരനെയും പരിശോധിച്ചു.
സിഫിലിസ്, ഗൊണേറിയ, ഹെര്‍പസ്, എച്ച്ഐവി തുടങ്ങിയ സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് ഇന്ഫെക്ഷനുകള്(എസ്ടിഐ) ലൈംഗിക ബന്ധത്തിലൂടെ പകരുന്നതാണെന്നാണ് പൊതു ധാരണ. എന്നാല്‍ ലിംഗവും യോനിയും തമ്മില്‍ നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്ന സംഭോഗത്തിലൂടെ അല്ലാതെയും ചില എസ്ടിഐകള്‍ പടരാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ലോകത്തിലെ ഏറ്റവും മാരകമായ പകര്‍ച്ചവ്യാധികളില്‍ ഒന്നാണ് ക്ഷയം. എല്ലാ വര്‍ഷവും മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നു. ക്ഷയരോഗം നിവാരണത്തിന്റെ ആവശ്യകതയാണ് ഈ ദിവസം സൂചിപ്പിക്കുന്നത്. ആധുനിക ചികിത്സാ രീതികളില്‍ പുരോഗതി ഉണ്ടായിട്ടും, ക്ഷയരോഗം ആഗോള ആരോഗ്യ ഭീഷണിയായി തുടരുന്നു, പ്രതിവര്‍ഷം
കൊച്ചി ∙ രക്താർബുദ രോഗിക്ക് ചികിത്സയ്ക്കിടെ എച്ച്ഐവി ബാധിച്ചതിൽ വിശദാംശങ്ങൾ തേടി ഹൈക്കോടതി. ആർസിസിയിലെ നിലവിലുള്ള രക്തപരിശോധനാ സംവിധാനത്തിന്റെ വിശദാംശങ്ങൾ അറിയിക്കാനാണ് കോടതിയുടെ നിർദേശം. മരിച്ചകുട്ടിയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകുന്നുണ്ടോയെന്ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
‘‘20 വർഷത്തിലേറെയായി ദശലക്ഷക്കണക്കിനു മനുഷ്യരെ ജീവിതത്തിലേക്കു കൈപിടിച്ച സംവിധാനങ്ങളുടെ കടയ്ക്കലാണു കത്തിവച്ചത്. അടുത്ത 5 വർഷത്തിൽ 63 ലക്ഷത്തോളം പേർ എയ്ഡ്സ് രോഗത്താൽ മരിക്കും. 34 ലക്ഷം കുട്ടികൾകൂടി അനാഥരാകും’’– ഐക്യരാഷ്ട്ര സംഘടന (യുഎൻ) ആശങ്കയോടെ ഇക്കാര്യം പറയുമ്പോൾ ചൂണ്ടുവിരൽ നീളുന്നതു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേർക്കാണ്. യുഎസ് നൽകുന്ന വിദേശ ധനസഹായം നിർത്താനുള്ള ട്രംപിന്റെ തീരുമാനമാണ് അനേകം മനുഷ്യരുടെ ജീവിതം ദുരിതത്തിലാക്കിയത്. യുഎസിനു ‘ഭാരമാകുന്ന’ യാതൊന്നും തുടരേണ്ടെന്നു പ്രഖ്യാപിച്ച് അധികാരത്തിലേറിയ ട്രംപിന്റെ കടുംവെട്ട് ഇത്രത്തോളം മുറിവേൽപ്പിക്കുമെന്നു ലോകം കരുതിയില്ല. യുഎന്നിന് ഏറ്റവുമധികം ധനസഹായം നൽകുന്ന രാജ്യമെന്ന പദവിയിൽനിന്നു കൂടിയാണു യുഎസിന്റെ പിന്മാറ്റം. യുഎന്നിന് ആവശ്യമായ മിക്ക ഫണ്ടുകളും യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡവലപ്മെന്റ് (യുഎസ്എയ്ഡ്) വഴിയാണു ലഭിച്ചിരുന്നത്. ജനുവരിയിൽ രണ്ടാം തവണ അധികാരത്തിൽ തിരിച്ചെത്തിയ ട്രംപ്, വിദേശ സഹായത്തിന്റെ ഭൂരിഭാഗവും 3 മാസത്തേക്കു മരവിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. ഇതിന്റെ പ്രത്യാഘാതം വിചാരിക്കുന്നതിനേക്കാളും വലുതാണെന്നു യുഎൻ പറയുമ്പോൾ ആശങ്കപ്പെടാതെങ്ങനെ? ഒരു തലമുറ മുൻപാണ് എയ്ഡ്സ് അനുബന്ധ മരണങ്ങൾ ലോകത്തെ വിറപ്പിക്കാൻ തുടങ്ങിയത്. ആ വേർപാടുകളുടെ സങ്കടത്തിൽ പ്രിയപ്പെട്ടവർക്കായി ജനം തെരുവിലിറങ്ങി. സർക്കാരുകൾ സമ്മർദത്തിലായി. അങ്ങനെയാണു ചരിത്രത്തിലെ ഏറ്റവും വിജയകരമായ വിദേശ സഹായപദ്ധതിയായ
വേണ്ടത്ര സുരക്ഷ മുന്‍കരുതലുകളില്ലാതെ ഒന്നിലധികം പങ്കാളികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ലൈംഗികമായി പടരുന്ന അണുബാധകള്‍ അഥവാ എസ്ടിഐകള്ക്ക് കാരണമാകാം. ഇവ നേരത്തെ കണ്ടെത്താനും സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാനും ഇടയ്ക്കിടെയുള്ള പരിശോധനകള്‍ സഹായിക്കും. ബാക്ടീരിയ, വൈറസ്, പാരസൈറ്റുകള്‍ എന്നിവ
കാലാവസ്ഥാ വ്യതിയാനം എച്ച്ഐവി പ്രതിരോധത്തെയും ബാധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്. എച്ച്ഐവി പ്രതിരോധത്തിലും പരിചരണത്തിലും വലിയ തോതിലുള്ള വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്. ടൊറന്റോ സർവകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
Results 1-10 of 45
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.