Activate your premium subscription today
മഴക്കാലത്തെ കർക്കടക ചികിത്സയെ കുറിച്ചു മലയാളികളോട് പ്രത്യേകം പറയേണ്ട കാര്യമില്ല. കേരളത്തിന്റെ മാത്രം പാരമ്പര്യമായ ഈ ചികിത്സയ്ക്ക് നമ്മുടെ കാലാവസ്ഥയും സംസ്കാരവുമായി വല്ലാത്തൊരു ബന്ധമുണ്ട്. കഠിനമായ ചൂടിനുശേഷം മഴയോടുകൂടിയെത്തുന്ന മാസമാണ് കർക്കടകം. പൊതുവെ ഋതുക്കൾ മാറി വരുമ്പോൾ തന്നെ നമ്മുടെ ശരീത്തിലും
കർക്കടകത്തിലെ കോരിച്ചൊരിയുന്ന മഴ. കാത്തിരിക്കുന്ന ജനം. അവർക്കു മുന്നിലേക്ക് ചങ്ങലയും കിലുക്കിയെത്തിയ കരിവീരന്മാർ. കനത്ത മഴയേയും കൂസാതെ തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് കർക്കടകം ഒന്നിന് രാവിലെ വെറുതെ വന്നതല്ല ആനകളും ജനങ്ങളും. ആനപ്രേമികൾക്കും ആനകൾക്കും വിരുന്നാകുന്ന ആനയൂട്ടാണ് വേദി. ശർക്കരയും മഞ്ഞൾപ്പൊടിയുമെല്ലാം ചേർത്ത് 500 കിലോഗ്രാം അരിയുടെ ചോറാണ് ഉരുളകളാക്കി എല്ലാ ആനകൾക്കുമായി നൽകിയത്. അവിടെയും തീർന്നില്ല. പൈനാപ്പിൾ, കക്കിരി, തണ്ണിമത്തൻ, പഴം, തുടങ്ങി വിവിധ പഴവർഗങ്ങളും ദഹനത്തിനു പ്രത്യേക ഔഷധക്കൂട്ടുമായി വിഭവസമൃദ്ധമായ ‘സദ്യ’ വേറെയുമുണ്ടായിരുന്നു. 10 പിടിയാനകൾ ഉൾപ്പടെ 61 ആനകൾക്കായിരുന്നു ഊട്ട്. വെറ്ററിനറി ഡോക്ടർമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ പരിശോധനയ്ക്കു ശേഷമാണ് ആനകളെ ക്ഷേത്രത്തിലേക്കു പ്രവേശിപ്പിച്ചത്. പുലർച്ചെ അഞ്ചിന് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന മഹാഗണപതി ഹോമത്തിനു ശേഷമായിരുന്നു ഊട്ട് ആരംഭിച്ചത്. ഗുരുവായൂർ ലക്ഷ്മിക്ക് ക്ഷേത്രം മേൽശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണൻ നമ്പൂതിരി ആദ്യ ഉരുള നൽകി തുടക്കമിട്ടു. തുടർന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഭക്തജനങ്ങളും ചോറുരുളകൾ നൽകി. ഊട്ട് കഴിഞ്ഞ് ആനകൾ വടക്കുന്നാഥനെ വണങ്ങി കിഴക്കേ ഗോപുരം വഴി പുറത്തേയ്ക്ക്. സെൽഫിയെടുത്തും ചിത്രങ്ങൾ പകർത്തിയും ആനപ്രേമികളും ഭക്തരും ആനയൂട്ട് ഗംഭീരമാക്കുകയും ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആനകൾക്കുള്ള ഒരു മാസത്തെ സുഖചികിത്സയ്ക്കും ആനയൂട്ടോടെ തുടക്കമാകുകയാണ്. മഴ പെയ്തിട്ടും അണയാതിരുന്ന ആനപ്രേമികളുടെ ആവേശം മലയാള മനോരമ തൃശൂർ ബ്യൂറോ സീനിയർ ഫൊട്ടോഗ്രഫർ വിഷ്ണു വി. നായർ പകർത്തിയപ്പോൾ...
