ഗുണനിലവാര മാനദണ്ഡം: വാട്ടർ ഹീറ്ററിന് വില കൂടിയേക്കും

Mail This Article
ന്യൂഡൽഹി∙ മാർച്ച് 1 മുതൽ വൻകിട–ഇടത്തരം കമ്പനികൾ ഇന്ത്യയിൽ വിൽക്കുന്ന ഇലക്ട്രിക് വാട്ടർ ഹീറ്ററുകൾക്ക് ഗുണനിലവാര മാനദണ്ഡം (ക്യുസിഒ–ക്വാളിറ്റി കൺട്രോൾ ഓർഡർ) നിർബന്ധമാക്കി. ചെറുകിട സംരംഭങ്ങൾ സെപ്റ്റംബർ 1 മുതലും സൂക്ഷ്മ സംരംഭങ്ങൾ 2026 ജൂൺ 1 മുതലും ഈ മാനദണ്ഡം പാലിക്കണം. ഗുണനിലവാര മാനദണ്ഡം കർശനമാക്കുന്നതുവഴി ഉപകരണങ്ങളുടെ വിലയും കൂടാൻ സാധ്യതയുണ്ട്.
നിലവാരം കുറഞ്ഞ അസംസ്കൃതവസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന ഉപകരണങ്ങളുടെ വിൽപന അവസാനിപ്പിക്കാനാണ് നീക്കം. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ ഗുണനിലവാര മാനദണ്ഡം അനുസരിച്ചായിരിക്കണം ഇനി ഉൽപാദനം. ഇതുമായി ബന്ധപ്പെട്ട ഗുണനിലവാര മാർക്കും ഉൽപന്നത്തിലുണ്ടാകും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business