Activate your premium subscription today
Wednesday, Mar 26, 2025
ഗ്ലോമെറുലോ നെഫ്രൈറ്റിസ് : ലക്ഷണങ്ങളും പരിഹാരവും വൃക്കയെ ബാധിക്കുന്ന ഗുരുതരമായ ഒരു രോഗാവസ്ഥയാണ് ഗ്ലോമറുലോനെഫ്രൈറ്റിസ്. രക്തത്തിൽ നിന്ന് അമിതമുള്ള ഫ്ലൂയിഡിനെയും പാഴ്വസ്തുക്കളെയും അരിച്ചു മാറ്റുന്ന വളരെ ചെറിയ രക്തക്കുഴലുകളായ ഗ്ലോമെറുലിയെ ബാധിക്കുന്ന രോഗമാണിത്. ഉയർന്ന രക്തസമ്മർദം, വൃക്കത്തകരാറ്,
രണ്ടു വൃക്കകളും തകരാറിലായി ഒമാനിലെ ആശുപത്രിയിൽ കഴിയുന്ന കൊല്ലം സ്വദേശി മഹേഷ് കുമാറിന് ജീവൻ നിലനിർത്താൻ സുമനസുകളുടെ സഹായം വേണം.
ആശങ്ക. പണ്ടു മുതലേ മലയാളിയുടെ മടിയിലുള്ള ദ്വയാർഥ പ്രയോഗം. മൂത്രശങ്കയ്ക്കും സംശയത്തിനും വാഗ്മികൾ മാറിമാറി ആശങ്ക എടുത്തു പൂശും. നാലു പേർ കൂടുന്നിടത്ത്, മൂത്രമൊഴിക്കണമെന്ന് പറയാൻ നാണമുള്ളവർ ചോദിക്കും - ആശങ്ക മാറ്റാൻ എന്താ വഴി? അതോടെ കേൾക്കുന്നവർക്ക് കാര്യം പിടികിട്ടും. ശങ്കക്കാരന് ആശ്വാസവും. എന്നാൽ എത്ര ‘ഒഴിച്ചിട്ടും’ മാറാത്ത മൂത്രശങ്ക വേറെയാണ്. സ്വന്തം മൂത്രം മനുഷ്യന് കുടിക്കാമോ എന്ന ചോദ്യമാണത്. വർഷങ്ങൾ പഴക്കമുള്ളതും ഉത്തരം കിട്ടാത്തതുമായ ചോദ്യം. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി മൂത്രം ഉപയോഗിക്കുന്നുണ്ടെന്ന് പരസ്യമാക്കിയതോടെ ആ ചർച്ച ഒരുകാലത്ത് വീണ്ടും സജീവമായിരുന്നു. സ്വന്തം മൂത്രം കഴിക്കാറുണ്ടെന്നു സാക്ഷ്യപ്പെടുത്തി ഇക്കാലത്ത് പലരും രംഗത്തു വന്നെങ്കിലും മൂത്രം നാണിച്ചു നിന്നു. മൂത്രപ്പുരയെ ഒരു കൈയകലത്ത് നിർമിക്കുന്നതു പോലെ മൂത്രത്തിന്റെ ഔഷധ ഗുണം സംബന്ധിച്ച ചർച്ചയും എന്നും പിന്നാമ്പുറത്തുതന്നെ നിന്നു.