കർക്കടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിനു പ്രധാനപ്പെട്ട ഒന്നാണു മൈലാഞ്ചി. പലയിടങ്ങളും കർക്കടക മാസത്തിന്റെ ആദ്യദിനങ്ങളിൽ തന്നെ കയ്യിലും കാലിലും മൈലാഞ്ചി അരച്ചിടാറുണ്ട്. കർക്കടകമാസം മുതൽ കനത്ത മഴയായതിനാൽ കാലിലും കയ്യിലും ഉണ്ടാകുന്ന ഫംഗസ് ബാധ, നഖത്തിലെ വേദന, നഖം പഴുക്കൽ, നിറവ്യത്യാസം, അണുബാധ
രാജ്യങ്ങൾ തമ്മിലുള്ള തർക്കം തീർക്കാൻ ആയുർവേദത്തിനു കഴിയുമോ? ആയുർവേദത്തിന്റെ മണ്ണായ കേരളത്തിൽ നയതന്ത്രവും രാജതന്ത്രവും സമം ചാലിച്ചൊരു ലേപന ചികിത്സ നടന്നിട്ടുണ്ടെന്നു പറഞ്ഞാൽ അദ്ഭുതം കൂറരുത്. ആ ചികിത്സ നടത്തിയ സ്ഥാപനം സ്വീകരിച്ച പേരിനും കേരള ചരിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്. ഐക്യ കേരളം എന്ന സങ്കൽപം വരുന്നതിന് മുൻപ്, ഇതേ കേരളം കൊച്ചിയും മലബാറും തിരുവിതാംകൂറുമായി വാണ രാജഭരണ കാലത്ത് കേരളീയ ആയുർവേദ സമാജം എന്ന് സ്വയം പേരിട്ട ആയുർവേ ചികിത്സാ കേന്ദ്രമാണത്. ആ ചികിത്സാ കേന്ദ്രം പരിഹരിച്ചതോ, മലബാർ –കൊച്ചി രാജ്യങ്ങൾ തമ്മിലുള്ള തർക്കവും. ലോകം ആയുർവേദ ചികിത്സയുടെ സൗഖ്യം തേടുന്ന കർക്കടക മാസം എത്തിക്കഴിഞ്ഞു. ഒരു പക്ഷേ കർക്കടകചര്യയുടെ പ്രാധാന്യം ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിനും മുന്നിൽ നിന്നത് ഇതേ ആയുർവേദ സമാജമാണ്. ഓരോ വർഷവും നിളയുടെ തീരത്ത് ചികിത്സ തേടിയെത്തുന്ന വിഐപികളുടെ നീണ്ട നിരതന്നെ സാക്ഷ്യം. യുദ്ധം പിടിച്ചു നിർത്തിയ ആ ചികിത്സയുടെ കഥ വായിക്കാം.
കർക്കടകം ദുർഘടം എന്നും പഞ്ഞക്കർക്കടകം എന്നുമൊക്കെയുള്ള പഴഞ്ചൊല്ലുകൾ മാഞ്ഞു. കർക്കടകമേ കടന്നുവരൂ എന്നു സന്തോഷത്തോടെ സ്വാഗതം ചെയ്യുകയാണു പുതുതലമുറ. ജീവിതശൈലിയിലും ഭക്ഷണ–ആരോഗ്യശീലങ്ങളിലും ശ്രദ്ധിച്ചാൽ കർക്കടകം അടിപൊളിയായി കടന്നുപോകും. കർക്കടകം സുഖകരമാക്കാൻ ശ്രദ്ധിക്കേണ്ടവ അറിയാം. കുളി, ഭക്ഷണം ∙
കർക്കടകമെത്തി, മഴയും തണുപ്പുമായി. കാലാവസ്ഥയുടെ പ്രത്യേകത കൊണ്ട് കർക്കടകത്തിൽ പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യതയേറെയായതിനാൽ ഈ മാസത്തിൽ ആരോഗ്യകാര്യത്തിൽ കൂടുതലായി ശ്രദ്ധ വേണം. പൊതുവേ ശരീരബലവും ദഹനശേഷിയും കുറഞ്ഞ മാസമാണ് കർക്കടകം. രോഗപ്രതിരോധശേഷി കൂട്ടി ത്രിദോഷങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്തി
കർക്കടകത്തിലെ ആയുർവേദ ചികിത്സയിൽ പ്രധാനപ്പെട്ട ഒന്നാണ് ഇലക്കിഴി. വിവിധതരം ആർത്രൈറ്റിസ്, സ്പോണ്ടിലൈറ്റിസ്, നടുവേദന, കായികപരിശീലത്തിനിടെ ഉണ്ടാകുന്ന പരിക്കുകൾ എന്നിവയ്ക്കും പ്രത്യേകിച്ച് സന്ധി വേദനകൾക്കും ഇലക്കിഴി വളരെ ഫലപ്രദമാണ്. കൃത്യമായ രീതിയിൽ കിഴി തയാറാക്കുന്നതും അതിലുപയോഗിക്കുന്ന മരുന്നുകളും
മണ്ണും മനസ്സും കുളിർപ്പിച്ചു തോരാമഴ പെയ്യുന്നു. കള്ളക്കർക്കടകമെന്നും വറുതിയുടെയും ദുരിതത്തിന്റെയും കാലമെന്നുമൊക്കെ മഴക്കാലത്തെപ്പറ്റി പറയുമെങ്കിലും ആരോഗ്യസംരക്ഷണത്തിന്റെ കൂടി സമയമാണിത്. ആയുർവേദത്തെ സംബന്ധിച്ചു കർക്കടകം പ്രത്യേക ചികിത്സകളുടെയും പരിചരണത്തിന്റെയും കാലമാണ്. ഔഷധസേവയും ഉഴിച്ചിലും മുതൽ
കർക്കടകം പഞ്ഞമാസമാകുമ്പോഴും ആരോഗ്യകാര്യത്തിൽ ഒരു പഞ്ഞവും മലയാളികൾ കാണിക്കാറില്ല. സുഖചികിൽസയ്ക്കായി മലയാളികൾ നടുനിവർത്തുന്ന മാസം കൂടിയാണ് കർക്കടകം. ആയുർവേദവിധിപ്രകാരം തല മുതൽ കാൽ വരെ ഉഴിച്ചിലും പിഴിച്ചിലും കഴിഞ്ഞു പുറത്തുവരുന്നത് പുതിയ മനസ്സും ശരീരവുമായി. കർക്കടകത്തിൽ പ്രധാനമായും ചെയ്യുന്ന ചില
Results 1-10 of 13