Activate your premium subscription today
ന്യൂഡൽഹി∙ വൻകിട–ഇടത്തരം കമ്പനികൾ ഇന്ത്യയിൽ വിൽക്കുന്ന ഗാർഹിക, വാണിജ്യ ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് മാർച്ച് മുതൽ ഗുണനിലവാര മാനദണ്ഡം (ക്യുസിഒ–ക്വാളിറ്റി കൺട്രോൾ ഓർഡർ) നിർബന്ധമാക്കി. ചെറുകിട സംരംഭങ്ങൾക്ക് ഈ മാനദണ്ഡം പാലിക്കാൻ 9 മാസവും സൂക്ഷ്മ സംരംഭങ്ങൾക്ക് ഒരു വർഷവും സമയം ലഭിക്കും. ഗുണനിലവാര മാനദണ്ഡം കർശനമാക്കുന്നതുവഴി ഉപകരണങ്ങളുടെ വില കൂടാൻ സാധ്യതയുണ്ട്.
അടുക്കളയിലെ ‘ഹാർഡ് വർക്കിന്റെ’ കാലം കഴിഞ്ഞു. ഇപ്പോൾ ‘സ്മാർട് വർക്കിന്റെ’ കാലമാണ്. അടുക്കള ജോലികൾ ആയാസരഹിതമാക്കാനും ആണിനും പെണ്ണിനും ഒരുമിച്ചു പാചകം ചെയ്യാനും സഹായിക്കുന്ന ഒട്ടേറെ ഇലക്ട്രോണിക് സംവിധാനങ്ങൾ അടുക്കള കീഴടക്കിത്തുടങ്ങിയിരിക്കുന്നു. പാചകവും വീടുവൃത്തിയാക്കലും പോലെ ഏറെ അധ്വാനം വേണ്ടിവന്ന ജോലികൾ ഒരു സ്മാർട് ടച്ച് വഴി ചെയ്യാമെന്നായി.
എസി, വാഷിങ് മെഷീൻ, റഫ്രിജറേറ്റർ അടക്കമുള്ള വലിയ ഇലക്ട്രോണിക് ഗൃഹോപകരണങ്ങളുടെ വാറന്റി/ ഗാരന്റി കാലാവധി അവ ഇൻസ്റ്റാൾ ചെയ്യുന്ന ദിവസം മുതലേ ആരംഭിക്കാവൂ എന്ന് കമ്പനികളോട് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച നയത്തിൽ മാറ്റം വരുത്തണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം. നിലവിൽ ഇത്തരം ഉപകരണങ്ങൾ വാങ്ങുന്ന തീയതി മുതലാണ് വാറന്റി/ഗ്യാരന്റി. ഇതിനു പകരം ടെക്നീഷ്യൻ എത്തി ഇൻസ്റ്റാൾ ചെയ്യുന്ന ദിവസം മുതലാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
എൽപിജിക്ക് പകരം ഇലക്ട്രിക് പാചകത്തിലേക്കു മാറുന്നത് പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം. രാജ്യത്ത് 20 ലക്ഷം ഇൻഡക്ഷൻ സ്റ്റൗവും ഒരുകോടി ബിഎൽഡിസി ഫാനും വിതരണം ചെയ്യുന്ന പദ്ധതിക്ക് കേന്ദ്ര ഊർജ മന്ത്രാലയം തുടക്കം കുറിച്ചു. മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ജോയിന്റ് വെഞ്ച്വർ കമ്പനിയായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിന്റെ (ഇഇഎസ്എൽ) നേതൃത്വത്തിലാണ് പദ്ധതി.
എരുമേലി∙ ഇടിമിന്നലിൽ വീടിന്റെ വയറിങ് കത്തിനശിച്ചു. നിരവധി വീടുകളിലെ വൈദ്യുത ഉപകരണങ്ങൾ നശിച്ചു. പുരിയിടത്തിലെ മണ്ണ് ഇളകിത്തെറിച്ചു. ബുധനാഴ്ച രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ആമക്കുന്ന് ഭാഗത്തു വെള്ളൂപുരയിടത്തിൽ രാഹുൽ വാടകയ്ക്കു താമസിക്കുന്ന വീടിന്റെ വയറിങ് ആണു കത്തിനശിച്ചത്. ഈ സമയം മുറിയിൽ
മാവേലിക്കര ∙ നിർമാണം പുരോഗമിക്കുന്ന വീടുകളിൽ നിന്നു വൈദ്യുത കേബിളുകൾ മോഷ്ടിക്കുന്ന സംഘം വ്യാപകമാകുന്നു. നിർമാണം നടക്കുന്ന വയറിങ് പൂർത്തിയായ വീടുകളുടെ വൈദ്യുത വിതരണ ബോക്സുകൾ തകർത്തു കേബിൾ മുറിച്ച് കടത്തുകയാണു പതിവ്. കഴിഞ്ഞ ദിവസം തഴക്കരയിലും തോനയ്ക്കാടും സമാനമായ രീതിയിൽ മോഷണം നടന്നു. ഒന്നരമാസം മുൻപു
Results 1-6