കോഴിക്കോട്∙ ഇന്ന് ലോക വൃക്കദിനം. സംസ്ഥാനത്തെ നെഫ്രോളജിയുടെ (വൃക്കരോഗ വിഭാഗം) പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡോ. എം.തോമസ് മാത്യു വൃക്കരോഗ ചികിത്സയിൽ 50 വർഷം പൂർത്തിയാക്കുകയാണ്. അദ്ദേഹവും ഡോ. റോയ് ചാലിയുമടക്കമുള്ള ഡോക്ടർമാരുടെ സംഘത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആദ്യ വൃക്ക മാറ്റിവയ്ക്കൽ
ശരീരത്തില്‍നിന്നു മാലിന്യങ്ങളെ അരിച്ചു കളയുകയാണല്ലോ വൃക്കയുടെ ജോലി. എന്നാൽ അതിനു വൃക്കയ്ക്കു കഴിയുന്നില്ലെങ്കിലോ? രോഗിയാവാൻ മറ്റു കാരണങ്ങളൊന്നും വേണ്ട. വൃക്കയെ ബാധിക്കുന്ന രോഗങ്ങള്‍ ഏതൊക്കെയെന്ന് അറിയും മുൻപ്, എന്തുകൊണ്ടാണ് വൃക്കയുടെ ആരോഗ്യം താറുമാറാകുന്നതെന്നും അറിഞ്ഞിരിക്കണം. ജനിതക കാരണങ്ങൾ
ഗർഭിണിയായിരിക്കുക എന്നത് സന്തോഷം നൽകുന്ന ഒരവസഥയാണ്. എന്നാൽ സ്ത്രീകൾക്ക് ഗർഭകാലത്ത് വൃക്കപ്രശ്നങ്ങൾ ഉൾപ്പെടെ നിരവധി വെല്ലുവിളികളെ നേരിടേണ്ടി വരാറുണ്ട്. രക്തത്തിൽ നിന്ന് മലിനവസ്തുക്കളെ അരിച്ചു മാറ്റി ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്തുന്ന അവയവങ്ങളാണ് വൃക്കകൾ. പയർമണിയുടെ ആകൃതിയാണ് ഇവയ്ക്കുള്ളത്. ഗർഭിണികളിൽ,
പെരിന്തൽമണ്ണ ∙ കാരുണ്യ പദ്ധതി വഴി ലഭിച്ചിരുന്ന മരുന്നും ലാബ് പരിശോധനകളുമെല്ലാം നിലച്ചതോടെ അതിജീവനത്തിന് വഴി തേടി വൃക്കരോഗികൾ. ജില്ലാ ആശുപത്രിയിൽ ദിനേന രണ്ട് ഷിഫ്റ്റുകളിലായി 9 ഡയാലിസിസ് മെഷീൻ ഉപയോഗപ്പെടുത്തി ഡയാലിസിസ് ചെയ്യുന്നുണ്ട്. ലഭിച്ച അപേക്ഷകരിൽനിന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി
കോഴിക്കോട്∙ വൃക്കരോഗികൾക്ക് വീടുകളിൽ തന്നെ ഡയാലിസിസ് സാധ്യമാക്കുന്ന ഫ്ലൂയിഡ് ബാഗുകൾ കിട്ടാനില്ലെന്ന പരാതിയിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു മനുഷ്യാവകാശ കമ്മിഷൻ.ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണു കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് നിർദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട്
കാലിലും മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഉണ്ടാകുന്ന നീര് പല രോഗങ്ങളുടെയും ലക്ഷണമായി കാണാം. ഇതില്‍ പലതും ഗുരുതരമായ രോഗങ്ങളാണ്. ഹൃദയം, കരൾ, വൃക്കകൾ, തൈറോയ്ഡ് തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾ മൂലവും ചില മരുന്നുകൾ, പോഷകാഹാരക്കുറവ് എന്നിവ മൂലവും നീര് വരാറുണ്ട്. ഹൃദയത്തിന്റെ പല തരത്തിലുള്ള
ബത്തേരി∙ വൃക്ക രോഗികൾക്ക് പെരിറ്റോണിയൽ ഡയാലിസിസ് ചെയ്യുന്നതിനായി മാനന്തവാടി വയനാട് മെഡിക്കൽ കോളജിൽ നിന്ന് നൽകിയിരുന്ന സൗജന്യ മരുന്ന് (പെരിറ്റോണിയൽ ഡയാലിസിസ് സൊലൂഷൻ) വിതരണം 3 മാസമായി നിലച്ചു. കഴിഞ്ഞ നവംബർ 4ന് ശേഷം മരുന്ന് ലഭ്യമാകുന്നില്ലെന്ന് രോഗികളുടെ ബന്ധുക്കൾ പറയുന്നു. മരുന്ന് സ്റ്റോക്കില്ലാതാകാൻ
Results 1-10 of 100
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.