Activate your premium subscription today
ഭോപാൽ∙ മാളവ്യ നഗറിലെ എംആർഐ സ്കാനിങ് സെന്ററിലെ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ കണ്ടെത്തി. എംആർഐ പരിശോധനയ്ക്കായി എത്തിയ സ്ത്രീയാണ് വസ്ത്രം മാറുന്ന മുറിയിൽ നിന്നും ക്യാമറ ഓൺ ചെയ്ത രീതിയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്. ഉടൻ തന്നെ പുറത്തുണ്ടായിരുന്ന ഭർത്താവ് ആദിലിനെ വിവരം അറിയിച്ചു.
കോട്ടയം ∙ 10 കോടി രൂപ ചെലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ഥാപിച്ച എംആർഐ സ്കാനിങ് മെഷീൻ കേടായിട്ട് ഒരാഴ്ചയായി. നിത്യേന നൂറുകണക്കിനു രോഗികൾ സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്. സ്വകാര്യ ലാബുകൾ വലിയ തുകയാണ് ഈടാക്കുന്നതെന്നു പരാതിയുണ്ട്.ഇതേസമയം ടെക്നിഷ്യൻമാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഉടൻ
പരിയാരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്ക് അത്യാവശ്യമായ എംആർഐ സ്കാനിങ് യന്ത്രം പൂർണമായി നിലച്ചു. ആദ്യ കാലഘട്ടത്തിൽ അത്യാധുനിക സ്കാനിങ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിലവിലുണ്ടായിരുന്നു. എന്നാൽ കാലപ്പഴക്കത്തിൽ എംആർഐ സ്കാനിങ് യന്ത്രം തകരാറിലാവുകയും പിന്നീട് പൂർണമായി നിലയ്ക്കുകയും ചെയ്തു.
കോഴിക്കോട് ∙ മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ തല മെഡിക്കൽ ബോർഡ് തള്ളിയതായി സൂചന. പൊലീസ് റിപ്പോർട്ട് ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗം ചർച്ച ചെയ്തതായും അന്തിമ റിപ്പോർട്ട് ഉടൻ പൊലീസിന് കൈമാറുമെന്നും ഡിഎംഒ ഡോ. കെ.കെ.രാജാറാം പറഞ്ഞു. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിൽ നിന്നാണെന്ന് എംആർഐ റിപ്പോർട്ട് പ്രകാരം മാത്രം തീരുമാനിക്കാൻ പറ്റില്ലെന്ന നിലപാടാണ് മെഡിക്കൽ ബോർഡിലെ ഭൂരിഭാഗം ഡോക്ടർമാരും സ്വീകരിച്ചത്. ബോർഡ് അംഗമായ റേഡിയോളജിസ്റ്റിന്റെ ഈ നിലപാടിനെ മറ്റുള്ളവരും അനുകൂലിക്കുകയായിരുന്നു.
ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചാ ഘട്ടത്തിലെ അസ്വാഭാവികതകള്‍ കൂടുതല്‍ കൃത്യമായി കണ്ടെത്താന്‍ കഴിയുക എംആര്‍ഐ സ്കാനുകളിലാണെന്ന് പഠനം. ശിശുവിന്റെ തല, കഴുത്ത്, നെഞ്ച്, ഉദരം, നട്ടെല്ല് എന്നീ ഭാഗങ്ങളിലെ വളര്‍ച്ചാ പ്രശ്നങ്ങള്‍ കണ്ടെത്താന്‍ നിലവിലെ അള്‍ട്രാ സൗണ്ട് സ്കാനിനെ അപേക്ഷിച്ച് എംആര്‍ഐ സ്കാനിനാണ്
Results 1-5